വീട്ടിൽ കൊണ്ടുവന്നു വിൽക്കുന്ന മെത്ത 'വൻലാഭത്തിൽ' വാങ്ങി; ഒടുവിൽ...

mattress-on-car
Representative Shutterstock Image © Vlad Ispas
SHARE

ഗ്രാമങ്ങളിലും ചെറുടൗണുകളിലും രാവിലെ റോഡിൽ തിരക്കാവുന്നതിനുമുമ്പ് ഇറങ്ങുന്നവർ കണ്ടിട്ടുള്ള പതിവുകാഴ്ചയുണ്ട്. മുകളിൽ മെത്തയും കെട്ടിവച്ചു പായുന്ന ഒരു ഓമ്നി വാൻ, അല്ലെങ്കിൽ ചെറുകാർ. ഇവർ  എങ്ങനെ ഈ സാധനം വിറ്റഴിക്കും? പെട്രോൾ കാശ് മുതലാകുമോ തുടങ്ങിയ ചോദ്യങ്ങൾ ചിലരുടെ മനസിലൂടെയെങ്കിലും പോയിട്ടുണ്ടാകും. ഇനി എനിക്കുണ്ടായ ഒരു അനുഭവമാണ് വിവരിക്കുന്നത്. ഇത്തരം ആളുകളിൽനിന്നു ബെഡ് (mattress) വാങ്ങിച്ചു പറ്റിക്കപ്പെട്ട ഒരാളാണ് ഞാനും.

ഇവരുടെ കച്ചവട രീതി:

കാഴ്ചയിൽ  നല്ല ഭംഗിയും ഈടും തോന്നിപ്പിക്കുന്ന ബെഡുമായി അടുത്ത കവലയിൽ തമ്പടിക്കുന്ന ഇവർ ഓരോത്തരായി പരിസരത്തെ വീടുകളിലേക്ക് കയറിവരുന്നു. ഇതിൽ പ്രമുഖ കമ്പനികളുടെ (ഡ്യൂപ്ലിക്കേറ്റ്) ബെഡും കാണാം. ആദ്യം നമ്മോടിവർ ഒരു വില പറയുന്നു. വില കുറയുമോ എന്ന് ചോദിച്ചാൽ 6 മാസത്തെ ഇൻസ്റ്റാൾമെന്റ് സ്‌കീമിൽ തരാം എന്ന് പറയുന്നു. അങ്ങനെയെങ്കിൽ അല്പം വില കൂടുമെന്നും, ഒരു വർഷം, ഒന്നര വർഷം, രണ്ടു വർഷം...നമ്മുടെ ആവശ്യപ്രകാരമുള്ള ഇൻസ്റ്റാൾമെന്റ് കാലാവധി തരാമെന്നു പറയുന്നു. 

അങ്ങനെയെങ്കിൽ നേരത്തെ 5000 രൂപ വില പറഞ്ഞ ബെഡിന്റെ വില 7000 മോ അതിനു മുകളിലോ ആകുന്നു. പക്ഷേ പകുതി പണം (ഉദാ: 3500) അഡ്വാൻസായി കൊടുക്കണം. ബാക്കി വരുന്ന 3500 രൂപ മാസതവണയായോ, രണ്ടോ മൂന്നോ തവണകളായോ രണ്ടു വർഷകൊണ്ട് കൊടുത്തു വീട്ടിയാൽ മതി എന്നും പറയുന്നു.

(ഇത് ആർക്കും ആകർഷകമായി തോന്നും. കാരണം രണ്ടുവർഷം സമയമുണ്ട്, അതിനിടയിൽ ബെഡിന് വല്ല കേടുപാടുകളും വരുമോ എന്ന് മനസ്സിലാക്കുകയും ചെയ്യാം) അങ്ങനെ 3500 പ്രകാരം നമ്മൾ നമുക്ക് ആവശ്യമുള്ളത്ര ബെഡുകൾ വാങ്ങുന്നു.

