ADVERTISEMENT

വീട് വൃത്തിയാക്കാന്‍ എളുപ്പത്തില്‍ ലഭിക്കുന്ന അണുനാശിനിയാണ് ബ്ലീച്ചിങ് പൗഡര്‍. എന്നാൽ വീട് വൃത്തിയാക്കുമ്പോൾ അധിക വൃത്തിക്കായും മണത്തിനായും പലരും ബ്ലീച്ചിങ് പൗഡറിന്റെ കൂടെ മറ്റു ചില രാസവസ്തുക്കളും കൂട്ടികലർത്താറുണ്ട്. ഇത് അപകടകരമാണ്. അവ ഏതൊക്കെ എന്നുനോക്കാം.  

 

ബ്ലീച്ചിങ് പൗഡറും വിനാഗിരിയും - കേള്‍ക്കുമ്പോള്‍ രണ്ടും വേഗത്തില്‍ വൃത്തിയാക്കുന്ന വസ്തുക്കള്‍ ആണെന്ന് കരുതിയെങ്കില്‍ തെറ്റി. ഒരിക്കലും ചേരുംപടി ചേരാത്ത വസ്തുക്കള്‍ ആണ് ബ്ലീച്ചിങ് പൗഡറും വിനാഗിരിയും. രണ്ടും ചേര്‍ക്കുമ്പോള്‍ രൂപപ്പെടുന്ന ക്ലോറിന്‍ ഗ്യാസ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ചുമയും കണ്ണിന് ചൊറിച്ചിലും ഉണ്ടാക്കും എന്ന് വിദഗ്ധർ പറയുന്നു. സാധാരണ വെള്ളത്തില്‍ വേണം ബ്ലീച്ചിങ് പൗഡര്‍ മിക്സ്‌ ചെയ്യാന്‍ എന്നോര്‍ക്കുക.

ബ്ലീച്ചിങ് പൗഡറും അമോണിയയും- മേൽപറഞ്ഞ പോലെ തന്നെ ഒരിക്കലും ചേര്‍ക്കാന്‍ പാടില്ലാത്ത രണ്ടു വവസ്തുക്കളാണ് ഇവയും. ഇവ ചേര്‍ക്കുമ്പോഴുണ്ടാകുന്ന ക്ലോറാമൈന്‍ എന്ന ഗ്യാസ് കണ്ണുകള്‍ക്ക്‌ നീറ്റലും, ശ്വാസതടസ്സവും ഉണ്ടാക്കും.

ബേക്കിങ് സോഡയും വിനാഗിരിയും - ഇവ കൂടി ചേര്‍ന്നാല്‍ അസിറ്റേറ്റ് രൂപപ്പെടും. വെള്ളം പോലെ കാണപ്പെടുമെങ്കിലും വിനാഗിരി ബേക്കിങ് സോഡയെ നുരഞ്ഞുപൊങ്ങാന്‍ കാരണമാകുന്നു. തീരെ വായുസഞ്ചാരമില്ലാത്ത അടഞ്ഞ കുപ്പിയിലായി ഇത് വച്ചാല്‍ കുപ്പി പൊട്ടിതെറിച്ചു വരെ അപകടം സംഭവിക്കാം.

ഹൈഡ്രജന്‍ പെറോക്‌സൈഡും വിനാഗിരിയും- മേശയൊക്കെ വൃത്തിയാക്കാന്‍ ഇവ രണ്ടും കൂടി എടുക്കാറുണ്ട്. ഇവ മിക്‌സ് ചെയ്ത് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പെറാസെറ്റിക് ആസിഡ് ഒരു വിഷവാതകമാണെന്ന് ഓര്‍ക്കുക.

 

English Summary- Never Mix these Chemicals for House Cleaning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com