ADVERTISEMENT

കാവി പൂശിയ തറകളോടു കൂടിയ വീടുകൾ‍ നമ്മുടെ ഗൃഹാതുരത്വം ഉണർ‍ത്തുന്ന ഓർമകളാണ്‌. മാർ‍ബിളും ടൈൽ‍സുമെല്ലാം കടന്നു വന്നതോടെ കാവി അഥവാ ഓക്‌സൈഡുകൾ‍ നമ്മുടെ വീടുകളിൽ‍നിന്നു പടിയിറങ്ങി. എന്നാൽ‍ ഓക്‌സൈഡുകൾ‍ വീണ്ടും ഭവനങ്ങളിലേക്കു വൻ തിരിച്ചുവരവു നടത്തിയിരിക്കുകയാണ്. വിദേശത്തുനിന്നാണ്‌ ഓക്‌സൈഡുകൾ‍ ഇപ്പോൾ‍ നമ്മുടെ അടുത്തേക്ക്‌ എത്തുന്നത്‌. പഴയതിൽ‍നിന്നു വ്യത്യസ്‌തമായി കെമിക്കലുകൾ‍ ചേർത്ത് ഇപ്പോൾ‍ ഓക്‌സൈഡുകൾ‍ നിർമിക്കുന്നു.

പല നിറങ്ങൾ‍

oxide-floor

പണ്ടു കാലത്ത്‌ രണ്ടു നിറങ്ങളിലുള്ള ഓക്‌സൈഡുകൾ‍ മാത്രമേ ലഭ്യമായിരുന്നൊള്ളൂ. ചുവപ്പും കറുപ്പും. എന്നാൽ‍ ഇപ്പോൾ‍ പല വർ‍ണങ്ങളിലുള്ള ഓക്‌സൈഡുകൾ‍ ലഭ്യമാണ്‌. മുപ്പത്തഞ്ചോളം വ്യത്യസ്‌ത നിറങ്ങളിലുള്ള ഓക്‌സൈഡുകൾ‍ മാർ‍ക്കറ്റിലുണ്ട്‌. ചുവപ്പിൽ‍ മാത്രം ഒൻപതോളം വ്യത്യസ്‌ത ഓക്‌സൈഡുകൾ‍ ലഭ്യമാണ്‌. 

കടും പച്ച, പീക്കോക്ക്‌ നീല, കരിവണ്ടിന്റെ നീല ഇങ്ങനെ വ്യത്യസ്‌തതരം ഓക്‌സൈഡുകൾ‍ ഉണ്ട്‌. ഇതു കൂടാതെ രണ്ടും മൂന്നും ഓക്‌സൈഡുകൾ‍ കലർ‍ത്തി നമുക്ക്‌ ഇഷ്ടമുള്ള ഒട്ടേറെ കളറുകൾ‍ നിർമിക്കുകയും ആവാം. അതിനു വൈദഗ്‌ദ്ധ്യമുള്ള ഒരാളുടെ സഹായം വേണം എന്നു മാത്രം. ഓരോ ഓക്‌സൈഡും ഓരോ നമ്പറിലാണ്‌ അറിയപ്പെടുന്നത്‌. 110 പച്ച, 130 ചുവപ്പ്‌, 910 ചുവപ്പ്‌, 4100 ചുവപ്പ്‌ എന്നിങ്ങനെയാണ്‌ ഓരോ നിറത്തിലുമുള്ള ഓക്‌സൈഡുകൾ‍ അറിയപ്പെടുന്നത്‌. 

പ്രത്യേകതകൾ‍

നല്ല തിളക്കമാണ്‌ ഇപ്പോഴത്തെ ഓക്‌സൈഡുകളുടെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല പുതിയ ഓക്‌സൈഡുകൾ‍ ഉപയോഗിച്ച്‌ നിർമിച്ച തറയുടെ മിനുസം അത്ര പെട്ടെന്നൊന്നും പോവുകയുമില്ല. പൊട്ടലുകൾ‍ ഒന്നും ഇല്ലാതെ വർ‍ഷങ്ങളോളം നിലനിൽ‍ക്കുമെന്നതും പ്രത്യേകതയാണ്‌. ഇപ്പോൾ ഓക്‌സൈഡുകൾ‍ക്ക്‌ ഉന്നത നിലവാരമാണെന്നാണ്‌ ഇത്‌ ഉപയോഗിച്ചവരുടെ സാക്ഷ്യപത്രം. .  

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ‍

oxide-floor-bed

വീട്‌ ഭംഗിയായി സൂക്ഷിക്കുന്നതിനുള്ള മനസ്സും പക്വതയും ഉണ്ടെങ്കിൽ‍ മാത്രമേ ഓക്‌സൈഡ്‌ ഫ്‌ളോറിങ് തിരഞ്ഞെടുക്കാവൂ.  ഡിറ്റർ‍ജന്റ്‌ ഉപയോഗിച്ച്‌ ഒരിക്കലും ഓക്‌സൈഡ്‌ ഫ്ലോറിങ്  ചെയ്‌ത തറ വൃത്തിയാക്കരുത്‌. ഇത്‌ ഫ്ലോറിന്റെ തിളക്കം നഷ്ടപ്പെടാൻ കാരണമാകും. വെള്ളം ഉപയോഗിച്ചു കഴുകാൻ മാത്രമേ പാടുള്ളൂ. നാരങ്ങാ നീരോ പുൽ‍ത്തൈലമോ ചേർ‍ത്താൽ നല്ല ഗന്ധവും ലഭിക്കും. മേശയും കസേരയും ഒന്നും തറയിലിട്ട്‌ വലിക്കരുത്‌. 

English Summary- Oxide Flooring; New Trends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com