ഏതാനും ദിവസങ്ങൾക്കുള്ളിലോ, ഒന്നോ രണ്ടോ മാസത്തിനുള്ളിലോ ബെഡ് കേടാകുന്നു. അടുത്ത തവണ പണം പിരിക്കാൻ വരുന്നവനേയും കാത്തു നമ്മളിരിക്കുന്നു...പക്ഷേ, അവൻമാരെ പിന്നെ ആ വഴിക്ക് കാണുകയേ ഇല്ല. അവർതന്നെ വിസിറ്റിങ് കാർഡിലെ നമ്പറിൽ വിളിച്ചാൽ ആളെ കിട്ടുകയുമില്ല.

വെറും 500 രൂപയിൽ കുറവ് ചെലവ് വരുന്ന വസ്തുവാണ് നമുക്ക് 3500 രൂപക്ക് തന്നിരിക്കുന്നത് എന്ന സത്യം അപ്പോഴാണ് നമ്മൾ മനസ്സിലാക്കുക. ഞാൻ വഞ്ചിക്കപ്പെട്ടതും ഈ രീതിയിലാണ്...(മാന്യമായി ഈ ജോലിചെയ്യുന്ന ന്യൂനപക്ഷവും ഉണ്ടാകാം).  

തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഫാക്ടറികളിൽനിന്നും പുറംതള്ളുന്ന പാഴ്‌വസ്‌തുക്കൾകൊണ്ട് നിർമിക്കുന്നതാണ് ഈ ബെഡ്. ആ സംസ്ഥാനങ്ങൾക്കുപുറമെ പാലക്കാട്, കോഴിക്കോട് ജില്ല അടക്കം കേരളത്തിലെ പല ജില്ലകളിലേയും ഉൾഗ്രാമങ്ങളിൽ ഇത്തരം നിർമാണ യൂണിറ്റുകൾ രഹസ്യമായി പ്രവൃത്തിക്കുന്നതായി അറിയാം.

മാത്രമല്ല, നമ്മുടെ ഗ്രാമ പ്രദേശങ്ങളിൽ ഇത്തരം കച്ചവടങ്ങൾക്കായി വരുന്നവരിൽ ചിലരെങ്കിലും മോഷണം, പിടിച്ചുപറി, പോക്കറ്റടിപോലുള്ള ക്രിമിനൽ കേസുകളിൽ പെട്ടവരും, ക്രിമിനലുകളുമാണ്. നാടിന്റെ പല ഭാഗങ്ങളിലും നടന്നിട്ടുള്ള മാല പൊട്ടിക്കൽ കേസുകളിലും മോഷണക്കേസുകളിലുമെല്ലാം ഇതുപോലുള്ള കച്ചവടക്കാർ പ്രതികളായ സംഭവങ്ങളുമുണ്ട് 

ബെഡ് കച്ചവടം എന്ന വ്യാജേന ഉൾപ്രദേശങ്ങളിലെ വീടുകളിലെ അവസ്ഥയും, മോഷണമോ പിടിച്ചുപറിയോ നടത്തി രക്ഷപ്പെടാനുള്ള ഊട് വഴികളും നിരീക്ഷിച്ചതിനുശേഷം വീട്ടിൽ ആളില്ലാത്ത സമയത്തോ, രാത്രിയിലോ വീട് കയറി മോഷണം നടത്തുന്ന മാഫിയകളും ഈ കൂട്ടത്തിലുണ്ട്.

അതുകൊണ്ട് സൂക്ഷിക്കുക:

വീടുവീടാന്തരം നടന്നു ഇതുപോലുള്ള കച്ചവടം നടത്തുന്നവരെ വീടിന്റെ നാലയലത്തുപോലും അടുപ്പിക്കരുത് എന്ന കാര്യം!

NB: ഈ പറഞ്ഞതിനർഥം, ഇങ്ങനെ കച്ചവടം നടത്തുന്ന എല്ലാവരും ഇത്തരക്കാരാണ് എന്നല്ല!

***അഭിപ്രായം വ്യക്തിപരം.

നിങ്ങൾക്ക് വീടുമായി ബന്ധപ്പെട്ട വ്യത്യസ്ത അനുഭവങ്ങൾ പറയാനുണ്ടോ? നിങ്ങളുടെ പേരും മൊബൈൽ നമ്പറും ചിത്രവും സഹിതം അയച്ചുതരൂ...അയയ്‌ക്കേണ്ട വിലാസം- customersupport@mm.co.in

English Summary- Bought Bed from Door to Door Vendors, Cheated Finally; Experience

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}