വേനലിൽ കുളിർക്കാറ്റായി ആമസോൺ സമ്മർ കൂളിങ് ദിനങ്ങൾ; മികച്ച ഓഫറുകൾ
Mail This Article
വേനൽകാലമെത്തിയതോടെ വീടുകളിൽ ഫാനുകൾ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഊർജ്ജക്ഷമതയുള്ള ഫാനുകൾ മേടിച്ചാൽ വൈദ്യുതി ബില്ലിൽ വലിയ മാറ്റം സാധ്യമാണ്. അതിനായി ആമസോണിൽ സമ്മർ കൂളിങ് ദിവസങ്ങൾ എത്തിപ്പോയി. ഈ കാലയളവിൽ ഫാനുകൾ, കൂളർ, ഇൻവെർട്ടർ ബാറ്ററികൾ എന്നിവ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാം.
പുതിയ ഫാൻ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
വില മാത്രം പരിഗണിച്ച് കാര്യക്ഷമത കുറഞ്ഞ ഫാൻ വാങ്ങുമ്പോൾ നമ്മൾ ലാഭിക്കുന്നതിന്റെ എത്രയോ മടങ്ങ് പണമാണ് നമുക്ക് നഷ്ടപ്പെടാൻ പോകുന്നത് എന്ന കാര്യം ഓർക്കുക.
42 വാട്ട് മുതൽ 128 വാട്ട് വരെ ഉള്ള ഫാനുകൾ ഇന്ന് കമ്പോളത്തിൽ ലഭ്യമാണ്. ഫാൻ കൂടുതൽ സമയം ഉപയോഗിക്കേണ്ടി വരുന്നതിനാൽ വാട്ടേജ് കൂടിയ ഫാനുകളുടെ ഉപയോഗം ഉയർന്ന ഊർജ്ജോപഭോഗത്തിനും ധനനഷ്ടത്തിനും കാരണമാകുന്നു. അതിനാൽ ഊർജ്ജ ക്ഷമത കൂടിയ 5 സ്റ്റാർ ലേബലിങ് ഉള്ള ഫാനുകൾ വാങ്ങാൻ ശ്രദ്ധിക്കണം.
∙റെസിസ്റ്റർ ടൈപ്പ് റെഗുലേറ്ററിൽ ചൂടിന്റെ രൂപത്തിൽ വൈദ്യുതി നഷ്ടപ്പെടുന്നു. കുറഞ്ഞ വേഗതയിൽ പ്രവർത്തിക്കുമ്പോൾ ചൂടിന്റെ രൂപത്തിലുള്ള ഊർജ്ജ നഷ്ടം ഉണ്ടാകുന്നില്ല എന്നതാണ് ഇലക്ട്രോണിക് റെഗുലേറ്ററിന്റെ മേന്മ.
∙ഇലക്ട്രോണിക് റെഗുലേറ്റർ ഉപയോഗിച്ച് മീഡിയം സ്പീഡിൽ ഫാൻ പ്രവർത്തിക്കുകയാണെങ്കിൽ ഊർജ്ജോപയോഗം പകുതിയോളം കുറയ്ക്കാനാകും.
ഊർജ്ജകാര്യക്ഷമത കൂടിയ BLDC ഫാനുകൾ
ഇലക്ട്രോണിക് റഗുലേറ്ററോടു കൂടിയ BLDC(Brushless Direct Current) ഫാനുകൾ ഇന്ന് ലഭ്യമാണ്. 24 വാട്ട്സ് മുതൽ 30 വാട്ട്സ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഫാനുകൾ ഉണ്ട്. ഒരു 5 സ്റ്റാർ റേറ്റഡ് ഫാൻ ഉപയോഗിക്കുവാൻ എടുക്കുന്നത് 55 വാട്ട്സ് ആണ്. അതായത് നമ്മുടെ വൈദ്യുതി ഉപയോഗം പകുതിയായി കുറയ്ക്കുവാന്‍ സാധിക്കുന്നു.
English Summary- Energy Efficient Fans for Summer Cool House