ADVERTISEMENT

പ്രഷർകുക്കർ ഇല്ലാത്ത അടുക്കളകൾ ഉണ്ടാവില്ല. സമയം ലാഭിച്ചുകൊണ്ട് എളുപ്പത്തിൽ പാചകം തീർക്കാൻ സഹായിക്കുന്ന കുക്കറുകൾ  പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ അപകടകാരികളാണ് എന്നും നമുക്കറിയാം. എന്നാൽ പൊട്ടിത്തെറിക്കാതെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനുപുറമേ പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട് . അവ എന്തൊക്കെയെന്ന് നോക്കാം. 

കുക്കർ അടയ്ക്കുന്നതിന് മുൻപ് വെന്റ് ട്യൂബിൽ തടസ്സങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തുകയാണ് ആദ്യ കാര്യം. മുൻപ് പാകം ചെയ്ത ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ഇരുന്ന് ദ്വാരം അടഞ്ഞിട്ടുണ്ടെങ്കിൽ തുണി ഉപയോഗിച്ചോ ശക്തിയായി ഊതിയോ അവ നീക്കം ചെയ്യുക. ഒരു കാരണവശാലും കൂർത്ത വസ്തുക്കൾ ഉപയോഗിക്കരുത്.  ആവി കൃത്യമായി പുറത്തേക്ക് പോകുമെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം കുക്കർ അടച്ച് സ്റ്റൗവിൽ വയ്ക്കുക. സേഫ്റ്റി വാൽവുകൾ കൃത്യസമയത്ത്  മാറ്റാനും കുക്കർ ഏത് കമ്പനിയാണോ അതേ കമ്പനിയുടെ തന്നെ സേഫ്റ്റി വാൽവ് തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക. 

Pressure Cooker

പാകം ചെയ്യാനുള്ള വസ്തുക്കൾ കുക്കറിൽ കുത്തിനിറച്ചു വയ്ക്കരുത് എന്നതാണ് മറ്റൊരു കാര്യം. കുക്കർ നിറഞ്ഞ നിലയിലാണെങ്കിൽ ആവി കയറാനുള്ള  ഇടമില്ലാതെ വരികയും ഭക്ഷണ സാധനങ്ങൾ കൃത്യമായി വേവാതിരിക്കുകയും ചെയ്യും. വിഭവത്തിന്റെ രുചിയെ തന്നെ  ഇത് ബാധിക്കുമെന്നതിനാൽ കൃത്യമായ അളവിൽ മാത്രം പാകം ചെയ്യാനുള്ള വസ്തുക്കൾ കുക്കറിൽ  വെക്കേണ്ടതുണ്ട്. 

ആഹാരം പാകമായ ശേഷം വെയിറ്റ് കുക്കറിന്റെ അടപ്പിൽ നിന്നും എടുത്തു മാറ്റണം. അല്ലാത്തപക്ഷം ആവി കൂടുതലായി കുക്കറിനുള്ളിൽ തങ്ങി നിൽക്കുന്നതിനാൽ ഭക്ഷണത്തിന്റെ രുചിയിൽ മാറ്റം വരും. ഭക്ഷണം പാകം ചെയ്തു കഴിഞ്ഞ് കുക്കറിന്റെ അടപ്പ് തുറക്കുമ്പോൾ ആവി പൂർണമായും പോയിട്ടുണ്ടെന്നും ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്. ഇനി പെട്ടെന്നുതന്നെ കുക്കർ  തുറക്കേണ്ടതുണ്ടെങ്കിൽ  പച്ചവെള്ളത്തിൽ അൽപസമയം ഇറക്കിവച്ച ശേഷം മാത്രം തുറക്കാൻ ശ്രമിക്കുക.

ഓരോ ഉപയോഗത്തിന് ശേഷവും കുക്കറിന്റെ വാഷർ എടുത്തുമാറ്റി  കഴുകുകയും വേണം. ഭക്ഷണത്തിന്റെ അവശിഷ്ടം വാഷറിനിടയിൽ ഇരുന്നാൽ  അവിടെ അണുക്കൾ പെരുകുകയും  ആരോഗ്യത്തെ തന്നെ സാരമായി ബാധിക്കുകയും ചെയ്യും.

English Summary- Pressure Cooker Handling Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com