ADVERTISEMENT

മഴക്കാലമായാൽ പുറത്തേതുപോലെതന്നെ വീടിനുള്ളിലും നനവും ഈർപ്പവും അധികമായിരിക്കും. ഇതുമൂലം എപ്പോഴും അകത്തളങ്ങളിൽ  ദുർഗന്ധം അനുഭവപ്പെട്ടെന്നു വരാം. ദുർഗന്ധം അകറ്റാൻ വേണ്ടി തറ തുടച്ചാലും  ഉണങ്ങാൻ സമയമെടുക്കുന്നതിനാൽ പലപ്പോഴും ദുർഗന്ധം അധികരിക്കുകയേയുള്ളൂ. എന്നാൽ ഇത്തരം ദുർഗന്ധം വേഗത്തിൽ അകറ്റാൻ ചില പൊടിക്കൈകളുണ്ട്. 

ബേക്കിങ് സോഡ

lemon-vinegar

വീടിനുള്ളിലെ ഒരുവിധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമേകുന്ന ഒന്നാണ് ബേക്കിങ് സോഡ. ദുർഗന്ധം കൂടുതലായി ഉണ്ടെന്നു തോന്നുന്ന സ്ഥലങ്ങളിൽ ബേക്കിങ് സോഡ വിതറിയാൽ അത് വേഗത്തിൽ മാറിക്കിട്ടും. 

നാരങ്ങാനീര് 

നാരങ്ങയുടെ അമ്ലഗുണം ഫംഗസുകളെ  ചെറുത്തുനിൽക്കാൻ സഹായിക്കുന്നതാണ്. നാരങ്ങയും വെള്ളവും കലർത്തിയ മിശ്രിതം ഉപയോഗിച്ച് ദുർഗന്ധമുള്ള ഭാഗങ്ങൾ തുടച്ചെടുക്കുക. പിന്നീട് സാധാരണ ഫ്ലോർ ക്ലീനിംഗ് ലോഷൻകൊണ്ട് തുടച്ചാൽ  ദുർഗന്ധം പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കും. 

 

vinegar

വിനാഗിരി 

നാരങ്ങാനീര് പോലെതന്നെ വിനാഗിരിയിലെ അമ്ലഗുണവും ഫംഗസുകളെ അകറ്റിനിർത്താൻ സഹായകരമാണ്. തുടയ്ക്കുന്ന തുണി അല്പം വിനാഗിരിയിൽ മുക്കി ഈർപ്പമുള്ള ഭാഗത്തോ ദുർഗന്ധമുള്ള ഭാഗത്തോ തുടച്ചുകൊടുക്കുക. പിന്നീട് ഇവിടം ഫ്ലോർ ക്ലീനർ ഉപയോഗിച്ച്  വൃത്തിയാക്കാവുന്നതാണ്. 

 

കർപ്പൂരതുളസി 

വീടിനുള്ളിലെ പ്രാണിശല്യം  ഇല്ലാതാക്കുന്നതു പോലെതന്നെ ഉള്ളിൽ സുഗന്ധം നിറയ്ക്കാനും കർപ്പൂരതുളസി ഉപകാരപ്രദമാണ്. മുറികൾക്കുള്ളിൽ കർപ്പൂരതുളസി വെള്ളത്തിൽ ഇട്ടുവച്ചാൽ മതിയാകും. കർപ്പൂര തുളസി തൈലമോ പുൽതൈലമോ തളിക്കുന്നതും ദുർഗന്ധം അകറ്റാൻ സഹായകരമാണ്. 

 

കറുവപ്പട്ട 

പാചകത്തിനു മാത്രമല്ല വീട്ടിലെ ദുർഗന്ധം അകറ്റാനും കറുവപ്പട്ട ഉപയോഗിക്കാം. വിറകടുപ്പ് ഉണ്ടെങ്കിൽ കനലിലേയ്ക്ക് കറുവാപ്പട്ട ഇട്ടു കൊടുത്താൽ മതിയാകും. ഇതിന്റെ  ഗന്ധം വീടിനുള്ളിലാകെ പരക്കുകയും ദുർഗന്ധം അകന്നു നിൽക്കുകയും ചെയ്യും. 

 

നനവുള്ളവ പുറത്തു സൂക്ഷിക്കാം 

നനവുള്ള ഷൂസുകളും ടവ്വലുകളും മഴക്കാലത്ത് വീടിനുള്ളിൽ സൂക്ഷിക്കുന്നത് ദുർഗന്ധം വർദ്ധിക്കാൻ കാരണമാകും. ഭാരമുള്ളതരം കാർപെറ്റുകൾ അകത്തളത്തിൽ വിരിച്ചിട്ടുണ്ടെങ്കിൽ മഴക്കാലത്ത് അവയും നീക്കം ചെയ്യാൻ ശ്രദ്ധിക്കുക. വീടിനുള്ളിൽ പരമാവധി ഈർപ്പമില്ലാതെ സൂക്ഷിക്കുന്നതിനായി വായുസഞ്ചാരം കൃത്യമായി ഉണ്ടെന്ന്  ഉറപ്പുവരുത്തുകയാണ്  പ്രധാനം.

English Summary- Damp House Foul Smell; Cleaning Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com