ADVERTISEMENT

പഴത്തൊലി കൊണ്ട് എന്തെങ്കിലും ഉപയോഗം ഉള്ളതായി അറിയാമോ? പഴം കഴിച്ചാല്‍ പഴത്തൊലി എറിഞ്ഞു കളയുക എന്നത് മാത്രമേ നമ്മള്‍ക്ക് അറിയൂ. എന്നാല്‍ കേട്ടോളൂ, നിങ്ങള്‍ വിചാരിക്കാത്ത പല ഉപയോഗങ്ങളും നമ്മള്‍ വലിച്ചെറിയുന്ന ഈ പഴത്തൊലി കൊണ്ടുണ്ട്. 

ചെടികളില്‍ പൊടിയും മറ്റും പറ്റിപിടിച്ചിരിക്കുക പതിവാണ്. ഇന്‍ഡോര്‍ പ്ലാന്റുകളില്‍ പൊടിയും മറ്റും തുടച്ചു കളയാന്‍ പഴത്തൊലി ഉപയോഗിക്കാം. ഇനി ഷൂ വൃത്തിയാക്കണോ? അതിലും പഴത്തൊലി ഉപയോഗിക്കാം. ഷൂവിലെ പൊടി കളഞ്ഞ ശേഷം പഴത്തൊലിയുടെ ഉള്‍ഭാഗം ഉപയോഗിച്ചു ഷൂ പോളിഷ് ചെയ്യാം.

വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ ഉള്ള എളുപ്പവഴിയാണ് പഴത്തൊലി എന്ന് അറിയാമോ? പഴത്തൊലി ഇതിലെ വെള്ളത്തിലിടുക. അല്‍പം കഴിഞ്ഞ് എടുത്തു കളയാം. അഴുക്ക് പഴത്തൊലി വലിച്ചെടുക്കും. അധികം അഴുക്കില്ലാത്ത ചെറിയ ടാങ്കുകളിൽ മാത്രമേ ഇത് പ്രാവർത്തികമാകുള്ളൂ എന്നുമാത്രം.

സ്റ്റീല്‍ സില്‍വര്‍ വസ്തുക്കള്‍ വൃത്തിയോടെ തിളങ്ങാന്‍ പഴത്തൊലി കൊണ്ട് ഉരച്ചാല്‍ മതി. അവ നന്നായി വെട്ടി തിളങ്ങും. പഴത്തൊലി കൊണ്ട് മരസാമഗ്രികളില്‍ ഉരച്ച ശേഷം നനഞ്ഞ തുണി കൊണ്ട് തുടച്ചെടുക്കാം. മരസാമഗ്രികള്‍ നന്നായി തിളങ്ങും. മഷിക്കറ കളയാനും പഴത്തൊലി ഉപയോഗിക്കാം. മഷി പുരണ്ട ഭാഗത്ത് പഴത്തൊലി ഉരച്ച ശേഷം വെള്ളത്തില്‍ കഴുകാം.

English Summary- Banana Peels Use inside House Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com