വേനൽക്കാലത്ത് കറണ്ട് ബില്ല് ഷോക്കടിപ്പിക്കാതിരിക്കണോ? ഇവ ശ്രദ്ധിക്കുക

1391231161
Representative Image: Photo credit: Antonio_Diaz /istock.com
SHARE

വേനൽചൂട് കനത്തതോടെ കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് തലത്തിലെത്തി നിൽക്കുകയാണ്. പുതിയ നിരക്കുകൾ പ്രകാരം കറണ്ട് ബില്ല് ഷോക്കടിപ്പിക്കാൻ സാധ്യതയുണ്ട്. വീട്ടിൽ ഊർജസംരക്ഷണത്തിനായി ചെയ്യാവുന്ന ചില കാര്യങ്ങൾ മനസിലാക്കാം.

ഫാൻ 

bldc-fan

റെസിസ്റ്റർ ടൈപ്പ് റെഗുലേറ്ററിൽ ചൂടിന്റെ രൂപത്തിൽ വൈദ്യുതി നഷ്ടപ്പെടുന്നതിനാൽ കാര്യക്ഷമത കുറവാണ്. പകരം ഇലക്ട്രോണിക് റെഗുലേറ്റർ ഉപയോഗിക്കുക.

റെഗുലേറ്ററിൽ സ്പീഡ് കുറയ്ക്കുംതോറും വൈദ്യുതി ഉപഭോഗം കുറയുന്നു.

ഇലക്ട്രോണിക് റെഗുലേറ്റർ ഉപയോഗിച്ച് ശരാശരി വേഗതയിൽ പ്രവർത്തിക്കുന്ന ഫാനിന് ഫുൾ സ്പീഡിൽ വേണ്ടതിനേക്കാൾ പകുതിയോളം വൈദ്യുതി മതിയാകും.

സീലിങ് ഫാൻ ഉറപ്പിക്കുമ്പോൾ ഫാൻ ലീഫിന് സീലിങ്ങുമായി ഒരടി എങ്കിലും അകലം ഉണ്ടെന്ന് ഉറപ്പുവരുത്തണം.

കറങ്ങുമ്പോൾ ബിയറിങ്ങിന് ശബ്ദം ഉണ്ടാകുന്ന ഫാനുകൾ ഊർജ്ജനഷ്ടം ഉണ്ടാക്കുന്നു.

5 സ്റ്റാർ റേറ്റിങ്ങുള്ള ഫാനുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

കാര്യക്ഷമതയുള്ള സാധാരണ ഫാൻ നൽകുന്നതിന് തുല്യമായ കാറ്റ്, പകുതിമാത്രം വൈദ്യുതി ഉപയോഗിച്ച് BLDC ഫാനുകൾ നൽകുന്നു.

എസി 

1259269839

ശീതീകരിക്കാനുള്ള മുറിയുടെ വലുപ്പത്തിനനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കുക.

എസി ഘടിപ്പിച്ച മുറികളിലേക്ക് ജനലുകൾ, വാതിലുകൾ, മറ്റുദ്വാരങ്ങൾ എന്നിവയിൽക്കൂടി വായു അകത്തേക്ക് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

26-27 ഡിഗ്രി സെൽഷ്യസിൽ തെർമോസ്റ്റാറ്റ് സെറ്റ് ചെയ്യുക.

എസി ഫിൽറ്റർ രണ്ടുമാസം കൂടുമ്പോഴെങ്കിലും വൃത്തിയാക്കുക.

എസി കണ്ടൻസർ യൂണിറ്റിനുചുറ്റും ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുക.

വീടിന്റെ പുറംചുവരുകളിലും ടെറസിലും വെള്ളനിറത്തിലുള്ള പെയിന്റ് ഉപയോഗിക്കുന്നതും ജനലുകൾക്കും ഭിത്തികൾക്കും ഷെയ്ഡ് നിർമിക്കുന്നതും വീടിനുചുറ്റും മരങ്ങൾവച്ചുപിടിപ്പിക്കുന്നതും അകത്തെ ചൂട് കുറയ്ക്കാൻ സഹായിക്കും.

ലൈറ്റുകൾ 

ചുവരിൽ ഇളംനിറത്തിലുള്ള ചായം പൂശിയാൽ പ്രകാശം പ്രതിഫലിക്കുക വഴി മുറിക്കകത്ത് കൂടുതൽ പ്രകാശം നിറയും.

സൂര്യപ്രകാശം മുറിക്കുള്ളിൽ എത്തിക്കുവാൻ ഉതകുന്ന രീതിയിൽ കെട്ടിടങ്ങൾ രൂപകൽപന ചെയ്യുക.

60W സാധാരണ ബൾബ് ഉപയോഗിക്കുന്നിടത്ത് തുല്യപ്രകാശത്തിനായി 14W CFL അല്ലെങ്കിൽ 9W LED ബൾബ് ഉപയോഗിക്കുക.

ഫ്ലൂറസെന്റ് ട്യൂബ് ലൈറ്റുകളിൽ ഏറ്റവും കാര്യക്ഷമമായത് T5 (28W) ട്യൂബ് ലൈറ്റുകളാണ്. എന്നാൽ 18W എൽഇഡി ട്യൂബ് പ്രകാശത്തിന്റെയും കാര്യക്ഷമതയുടെയും കാര്യത്തിൽ T5നെ പിൻതള്ളും.

ഓർക്കുക 

ഊർജകാര്യക്ഷമത കൂടിയ ഉൽപന്നങ്ങൾ ഉപയോഗിക്കുക.

സന്ധ്യാസമയങ്ങളിൽ കഴിവതും കുറച്ച് വൈദ്യുതി ഉപയോഗിക്കുക 

ഒരു യൂണിറ്റ് വൈദ്യുതി നമ്മുടെ പക്കലെത്തിക്കാനായി രണ്ടുയൂണിറ്റ് വരെ വൈദ്യുതി ഉൽപാദിപ്പിക്കേണ്ടി വരുന്നു. അതിനാൽ ഊർജം ലാഭിക്കുന്നതാണ് ഉല്പാദിപ്പിക്കുന്നതിനേക്കാൾ മെച്ചം.

വീട് വിഡിയോസ് കാണാം...

English Summary- Power Consumption Saving During Summer- Tips

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS