ADVERTISEMENT

നല്ല ഉറക്കം ആരോഗ്യത്തിന് പ്രധാനമാണ്. ശരിയായ ഉറക്കം കിട്ടാത്തത് പലപ്പോഴും ഏതെങ്കിലും രോഗാവസ്ഥ മൂലമാണെന്നാവും ചിന്തിക്കുക. എന്നാൽ ഉറക്കക്കുറവിന് കാരണം ഒരുപക്ഷേ നിങ്ങളുടെ മെത്തയായിരിക്കാം. വീട്ടിൽ ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു സാധനമുണ്ടെങ്കിൽ അത് മെത്തയാകാം. ഒരിക്കൽ കട്ടിലിൽ ഇടംപിടിക്കുന്ന മെത്ത ഏതെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെ പലരും നീക്കം ചെയ്യാറില്ല. എന്നാൽ ഇത് തെറ്റായ പ്രവണതയാണ്. ആരോഗ്യകരമായ ഉറക്കത്തിന് മെത്ത എങ്ങനെയാണ് പരിപാലിക്കേണ്ടത് എന്ന് നോക്കാം. 

 

മെത്ത ഇടയ്ക്ക് മറിച്ചിടാം 

മെത്തയുടെ ഒരു ഭാഗം മാത്രം സ്ഥിരമായി മുകളിലേക്ക് വരുന്ന വിധത്തിൽ കിടക്കുകയാണെങ്കിൽ കാലക്രമേണ അതിൽ കിടക്കുന്നവരുടെ ശരീരത്തിന്റെ ഭാരം അനുഭവപ്പെടുന്ന ഭാഗങ്ങളിൽ ചെറിയ കുഴിവുകൾ ഉണ്ടാകും. ശരീരത്തിന് കൃത്യമായി താങ്ങ് ലഭിക്കാതിരിക്കുന്നതിന് ഇത് കാരണമാകും. അതിനാൽ മൂന്നു മാസത്തിലൊരിക്കലെങ്കിലും  മെത്ത മറിച്ചിടാൻ ശ്രദ്ധിക്കുക. 

 

മെത്തയ്ക്കായി പ്രത്യേക കവർ 

മെത്തയുടെ വൃത്തി ഉറപ്പുവരുത്തുന്നതിന് മാത്രമാണ് മെത്ത കവർ ഉപയോഗിക്കുന്നത് എന്നതാണ് പൊതുധാരണ. എന്നാൽ കവർ ഉപയോഗിക്കുന്നതിന് മറ്റു ചില ഗുണങ്ങൾ കൂടിയുണ്ട്. കവർ ഉപയോഗിച്ചില്ലെങ്കിൽ പൊടിപടലങ്ങൾക്കു പുറമേ ശരീരത്തിലെ വിയർപ്പും മൃതകോശങ്ങളും എല്ലാം മെത്തയിൽ അടിഞ്ഞുകൂടും. വളരെ പെട്ടെന്ന് മെത്തയുടെ പുതുമ നശിക്കുന്നതിനും നിറം മങ്ങുന്നതിനുമെല്ലാം ഇത് കാരണമാകും. അതുമാത്രമല്ല ബാക്ടീരിയകൾ വളരാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്യും. മെത്തയിൽ ഉപയോഗിക്കുന്ന കവറുകൾ ഇടയ്ക്ക് കഴുകാം എന്നതിനാൽ : ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. 

 

മെത്ത വൃത്തിയാക്കാം 

കിടപ്പുമുറി പതിവായി വൃത്തിയാക്കാറുണ്ടെങ്കിലും മെത്ത വൃത്തിയാക്കാൻ അധികമാരും ശ്രദ്ധിക്കാറില്ല.  എന്നാൽ മെത്ത പുതുമയോടെ കാലങ്ങളോളം ഉപയോഗിക്കാൻ അത് പതിവായി വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. വശങ്ങളിലും വിടവുകളിലും അടിഞ്ഞുകൂടിയ പൊടിപടലങ്ങളും അഴുക്കും എല്ലാം കൃത്യമായി നീക്കം ചെയ്യാൻ ശ്രദ്ധിക്കുക. 

 

കുട്ടികളെ മെത്തയിൽ ചാടി കളിക്കാൻ അനുവദിക്കാതിരിക്കുക 

കുട്ടികൾ മെത്തയിൽ ചാടിക്കളിക്കുന്നത് പതിവുകാഴ്ചയാണ്. മെത്തയിലെ സ്പ്രിങ്ങുകൾ പെട്ടെന്ന് നശിക്കുന്നതിന് ഇത് കാരണമാകും. ഇങ്ങനെ സംഭവിച്ചാൽ കിടക്കുന്ന സമയത്ത് ശരീരത്തിന് കൃത്യമായി താങ്ങ് ലഭിക്കാതെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നുവരാം. 

 

കട്ടിലിന്റെ ഫ്രയിമിന് ചേർന്ന മെത്ത തിരഞ്ഞെടുക്കുക 

ഉയർന്ന ഗുണനിലവാരമുള്ള മെത്തയാണ് ഉപയോഗിക്കുന്നതെങ്കിലും കട്ടിലിനു കൃത്യമായി ചേരുന്നുണ്ടോ എന്ന് വാങ്ങും മുൻപുതന്നെ ഉറപ്പുവരുത്തേണ്ടതുണ്ട്. കട്ടിൽ നിർമ്മിച്ചിരിക്കുന്നത് ഏത് മെറ്റീരിയൽകൊണ്ടാണ് എന്നതനുസരിച്ച് വേണം മെത്ത തിരഞ്ഞെടുക്കാൻ. മെത്തയ്ക്ക് കൃത്യമായി താങ്ങു നൽകാത്ത ഫ്രെയിമാണ് കട്ടിലിനുള്ളതെങ്കിൽ മെത്ത അധികകാലം ഈടു നിൽക്കില്ല. ഇതിനുപുറമേ മെത്തയുടെ ബലക്കുറവ് മൂലം ആരോഗ്യ പ്രശ്നങ്ങളുമുണ്ടാവും.

English Summary- bedroom Mattress Maintenance- Home Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com