വീടിനുള്ളിൽ നല്ല കാറ്റിന് വാൾ ഫാനോ സീലിങ് ഫാനോ മെച്ചം?
Mail This Article
മുറിക്കുള്ളിൽ നല്ല കാറ്റ് ലഭിക്കാൻ സീലിങ് ഫാനിനേക്കാൾ നല്ലത് വാൾ ഫാനുകളാണ് എന്നാണ് എന്റെ അനുഭവം. ടോപ് വാർപ്പിൽനിന്ന് ഒന്നോ, രണ്ടോ അടി താഴെ മാത്രം കറങ്ങുന്ന സീലിങ് ഫാനുകളിൽനിന്ന് താഴേക്ക് വരുന്നത് ഉഷ്ണകാറ്റാണ്. പകലിന്റെ ചൂട് പിടിച്ച നിൽക്കുന്ന കോൺക്രീറ്റിൽനിന്നും ഒരേദിശയിൽ മാത്രം കറങ്ങിക്കൊണ്ടിരിക്കുന്ന സീലിങ് ഫാൻ വാർപ്പിലെ ചൂടിനെ ആഗിരണം ചെയ്യുകയും, ആ ചൂട് മുറിയിൽ മൊത്തം വ്യാപിപ്പിക്കുകയും ചെയ്യുന്നു.
സീലിങ് ഫാൻ അതേചൂടിൽതന്നെ കിടന്നു മണിക്കൂറുകളോളം കറങ്ങുകവഴി മുറിക്കകത്ത് ഹ്യുമിഡിറ്റി നിറയുകയും അതുമൂലം മുറി തണുക്കാതെ മുറിക്കകത്തുള്ളവരിൽ അസഹ്യമായ പുഴുക്കവും അസ്വസ്ഥതയും അനുഭവപ്പെടുകയും ചെയ്യുന്നു. സീലിങ് ഫാനുകൾക്കുപകരം വാൾ ഫാനാണ് വയ്ക്കുന്നതെങ്കിൽ ടോപ് വാർപ്പിൽനിന്നും പരമാവധി താഴ്ത്തിവയ്ക്കാൻ നമുക്ക് സാധിക്കും. (എന്നു വച്ചാൽ നമ്മുടെ ശരീരത്തിന് അടുത്ത് വയ്ക്കാൻ) അതുമാത്രമല്ല, വാൾഫാനിന് 'റൊട്ടേറ്റ് മോഡിൽ' കറങ്ങാൻ സാധിക്കുന്നതുകൊണ്ട് ശുദ്ധമായ കാറ്റ് ആഗിരണം ചെയ്യാനും മുറിക്കകത്തുള്ള ചൂടിനേയും ഹ്യുമിഡിറ്റിയേയും പരമാവധി കുറയ്ക്കാനും സാധിക്കുന്നു.
റൊട്ടേറ്റഡ് മോഡിൽ വാൾ ഫാൻ കറങ്ങുമ്പോൾ 'വിശറികൊണ്ട് വീശുന്ന' പ്രതീതി നമുക്ക് അനുഭവപ്പെടുന്നു. അതു ശാന്തവും സുഖവുമായ ഉറക്കത്തെ പ്രധാനം ചെയ്യുകയും ചെയ്യുന്നു.
15 അടിയോ, അതിനുമുകളിലോ ടോപ്പ് വാർപ്പിന് ഉയരമുണ്ടങ്കിൽ സീലിങ് ഫാൻ ടോപ് വാർപ്പിൽനിന്നു പരമാവധി താഴ്ത്തിവച്ചാൽ നല്ല കാറ്റ് ലഭിക്കും എന്നത് ശരിയാണ്. പക്ഷേ, നമ്മുടെ നാട്ടിലെ പല സാധാരണ വീടുകളും പരമാവധി 12 അടിക്കു മുകളിൽ ഉയരം ഇല്ലാത്തതാണ്.!
NB:
- വാൾ ഫാനിനേക്കാൾ ദീർഘകാലം കേടുവരാതെ നിൽക്കുക സീലിങ് ഫാനാണ്.
- മുറിയിലെ ചൂട് കുറയാന്‍ എയര്‍ കൂളറോ, എയര്‍ കണ്ടീഷനറോ വേണം. മുറിയില്‍ നല്ല കാറ്റുണ്ടാക്കുക മാത്രമാണ് ഫാന്‍ ചെയ്യുന്നത്.
- ചൂടുകാലത്ത് വിയര്‍പ്പു കൂടും. വിയര്‍പ്പിനുമേല്‍ കാറ്റടിക്കുമ്പോള്‍ ജലാംശം ബാഷ്പീകരിക്കും. അതാണ് നമുക്ക് തണുപ്പ് അനുഭവപ്പെടുന്നത്!
English Summary- Wall Fan or Ceiling Fan best for House Interiors