ജിപ്സം സീലിങ് വീടിനുള്ളിൽ ചൂട് കുറയ്ക്കുമോ കൂട്ടുമോ?

466095627
Representative Image: Photo credit: Rufous52/istock.com
SHARE

കോൺക്രീറ്റ് വീടിനകത്ത് വേനൽക്കാലത്ത് ഉച്ചതിരിഞ്ഞ് മൂന്ന് മണിമുതൽ പുലർച്ചെ മൂന്നുവരെ ഉഷ്ണവാതമേഖലയായിരിക്കും. ആ സമയം തെർമോമീറ്റർ വച്ച് ചൂടളന്നാൽ പുറത്തെ അന്തരീക്ഷത്തിനുള്ളതിനേക്കാൾ മൂന്നു ഡിഗ്രിയെങ്കിലും കൂടുതലായിരിക്കും വീടിനകത്ത്. അങ്ങനെയെങ്കിൽ വീടിനകത്തെ ചൂട് കുറയ്ക്കാൻ വഴിയെന്ത്?

മുറിക്കുള്ളിൽ ജിപ്സം സീലിങ് ചെയ്താൽ ചൂട് കുറയുമോ? കുറയുമെന്ന് ചിലർ. ഇല്ലെന്ന് മറ്റുചിലർ. രണ്ടുകൂട്ടർ പറയുന്നതിലും വസ്തുതകളുണ്ട്. ഇരുകൂട്ടരേയും കണ്ണടച്ചങ്ങ് നിഷേധിക്കാനാവില്ല.

വീടുനിർമ്മാണത്തിൽ സീലിങ്ങിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ടാകും. ഓടിട്ട വീട്ടിനകത്ത് മുകളിൽ മേൽക്കൂരയുടെ മോന്തായം കാണാതിരിക്കാനും മുകൾ കാഴ്ച തിരശ്ചീനമായി ഭംഗിയുള്ളതാകാനും മുറിയുടെ ഉയരം കുറക്കുന്നതിനും സീലിങ് സഹായിച്ചിട്ടുണ്ട്. തടിയായിരുന്നു സീലിങ്ങിന് ഏറെയും പ്രചാരത്തിലുണ്ടായിരുന്നത്.

പിന്നീട് തടിക്കുപകരം ഹുരുഡീസ് വന്നു. പഴയ ഓടുപുരകളിൽ സീലിങ് വരുന്നതോടെ മുകൾഭാഗത്ത് വായുഅറ രൂപപ്പെടുന്നു താഴോട്ട് ചൂട് കുറയുന്നു. പക്ഷേ താഴത്തെ ഭാഗം അതായത് റൂമിന്റെ ഉൾഭാഗത്തെ വായു ചൂടുപിടിച്ചാൽ അത് ഉയർന്ന് പുറത്തേക്ക് പോകാൻ എന്താണ് മാർഗ്ഗം?

പലപ്പോഴും ചൂടുവായുവിന് പുറത്തേക്കുള്ള വഴിയുണ്ടാവില്ല. ഫലമോ മുറിക്കകം ചൂടുള്ളതായി അനുഭവപ്പെടുന്നു. പഴയ ഓടുവീടുകളിലെ ജനാലകൾക്ക് മുകൾഭാഗം വെന്റിലേറ്റർ കൂടി സ്ഥാപിച്ചിട്ടുണ്ടാകും. അത്തരം സന്ദർഭത്തിൽ മുറിക്കകത്തെ ചൂട് കുത്തനെ കുറയുന്നു.

ഇപ്പോഴത്തെ കോൺക്രീറ്റ് വീടിനകം ശരീരം വേവുന്ന തരത്തിൽ ചൂളക്ക് സമാനമായ ചൂടുണ്ടാവാനുള്ള കാരണം, പുറത്തെ അന്തരീക്ഷത്തിൽ നിന്ന് മുറിക്കകത്തെ വായു ചൂട് പിടിക്കുകയും ചൂട് വായു മുകളിലോട്ട് ഉയരുകയും ചെയ്യുന്നു. കോൺക്രീറ്റ് സ്ലാബിന്റെ അന്തരീക്ഷത്തിൽ നിന്നുള്ള ചൂട് ആഗിരണശേഷി കൂടുതലായതിനാൽ മുറിക്കുള്ളിൽ കോൺക്രീറ്റ് സ്ലാബിനോട് ചേർന്ന വായുവും ചൂട് പിടിക്കുന്നു. ഫലത്തിൽ ഇരട്ടി ചൂട് കോൺക്രീറ്റ് വീടിനകത്ത് അനുഭവപ്പെടുന്നു.

ഇത്തരം മുറികൾക്കകത്ത് ജിപ്സം സീലിങ് സ്ഥാപിക്കുന്നതോടെ, സ്ലാബിനോട് ചേർന്ന ചൂടുവായുവുമായുള്ള സമ്പർക്കം തടസ്സപ്പെടുന്നതോടെ ചൂടിന് ശമനം കിട്ടുമെന്ന് പറയുന്നതിൽ അൽപം ശരിയുണ്ടെങ്കിലും മുറിക്കകത്തെ ചുമരുകൾ ചൂടാവുന്നതിലൂടെ രൂപപ്പെടുന്ന ചൂടുള്ള വായുവിന് പുറത്തേക്ക് പോവാനാവാതെ അതായത് എയർവെന്റുകളാകെ അടക്കപ്പെട്ട് മുറിക്കുള്ളിൽ അത്യുഷ്ണം അനുഭവപ്പെടുന്നു.

കോൺക്രീറ്റ് വീട്ടിലെ ചൂട് കുറക്കാൻ AC സ്ഥാപിക്കുക എന്നതാണ് വ്യാപകമായി കാണുന്ന മാർഗ്ഗം. അത് പ്രായോഗികവുമാണ്. പക്ഷേ സാധാരണക്കാർക്ക് അത് താങ്ങാനാവണമെന്നില്ല.

പുറംചുമരും കോൺക്രീറ്റ് റൂഫ്സ്ലാബും ചൂടാവാതെ സംരക്ഷിക്കുക, വീടിന്റെ മധ്യഭാഗത്തായി എയർഷാഫ്റ്റുകൾ സ്ഥാപിക്കുക ചുമരിന്റെ മുകൾഭാഗത്ത് നിർമ്മിക്കുന്ന എയർവെന്റുകൾ അടക്കാതിരിക്കുക, എക്സോസ്റ്റ് ഫാനുകൾ റൂമുകൾക്ക് മുകളിൽ സ്ഥാപിക്കുക ചുമരുകൾ പരമാവധി കുറക്കുക, വള്ളിപ്പടർപ്പുകൾ നട്ടു പരിപാലിക്കുക, കോർട്ട് യാർഡുകൾ വീടിന്റെ ഭാഗമാക്കുക  എന്നതൊക്കെയാണ്  ചൂടിനെ പ്രതിരോധിക്കാൻ സാധ്യമായ ചെലവുകുറഞ്ഞ വൈദ്യുതീകൃത ഏസിയല്ലാത്ത മറ്റുമാർഗ്ഗങ്ങൾ.

വീട് വിഡിയോസ് കാണാം...

English Summary- Will Gypsum False Ceiling Decrease Heat Inside Rooms

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA