വാട്ടര്‍ പ്യൂരിഫയര്‍ ഇനി നിങ്ങളുടെ വീട്ടിലും; മികച്ച ഓഫറുകളുമായി ആമസോണ്‍

water-purifier
Representative shutterstock image © wertinio
SHARE

ആരോഗ്യം നിലനിര്‍ത്താന്‍ ശുദ്ധമായ കുടിവെള്ളം അത്യാവശ്യമാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇതിനായി ഓരോ വീട്ടിലും ഒരു വാട്ടര്‍ പ്യൂരിഫയര്‍ ആവശ്യമാണെന്നത് തിരിച്ചറിയേണ്ടതുണ്ട്. ടാപ്പ് വെള്ളം കുടിക്കുന്നതിലെ പ്രശ്‌നം, അതില്‍ ദോഷകരമായ വിഷവസ്തുക്കളും ലെഡ് പോലുള്ള അജൈവ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് അമിതമായാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

നമ്മുടെ പരിസ്ഥിതിയിലെ മലിനീകരണവും പ്രകൃതിവിഭവങ്ങളുടെ അപചയവും കാരണം, നമ്മുടെ കുടിവെള്ളത്തിലെ ഈ മാലിന്യങ്ങളെ ഫില്‍ട്ടര്‍ ചെയ്യാന്‍ നമുക്ക് ഒരു മാര്‍ഗം ആവശ്യമാണ്. ഇതാണ് പ്യൂരിഫയറിന് ഇത്രയധികം ഡിമാന്‍ഡ് ഉണ്ടാകാനുള്ള പ്രധാന കാരണം. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ബാക്ടീരിയ, വൈറസ്, മറ്റ് ഘടകങ്ങള്‍ എന്നിവയില്‍ 97 ശതമാനവും വൃത്തിയാക്കാന്‍ ഇതിന് കഴിയും. 10 മൈക്രോണില്‍ താഴെയുള്ള സൂക്ഷ്മകണികകള്‍ ഒരു RO പ്യൂരിഫയര്‍ വഴി നീക്കം ചെയ്യാവുന്നതാണ്. മിക്കവാറും എല്ലാത്തരം മാലിന്യങ്ങളും RO പ്യൂരിഫയര്‍ വിജയകരമായി നീക്കം ചെയ്യുന്നു ക്ലോറിനെതിരെയുള്ള സംരക്ഷണം, മികച്ച രുചി പ്രദാനം ചെയ്യുന്നു ഇതൊക്കെയാണ് ഒരു വാട്ടര്‍ പ്യൂരിഫയര്‍ നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍.

വാട്ടര്‍ പ്യൂരിഫയറുകള്‍ നിങ്ങള്‍ക്ക് ശുദ്ധവും സുരക്ഷിതവുമായ വെള്ളം കുടിക്കാനുള്ള അവസരം നല്‍കുന്നു. നിങ്ങളുടെ കുടുംബത്തിന്റെ ക്ഷേമത്തിനായി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച നിക്ഷേപങ്ങളില്‍ ഒന്നാണിത്. ഒട്ടും മടിക്കണ്ട, ഇപ്പോള്‍ തന്നെ ഒരെണ്ണം ഓര്‍ഡര്‍ ചെയ്‌തോളൂ... ആമസോണിതാ നിങ്ങള്‍ക്കതിനുള്ള അവസരം ഒരുക്കുന്നു. ആമസോണിന്റെ പ്രൈം സെയിലില്‍ മികച്ച ഓഫറുകളോടു കൂടിയാണ് ഇതിന്റെ വിൽപന.

74% മുതലുള്ള ഓഫറുകളില്‍ വാട്ടര്‍ പ്യൂരിഫയര്‍ ലഭ്യമാണ്. Proven® Copper + Mineral RO+UV+UF വാട്ടര്‍ പ്യൂരിഫയറിന് 5262 രൂപയാണ് വില, നേരത്തെ ഇതിന് 19990 രൂപയായിരുന്നു. AO Smith Z8 Hot+ normal RO യ്ക്ക് 22% ഓഫറിലാണ് വിൽപന. 10800 രൂപ വിലയുണ്ടായിരുന്ന HUL Pureit Advanced RO + MF ന് 6999 രൂപ കിഴിവിലാണ് വിൽപന. Livpure GLO PRO++ RO+UV+UF+ Taste Enhancer ന് 48% ഓഫറാണുള്ളത്. AO Smith Z5 Water Purifier ന് 32%, HUL Pureit Advanced Pro Mineral RO+UV ന് 41% കിഴിവ്. തുടങ്ങി മികച്ച ബ്രാന്‍ഡുകളുടെ വാട്ടര്‍ പ്യൂരിഫയര്‍ ചുരുങ്ങിയ ചിലവില്‍ സ്വന്തമാക്കാം.

English Summary- Buy Water Purifier for Home- Best Offers on Amazon

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}