ഇനി വീട് കളറാകും! ഓഫർ പെരുമഴയുമായി ആമസോൺ സമ്മർ ഹോം മേള
Mail This Article
ഈ വേനൽക്കാലത്ത് ഓഫർ പെരുമഴയുമായി ആമസോൺ സമ്മർ ഹോം മേള എത്തിപ്പോയി. ഹോം ഡെക്കർ ഉൽപന്നങ്ങൾക്ക് വമ്പിച്ച വിലക്കിഴിവും ഓഫറുകളുമാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്.
കോട്ടൺ ബെഡ്ഷീറ്റുകളും ബ്ലാക് ഔട്ട് കർട്ടനുകളും 70 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാം. സ്ഥലപരിമിതി ഉള്ള ഫ്ലാറ്റ്/ വീടുകളിൽ താമസിക്കുന്നവർക്ക് തുണി ഉണക്കാൻ ഏറെ ഉപകരിക്കുന്ന ഡ്രൈയിങ് റാക്കുകൾ 60 ശതമാനം വരെ വിലക്കിഴിവിൽ വാങ്ങാം.
കുഷ്യൻ, വോൾ ഹാങ്ങിങ്, വോൾ ക്ളോക്ക്, തലയിണ, കാൻഡിൽ ഹോൾഡർ, എൽഇഡി ബൾബുകൾ, വീട് സുഗന്ധപൂരിതമാക്കുന്ന പെർഫ്യൂമുകൾ എന്നിവയ്ക്കെല്ലാം വമ്പിച്ച വിലക്കുറവുണ്ട്.
വീടിന്റെ അകത്തളം അലങ്കരിക്കുന്ന മനോഹരങ്ങളായ എത്നിക് വോൾ ആർട്ടുകൾ, ആർട്ട്, ക്രാഫ്റ്റ് ഉൽപന്നങ്ങൾ എന്നിവയുടെ വിപുലമായ കലക്‌ഷനും ഓഫറിൽ സ്വന്തമാക്കാൻ അവസരമുണ്ട്.
ഏറ്റവും മികച്ച ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ഏറ്റവും മികച്ച ഓഫറിൽ ലഭ്യമാക്കുന്നു എന്നതാണ് സമ്മർ ഹോം മേളയുടെ സവിശേഷത. ഈ സുവർണാവസരം ഉപയോഗിക്കൂ, നിങ്ങളുടെ വീട്ടിൽ ഈ വേനൽക്കാലത്ത് പുതുമയുള്ള അന്തരീക്ഷം സൃഷ്ടിക്കൂ..
English Summary- Amazon Summer Home Mela- Best Offers on Homedecor