ADVERTISEMENT

വീട്ടിലെ സ്ഥലപരിമിതിയുള്ള പഴയ ഫ്രിജ് മാറ്റി പുതിയൊരെണ്ണം വാങ്ങണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കുറെനാളായില്ലേ? ഇനി മാറ്റിവയ്ക്കണ്ട. ഇതാണ് പറ്റിയസമയം. വീട്ടുപകരണങ്ങൾ വാങ്ങുമ്പോൾ ഊർജക്ഷമതയുള്ളവ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. 

 

ഫ്രിജ് വാങ്ങുമ്പോൾ ആവശ്യത്തിനു മാത്രം വലിപ്പമുള്ളതും ഊർജ്ജക്ഷമത കൂടിയതുമായ മോഡലുകൾ തിരഞ്ഞെടുക്കുക. നാലുപേർ അടങ്ങിയ കുടുംബത്തിന് 165 ലിറ്റർ ശേഷിയുള്ള ഫ്രിജ് മതിയാകും. വലിപ്പം കൂടുംതോറും വൈദ്യുതി ചെലവും കൂടും എന്ന കാര്യം ശ്രദ്ധിക്കുക.ഫ്രിജുകളുടെ വൈദ്യുതി ഉപയോഗം അറിയുന്നത് ബി.ഇ.ഇ (ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി) സ്റ്റാർ ലേബൽ സഹായിക്കുന്നു. അഞ്ച് സ്റ്റാർ ഉള്ള 240 ലിറ്റർ ഫ്രിഡ്ജ് വർഷം 385 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോൾ രണ്ട് സ്റ്റാർ ഉള്ളവ വർഷം 706 യൂണിറ്റ് ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം ഇല്ലാത്ത പഴയ ഫ്രിജ് വർഷം 900 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം കൂടുംതോറും വൈദ്യുതി ഉപയോഗം കുറയുമെന്നർഥം. കൂടുതൽ സ്റ്റാർ ഉള്ള ഫ്രിജ് വാങ്ങുന്നതിനുവേണ്ടി ചെലവിടുന്ന അധികതുക തുടർന്നു വരുന്ന മാസങ്ങളിലെ കുറഞ്ഞ വൈദ്യുതി ബില്ലിലൂടെ രണ്ടു മൂന്നു വർഷത്തിനുള്ളിൽ ലഭിക്കുന്നതിനാൽ സാമ്പത്തിക നേട്ടമാണ് ഉണ്ടാകുന്നത്.

 

വളരെയധികം ഊർജ്ജ കാര്യക്ഷമതയുള്ള ഇൻവെർട്ടർ റഫ്രിജറേറ്ററുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. സാധാരണ റഫ്രിജറേറ്റർ ദിവസേന 2 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോൾ ഇൻവെർട്ടർ റഫ്രിജറേറ്റർ ഒരു ദിവസം ഒരു യൂണിറ്റിൽ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നു.

 

ആമസോൺ പ്രൈം ഡേ സെയിലിൽ ഹോം അപ്ലയൻസുകൾക്ക് വമ്പിച്ച വിലക്കിഴിവും ഓഫറുകളുമാണ് ഒരുക്കിയിട്ടുള്ളത്. മിനിമം 5000 രൂപയുടെ പർച്ചേസുകൾക്ക് 500 രൂപ ക്യാഷ് ബാക്കും നേടാം. ജൂലൈ 23 നും 24നും നടക്കുന്ന ആമസോൺ പ്രൈം ഡേ സെയിലിൽ പർച്ചേസ് ചെയ്യൂ, വമ്പൻ വിലക്കിഴവ് ആസ്വദിക്കൂ.

 

 

Content Summary :  Amazon Prime Day Sales - Buy Home Decor Items Online at Best Price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com