ADVERTISEMENT

ഉപ്പില്ലാത്ത അടുക്കളകള്‍ ലോകത്തുണ്ടോ എന്ന് സംശയമാണ്. അല്‍പം കൂടിയാലും ഉപ്പില്ലാത്ത കറികളെക്കുറിച്ച് നമുക്ക് ചിന്തിക്കാനേ കഴിയില്ല. എന്നാല്‍ കറിയില്‍ ഇടാന്‍ മാത്രമല്ലാതെ ഉപ്പ് കൊണ്ട് വീടും വൃത്തിയാക്കാം എന്ന് പറഞ്ഞാലോ? അങ്ങനെയും ചില ഗുണങ്ങള്‍ ഉപ്പിനുണ്ട്. വീട് വൃത്തിയാക്കാനൊരു പ്രകൃതിദത്ത പരിഹാരമാണ് ഉപ്പ്. ഇത് എങ്ങനെയാണ് എന്ന് നോക്കാം..


തുരുമ്പ് പാടുകള്‍


എത്ര ശ്രമിച്ചാലും പൂര്‍ണമായി നീക്കാന്‍ കഴിയാത്ത ഒന്നാണ് തുരുമ്പിന്റെ പാടുകള്‍. പൊടിയും മറ്റുമൊക്കെ ഏറെക്കുറേ മാറ്റാമെങ്കിലും കറ അവിടെത്തന്നെ ഉണ്ടാകും എന്നതാണ് തുരുമ്പുകൊണ്ടുള്ള തലവേദന. എന്നാല്‍ ഈ കറകള്‍ ഉപ്പ് കൊണ്ട് എളുപ്പത്തില്‍ നീക്കാം. ഉപ്പിനൊപ്പം ചെറുനാരങ്ങാനീരോ വിനാഗിരിയോ മിക്‌സ് ചെയ്താണ് ഈ വിദ്യ. ആദ്യം കറ പൂര്‍ണമായും ഉണങ്ങിയതാണെന്ന് ഉറപ്പിക്കണം. ഇതിന് ശേഷം കറയ്ക്ക് മുകളില്‍ നാരങ്ങ നീര് പിഴിഞ്ഞൊഴിക്കണം. ശേഷം ഇത് ഉപ്പ് കൊണ്ട് മൂടുക. അരമണിക്കൂറിന് ശേഷം തുണിയോ സ്‌പോഞ്ചോ ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ പാട് പോയിക്കിട്ടും. വിനാഗിരി ആണ് ഉപയോഗിക്കുന്നതെങ്കില്‍ ആദ്യം ഉപ്പ് ഒരു സ്പൂണോ അതിലധികമോ വിനാഗിരിയുമായി കലര്‍ത്തി തുരുമ്പിന്റെ കറയില്‍ പുരട്ടണം. കുറച്ച് സമയത്തിന് ശേഷം പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്താല്‍ കറ എളുപ്പത്തില്‍ നീക്കാം.

കട്ടിങ് ബോര്‍ഡ്


കട്ടിങ് ബോര്‍ഡില്‍ പച്ചക്കറി അരിഞ്ഞതിന് ശേഷം വരുന്ന പാടുകള്‍ മായ്ക്കാന്‍ ഉപ്പും നാരങ്ങയും ഉപയോഗിക്കാം. കട്ടിങ് ബോര്‍ഡില്‍ കുറച്ച് ഉപ്പ് വിതറി നാരങ്ങ ഉപയോഗിച്ച് ഉരച്ചാല്‍ കഠിനമായ പാടുകള്‍ പോലും അപ്രത്യക്ഷമാകും.

ഡ്രെയിന്‍ ക്ലീനര്‍

kitchen-sink-clog

 

അടഞ്ഞിരിക്കുന്ന ഡ്രെയിന്‍ ഹോളുകള്‍ വല്ലാത്ത തലവേദനയാണ്. ഡ്രെയിന്‍ ക്ലീന്‍ ചെയ്യാന്‍ മികച്ച ഒരു പോംവഴിയാണ് ഉപ്പ്. സിങ്കില്‍ അല്‍പം ഉപ്പിട്ട് രണ്ട് മിനിറ്റ് ചെറുചൂട് വെള്ളത്തില്‍ നന്നായി കഴുകിയാല്‍ ഈ തടസ്സം മാറിക്കിട്ടും.



കാപ്പിയുടെയും ചായയുടെയും കറ

ചായക്കപ്പുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറ പലപ്പോഴും നാണംകെടുത്താറുണ്ട്. ഇനി ഈ നാണക്കേട് വേണ്ട. നനഞ്ഞ തുണിയില്‍ അല്‍പം ഉപ്പിട്ട് ഈ കറകളില്‍ ഉരച്ച് നോക്കൂ. പാടുകള്‍ മാറിക്കിട്ടും. കപ്പ് കഴുകുമ്പോള്‍ കുറച്ച് ഉപ്പിട്ട് കഴുകുന്നത് കപ്പുകളുടെ തിളക്കവും വര്‍ധിപ്പിക്കും. എല്ലാത്തരം കറകളെയും മാറ്റാന്‍ കഴിവുള്ള ഒന്നാണ് ഉപ്പ്. നിലത്ത് വിരിക്കുന്ന റഗ്ഗുകളിലൊക്കെ എന്തെങ്കിലും കറ പറ്റിയാല്‍ വേഗംതന്നെ കുറച്ച് ഉപ്പ് വിതറുക. ഇത് പാടുകള്‍ എളുപ്പത്തില്‍ പുറത്ത് വരാന്‍ സഹായിക്കും. കറികളെ മെച്ചപ്പെട്ടതാക്കുന്നത് കൂടാതെ കറകളെ പൂര്‍ണമായും അകറ്റാനും ബെസ്റ്റ് ആണ് ഉപ്പ്. 

English Summary- Salt for Low cost House Cleaning; Home Tips, Kitchen Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com