ഉപ്പു കൊണ്ട് ഇങ്ങനെയും ചില ഉപയോഗങ്ങളുണ്ട്; അറിയാമോ?

salt-in-kitchen
SHARE

ഉപ്പില്ലാത്ത ഒരു കറിയെ പറ്റി ചിന്തിക്കാന്‍ സാധിക്കുമോ? അത്രത്തോളം നമ്മുടെ ജീവിതത്തില്‍ ഉപ്പിനു പ്രാധാന്യം ഉണ്ട്. എന്നാല്‍ പാചകത്തിന് മാത്രമാണോ നമ്മള്‍ക്ക് ഉപ്പു കൊണ്ട് ഉപയോഗം? അല്ല , വേറെയും ചില ഉപയോഗങ്ങള്‍ ഉപ്പു കൊണ്ട് ഉണ്ടെന്നു അറിയാമോ ?

തുരുമ്പ് കളയാന്‍ - ഇരുമ്പ് വസ്തുക്കളിലെ തുരുമ്പ് കളയാന്‍ ഉപ്പു കൊണ്ട് സാധിക്കും. ഇരുമ്പ് പിടിച്ചിരിക്കുന്ന വസ്തുക്കളില്‍ ഉപ്പ് ഉപയോഗിച്ച് കഴുകി ഉരച്ചു നോക്കൂ, ഇരുമ്പിന്റെ അംശം പോകുന്നത് കാണാം.

തുണികളിലെ ദുർഗന്ധം- തുണികളില്‍ ഈര്‍പ്പം തട്ടിയുള്ള മണം ഒഴിവാക്കാന്‍ ഉപ്പും നാരങ്ങാ നീരും പേസ്റ്റ് രൂപത്തിലാക്കി തുണികളില്‍ പുരട്ടി വച്ച ശേഷം തുണികള്‍ വെയിലത്ത്‌ വിരിക്കാം.

ഉറുമ്പും പ്രാണികളും - തറയിലെ ഉറുമ്പിനെയും പ്രാണികളെയും ഓടിക്കാന്‍ തറ തുടയ്ക്കുന്ന വെള്ളത്തില്‍ അല്‍പ്പം ഉപ്പു ചേര്‍ത്ത ശേഷം തറ തുടയ്ക്കാം.

മെഴുക്ക്‌ കളയാന്‍ - പാത്രങ്ങളിലെ മെഴുക്ക് കളയാന്‍ പാത്രത്തില്‍ ഉപ്പ് ഇട്ട് വെള്ളമൊഴിച്ച് വച്ചാല്‍ മതി. ശേഷം ഇവ കഴുകി കളയാം.

ഷൂവിലെ ഗന്ധം - ഷൂവിലെ മണം കളയാന്‍ ഷൂവില്‍ ഉപ്പു വിതറിയാല്‍ മതി. ഉപ്പു ഈര്‍പ്പത്തെ വലിച്ചെടുക്കുകയും ഷൂവിലെ മണം കളയുകയും ചെയ്യും.

കൈകളിലെ മണം- ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ അരിഞ്ഞാല്‍ കയ്യിലുണ്ടാകുന്ന മണം പോകാന്‍ ഉപ്പിട്ട വെള്ളത്തില്‍ കൈ കഴുകുക.

ഫിഷ്‌ ടാങ്ക്- ഫിഷ്‌ ടാങ്ക് കഴുകുമ്പോള്‍ ടാങ്കിനുള്ളില്‍ ഉപ്പിട്ട് നന്നായി ഉരച്ചു കഴുകിയ ശേഷം നല്ല വെള്ളം ഒഴിക്കാം.

സിങ്കില്‍ മണം- സിങ്കില്‍ മാലിന്യം കെട്ടി കിടന്നുള്ള മണം കളയാന്‍ അര കപ്പ് ഉപ്പ് സിങ്കിലിട്ട് തണുത്ത വെള്ളമൊഴിച്ച് കൊടുത്താല്‍ മതി.

English Summary- Use of Salt in House Cleaning

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA