ADVERTISEMENT

ഉപ്പില്ലാത്ത ഒരു കറിയെ പറ്റി ചിന്തിക്കാന്‍ സാധിക്കുമോ? അത്രത്തോളം നമ്മുടെ ജീവിതത്തില്‍ ഉപ്പിനു പ്രാധാന്യം ഉണ്ട്. എന്നാല്‍ പാചകത്തിന് മാത്രമാണോ നമ്മള്‍ക്ക് ഉപ്പു കൊണ്ട് ഉപയോഗം? അല്ല , വേറെയും ചില ഉപയോഗങ്ങള്‍ ഉപ്പു കൊണ്ട് ഉണ്ടെന്നു അറിയാമോ ?

തുരുമ്പ് കളയാന്‍ - ഇരുമ്പ് വസ്തുക്കളിലെ തുരുമ്പ് കളയാന്‍ ഉപ്പു കൊണ്ട് സാധിക്കും. ഇരുമ്പ് പിടിച്ചിരിക്കുന്ന വസ്തുക്കളില്‍ ഉപ്പ് ഉപയോഗിച്ച് കഴുകി ഉരച്ചു നോക്കൂ, ഇരുമ്പിന്റെ അംശം പോകുന്നത് കാണാം.

തുണികളിലെ ദുർഗന്ധം- തുണികളില്‍ ഈര്‍പ്പം തട്ടിയുള്ള മണം ഒഴിവാക്കാന്‍ ഉപ്പും നാരങ്ങാ നീരും പേസ്റ്റ് രൂപത്തിലാക്കി തുണികളില്‍ പുരട്ടി വച്ച ശേഷം തുണികള്‍ വെയിലത്ത്‌ വിരിക്കാം.

ഉറുമ്പും പ്രാണികളും - തറയിലെ ഉറുമ്പിനെയും പ്രാണികളെയും ഓടിക്കാന്‍ തറ തുടയ്ക്കുന്ന വെള്ളത്തില്‍ അല്‍പ്പം ഉപ്പു ചേര്‍ത്ത ശേഷം തറ തുടയ്ക്കാം.

മെഴുക്ക്‌ കളയാന്‍ - പാത്രങ്ങളിലെ മെഴുക്ക് കളയാന്‍ പാത്രത്തില്‍ ഉപ്പ് ഇട്ട് വെള്ളമൊഴിച്ച് വച്ചാല്‍ മതി. ശേഷം ഇവ കഴുകി കളയാം.

ഷൂവിലെ ഗന്ധം - ഷൂവിലെ മണം കളയാന്‍ ഷൂവില്‍ ഉപ്പു വിതറിയാല്‍ മതി. ഉപ്പു ഈര്‍പ്പത്തെ വലിച്ചെടുക്കുകയും ഷൂവിലെ മണം കളയുകയും ചെയ്യും.

സിങ്കില്‍ മണം- സിങ്കില്‍ മാലിന്യം കെട്ടി കിടന്നുള്ള മണം കളയാന്‍ അര കപ്പ് ഉപ്പ് സിങ്കിലിട്ട് തണുത്ത വെള്ളമൊഴിച്ച് കൊടുത്താല്‍ മതി.

 

****

 

ഒരു പഴം മാത്രമല്ല ഔഷധസസ്യം കൂടിയാണ് നാരങ്ങ എന്ന് അറിയാമല്ലോ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സംരക്ഷണം നല്‍കുന്നു എന്നതാണ് നാരങ്ങയുടെ സവിശേഷത. എന്നാല്‍ ഇത് മാത്രമല്ല നാരങ്ങയുടെ ഉപയോഗങ്ങള്‍ എന്നറിയാമോ ? എങ്കില്‍ കേട്ടോളൂ വേറെയും പല ഉപയോഗങ്ങള്‍ നാരങ്ങയ്ക്കുണ്ട്.

 

കീടനാശിനി കളയാന്‍- പഴങ്ങളിലും പച്ചക്കറികളിലും ഉള്ള കീടനാശിനി കഴുകി കളയാന്‍ നാരങ്ങയ്ക്ക് സാധിക്കും. പഴങ്ങളും പച്ചക്കറികളും വെറുതെ വെളളമൊഴിച്ചു കഴുകുന്നതിനു പകരം ആ വെളളത്തില്‍ കുറച്ച് നാരങ്ങ നീരൊഴിച്ച് കഴുകുക.അവയിലെ വിഷാംശം കളയാന്‍ ഇത് ധാരാളം. 

ഉറുമ്പിനെ തുരത്താം - വീടുകളില്‍ ഇടക്കിടെ ഉണ്ടാകുന്ന ഉറുമ്പ് ശല്യത്തിന് പരിഹാരമാണ് നാരങ്ങ എന്നറിയാമോ? നാരങ്ങയിലെ സിട്രിക് ആസിഡ് ഉറുമ്പുകളെ ഓടിക്കും. അതുപോലെ തന്നെ ചെള്ളിന്റെ ശല്യത്തിനും നാരങ്ങ പ്രതിവിധിയാണ്.

ബാത്റൂം തിളങ്ങാൻ- അഴുക്ക് പിടിച്ച ബാത്ത്റൂമുകള്‍ വൃത്തിയാക്കാന്‍ നാരങ്ങ ധാരാളം. ബാത്ത്റൂമിലെ വഴുവഴുപ്പും അഴുക്കും കളയാന്‍ കുറച്ച് ഉപ്പും നാരങ്ങയും പ്രയോഗിച്ച് നോക്കൂ. വളരെ നല്ല മാറ്റം ലഭിക്കും.

ചോപ്പിങ് ബോര്‍ഡ് - പച്ചകറികളും മറ്റും അറിയുന്ന ചോപ്പിങ് ബോര്‍ഡില്‍ അണുക്കള്‍ ധാരാളം ഉണ്ട്. ഇവയ്ക്ക് പരിഹാരം ആണ് നാരങ്ങ. ഒരു നാരങ്ങ മുറിച്ചു ചോപ്പിങ് ബോര്‍ഡ് തുടച്ചു വച്ചുനോക്കൂ. അവ നന്നായി വെട്ടി തിളങ്ങും.

പാത്രത്തിലെ കറ- പാത്രങ്ങളില്‍ കാണുന്ന വെള്ള കറ നാരങ്ങ കൊണ്ട് നീക്കം ചെയ്യാം. അടുക്കളയില്‍ പാത്രങ്ങള്‍ വെളളവുമായുളള നിരന്തര സംസര്‍ഗത്തില്‍ പാത്രത്തില്‍ കാല്‍സ്യം കാര്‍ബണേറ്റ് അടിഞ്ഞ് ഉണ്ടാവുന്നതാണിത്. നാരങ്ങയുടെ അംമ്ല സ്വഭാവം ഇത്തരം വെളുത്ത പാടുകള്‍ തുടച്ചു നീക്കുന്നു.

English Summary- Features of Lemon in Home Cleaning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com