ഇനി മാറണം മലയാളിയുടെ ബാത്റൂം: ചില കുളിമുറി വിശേഷങ്ങൾ

bathroom-tips
istock ©rilueda
SHARE

കഴിഞ്ഞ ആഴ്ച ഞാൻ കുറച്ചു അടുക്കള വിശേഷങ്ങൾ പറഞ്ഞു മീൻഅവിയൽ ഉണ്ടാക്കാൻ പോയത് ഓർമ ഉണ്ടല്ലോ? മീൻ  അവിയൽ  പണിതന്നു, രണ്ടുദിവസം  ബാത്‌റൂമിൽ തന്നെയായിരുന്നു .അപ്പോഴാണ് ബാത്റൂമിന്റെ പോരായ്മകളും ഡിസൈനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എനിക്ക് ഓർമവന്നത്....

കാണാൻ ഭംഗികുറഞ്ഞാലും കുഴപ്പമില്ല, പക്ഷേ  ബാത്റൂം ടൈൽ തെന്നരുത്‌ (anti skid with proper  grip ) ആകണം. കയ്യോ  കാലോ  ഒടിഞ്ഞു  6 മാസം കിടക്കുന്നത് ഓർത്തുനോക്കിക്കേ...

ബാത്‌റൂമിൽ  ദുർഗന്ധം കെട്ടിനിൽക്കാതിരിക്കുവാൻ  നല്ല വെന്റിലേഷൻ വലിയ (കാഴ്ച മറയ്ക്കുന്ന) ജനാല എന്നിവ നൽകാം. ആ ജനാല  തുറന്നിട്ടാൽ ദുഷിച്ച വായു പെട്ടെന്ന്  പുറത്തുപോകുകയും, ബാത്റൂമിലെ  നനവ് പെട്ടെന്ന് ഡ്രൈയാകാനും സഹായിക്കും .

ബാത്‌റൂമിൽ  കുളിസ്ഥലം (ഡ്രൈ -വെറ്റ് ) ശാസ്ത്രീയമായ രീതിയിൽ തിരിക്കുക. നിങ്ങൾ ഡോർ തുറന്നാൽ  ഉടൻ വാഷ് ബേസിൻ. പിന്നീട്  ക്ളോസറ്റ് , അങ്ങേയറ്റം വെറ്റ് ഏരിയ / shower  കൊടുക്കുക. ഇങ്ങനെ കൊടുത്താൽ ഉള്ള ഗുണം, ടോയ്‌ലറ്റിൽ  പോകേണ്ട  / വാഷ് ബേസിൻ ഉപയോഗിക്കേണ്ട  ഒരാൾക്ക്  നനവിൽ  ചവിട്ടേണ്ടി  വരില്ല.

Door  തുറന്നാൽ  ഉടൻ closet കാണാതിരിക്കാനും ഇതുപകരിക്കും. വെറുതെ ഒന്നു കൈ കഴുകാൻ  വാഷ്‌ബേസിന് ഉപയോഗിക്കുന്ന  ഒരാൾ, വൃത്തിഹീനമായി  കിടന്നേക്കാവുന്ന ക്ളോസറ്റ് കാണുന്നത്  ഒഴിവാക്കാം .

ചൂട് വെള്ളം  ഉപയോഗിക്കുന്ന  ബാത്‌റൂമിൽ  fog  / vapour  വരുന്നതിനാൽ  കണ്ണാടി തിരഞ്ഞെടുക്കുമ്പോൾ  antifog ഉപയോഗിക്കുക.

ഷവർ ഏരിയയിൽ ഒരു പ്യുമിസ് സ്‌റ്റോൺ / കരിങ്കല്ല് ടൈൽ  ഇട്ടുകൊടുത്താൽ, ഉപ്പൂറ്റി ഉരച്ചുകഴുകുന്ന മലയാളിശീലം എളുപ്പമാകും.

ബാത്റൂമിലെ വാതിൽ വീതി കൂട്ടിനിർമിക്കുക. എന്നും നമ്മൾ  ആരോഗ്യവാന്മാർ ആയി ഇരിക്കണം എന്നില്ല. ഒരു  വീൽചെയർ  വേണ്ടിവന്നാൽ അകത്തു പോകണം .

വീട് വിഡിയോ കാണാം

ലേഖകൻ സിവിൽ എൻജിനീയറാണ്.

English Summary- Bathroom Design-Things to Consider- Tips

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS