ADVERTISEMENT

ആമസോണ്‍ ഇന്ത്യ ജനുവരി റിപ്പബ്ലിക് ഡേ സെയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ 2023 ജനുവരി 15 മുതല്‍ ജനുവരി 20 വരെയാണ്. പ്രൈം അംഗങ്ങള്‍ക്ക് ഇന്ന് മുതല്‍ 24 മണിക്കൂര്‍ നേരത്തേ സെയില്‍ ലഭിക്കും. കരകൗശല വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള വില്‍പ്പനക്കാര്‍ നല്‍കുന്ന ദശലക്ഷക്കണക്കിന് ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഷോപ്പിങ് നടത്താം.

സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രോണിക്സ്, ഗ്രോസറി, ഫാഷന്‍, ബ്യൂട്ടി, വീടിനും അടുക്കളയ്ക്കുമുള്ള ഉപകരണങ്ങള്‍, ടിവികള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഓരോ വിഭാഗത്തിലും അധിക കൂപ്പണുകളും നല്‍കിയിട്ടുണ്ട്. 10% വരെ അധിക ഓഫറുകളും ഇതുവഴി നിങ്ങള്‍ക്ക് ലഭിക്കും.

അടുക്കളയിലേക്കും വീട്ടിലേക്കും പുതുതായി സാധനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതൊരു മികച്ച അവസരമാണ്. നിരവധി ഓഫറുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. 

 

HUL Pureit Water Purifier

നല്ലൊരു പ്യൂരിഫയര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതൊരു നല്ല തിരഞ്ഞെടുപ്പാണ്. HUL Pureit വാട്ടര്‍ പ്യൂരിഫയര്‍ ചുമരില്‍ ഘടിപ്പിക്കാവുന്നതാണ്. ഇതിന് 10 ലിറ്റര്‍ കപ്പാസിറ്റി ഉണ്ട് കൂടാതെ ശുദ്ധമായ ജലം നല്‍കുന്നതിന് 7-ഘട്ട വിപുലമായ ശുദ്ധീകരണ ഘട്ടങ്ങളുണ്ട്. നിങ്ങള്‍ക്ക് ഈ പ്യൂരിഫയര്‍ 48% കിഴിവില്‍ നേടുകയും 11,851 ലാഭിക്കുകയും ചെയ്യാം. 14299 രൂപയ്ക്ക് വാങ്ങിക്കാം. 

 

AGARO ICON Bagless Vacuum Cleaner

അധികം ഭാരമില്ലാത്തതാണ് ഈ വാക്വം ക്ലീനര്‍. ഫോള്‍ഡബിള്‍ ആണ്. കാര്‍പെറ്റ്, സോഫ, സീലിങ്, ഫ്‌ളോര്‍ തുടങ്ങിയവയെല്ലാം വൃത്തിയാക്കാം. 44% ഓഫറാണ് ഈ റിപബ്ലിക് ഡേ സെയിലില്‍ നല്‍കിയിരിക്കുന്നത്. 8999 രൂപ വിലയുണ്ടായിരുന്ന ഈ വാക്വം ക്ലീനര്‍ 4999 രൂപയ്ക്ക് സ്വന്തമാക്കാം. 

 

Prestige PIC 15.0+ 1900-Watt Induction Cooktop

പ്രസ്റ്റീജിന്റെ ഈ ഇന്‍ഡക്ഷന്‍ കുക്ക്‌ടോപിന് 45% ഓഫറാണ് നല്‍കിയിരിക്കുന്നത്. ഫുള്‍ ഗ്ലാസ് കവറിങ് വരുന്ന ഇതിന് ഫെതര്‍ ടച്ച് ബട്ടന്‍സാണ്. ഒരു വര്‍ഷത്തെ വാറന്റി നല്‍കിയിട്ടുണ്ട്. ബ്ലാക്ക് കളറില്‍ വരുന്ന ഇതിന് നേരത്തെ 5295 രൂപയായിരുന്നു. ഈ റിപബ്ലിക് ഡേ സെയിലില്‍ 2924 രൂപയ്ക്ക് നിങ്ങള്‍ക്കിത് സ്വന്തമാക്കാം.

 

SOFLIN Egg Boiler 

പ്ലാസ്റ്റിക് കവറിങ്ങോടു കൂടി വരുന്ന ഈ എഗ് ബോയിലറിന് 63% ഓഫറാണ് നല്‍കിയിരിക്കുന്നത്. എളുപ്പത്തില്‍ നിങ്ങള്‍ക്ക് മുട്ട പുഴുങ്ങിയെടുക്കാം. 999 രൂപ വിലയുണ്ടായിരുന്ന ഇതിന് വെറും 368 രൂപ നല്‍കിയാല്‍ മതിയാകും. 

English Summary- Best Offers for Home Appliance at Amazon Republic Day Sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com