ADVERTISEMENT

ലോക്ഡൗൺ കാലം പലരുടെയും ഉള്ളിലെ കലാമികവ് പുറത്തുകൊണ്ടുവന്ന കാലം കൂടിയായിരുന്നു. പലര്‍ക്കും 'വര്‍ക്ക്‌ ഫ്രം ഹോം ' ലഭിച്ചതോടെ വീടും ഓഫിസും ഒന്നിച്ചായ അവസ്ഥയായി. ഈ അവസരം വീടിനുള്ളില്‍ മനോഹരമായ ഓഫിസിടം ഒരുക്കിയ  ഒരു യുവാവിന്റെ കഥ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

ബെന്‍ റോസെന്‍ എന്ന യുവാവാണ് മനോഹരമായ ഈ വീട്- ഓഫീസിന് പിന്നില്‍. മൂന്നു മാസം കൊണ്ടാണ് ബെന്‍ ഈ വീട് കം ഓഫീസ് നിര്‍മ്മിച്ചത്. 

വീട്ടിനുള്ളിലെ ഒഴിഞ്ഞ ഒരു മൂല ഒരു വര്‍ക്ക്‌ സ്‌പേസാക്കി മാറ്റുകയാണ് പതിയെ ബെന്‍ ചെയ്തത്. വീട്ടിലെ കുഞ്ഞന്‍ ഓഫീസിലേക്ക് ഒരു വര്‍ക്കിങ് ടേബിളും കംഫര്‍ട്ടബിള്‍ ചെയറും നിലത്ത് പലനിറങ്ങളുള്ള ഒരു റഗ്ഗും ബെന്‍ നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം ഭിത്തിയുടെ നിറം ടര്‍ക്കോയിഷ് ബ്ലൂവും ആക്കി. ഒപ്പം ഭിത്തിയില്‍ ചെടികളും വെച്ചിട്ടുണ്ട്. ഒന്നരലക്ഷത്തിലേറെ ലൈക്കുകളും 9,000ലേറെ ട്വീറ്റുകളുമാണ് ബെന്നിന്റെ ഈ ഓഫിസ് ചിത്രത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചത്.

'മൂന്നുമാസം കൊണ്ടാണ് ഞാന്‍ ഈ ഹോം ഓഫീസ് പൂര്‍ത്തിയാക്കിയത്, എന്റെ സ്വപ്‌നങ്ങളിലേതുപോലെ ഒരിടം. ഇതാണ് എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന സ്ഥലം.' ..ബെന്‍ പറയുന്നു.

English Summary- Youth Setup Home Office 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com