Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

28 ലക്ഷത്തിന് സൂപ്പർ ഇരുനിലവീട്!

budget-house-kakkodi-exterior ഒൻപതു മാസം തുടർച്ചയായി പണി നടന്നു. ഇതും ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിച്ചു. വെറും 28 ലക്ഷം രൂപയാണ് വീടിനു ചെലവായത്.

കോഴിക്കോട് കക്കോടി എന്ന സ്ഥലത്ത് അഞ്ചു സെന്റ് പ്ലോട്ടിൽ 1490 ചതുരശ്രയടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ചെറിയ ബജറ്റിൽ അത്യാവശ്യ സൗകര്യങ്ങൾ എല്ലാമുള്ള ഇരുനില വീട് വേണം, കാറ്റും വെളിച്ചവും നിറയുന്ന അകത്തളങ്ങൾ ആയിരിക്കണം എന്നിവയായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്.

സമകാലിക ശൈലിയിൽ വൈറ്റ് തീമിലാണ് വീടിന്റെ എലിവേഷൻ. പല തലങ്ങളിലായി പരന്നുകിടക്കുന്നതുകൊണ്ട് വീടിനു കൂടുതൽ വിശാലത തോന്നിക്കുന്നു. കാറ്റിനെയും വെളിച്ചത്തെയും അകത്തേക്ക് ക്ഷണിക്കുന്ന കോർണർ വിൻഡോകളാണ് എലിവേഷനിലെ ഹൈലൈറ്റ്. മുകളിൽ പലയിടത്തും ഗ്രേ ക്ലാഡിങ് ടൈലുകൾ വിരിച്ച് ഭംഗിയാക്കി. എലിവേഷനിൽ ഹൈലൈറ്റർ എൽഇഡി ലൈറ്റുകളും നൽകിയിട്ടുണ്ട്.

budget-house-kakkodi-front

പോർച്ചിനു വശത്തായി സിറ്റ്ഔട്ട്. ഇവിടെ പ്ലാന്റർ ബോക്സ് നൽകിയിട്ടുണ്ട്. അനാവശ്യഭിത്തികൾ ഒഴിവാക്കിയത് അകത്തളങ്ങൾക്ക് വിശാലത നൽകുന്നു. പ്രധാന ഭിത്തികളിൽ ഹൈലൈറ്റർ നിറങ്ങൾ നൽകിയത് ശ്രദ്ധേയമാണ്. വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിനു നൽകിയത്. ബ്ലാക് ലെതർ കുഷൻ ഫാബ്രിക്കിലുള്ള ഫർണിച്ചറുകൾ പുറത്തുനിന്നും വാങ്ങി. ലിവിങ്ങിലെ ഭിത്തിയിൽ ഗ്രേ ടെക്സ്ചർ പെയിന്റ് നൽകി ടിവി യൂണിറ്റ് ക്രമീകരിച്ചു.

budget-house-kakkodi-tv

എട്ടുപേർക്കിരിക്കാവുന്ന ചെറിയ ഊണുമേശ. തടിയിൽ ഗ്ലാസ് ടോപ് നൽകി. ഊണുമുറിയിൽ വാഷ് ഏരിയയുടെ ഭിത്തിയിൽ മഞ്ഞ ഹൈലൈറ്റർ നിറങ്ങൾ നൽകിയത് ശ്രദ്ധേയമാണ്. ഇവിടെ ഹാങ്ങിങ് ലൈറ്റുകളും നൽകിയിട്ടുണ്ട്. 

budget-house-kakkodi-wash

പരമാവധി സ്ഥലം ഉപയോഗപ്പെടുത്താൻ ശ്രദ്ധിച്ചിട്ടുണ്ട്. ഗോവണിയുടെ താഴത്തെ കുറച്ചു സ്‌പേസ് തുണി ഇസ്തിരിയിടുന്നതിനും മറ്റുമായി ക്രമീകരിച്ചു. താഴത്തെ നിലയിലെ കിടപ്പുമുറി ഗോവണിയുടെ താഴെയായാണ് വരുന്നത്. ജിഐ പൈപ്പ് കൊണ്ട് ഗോവണിയുടെ ഹാൻഡ്റെയിൽ.

budget-house-kakkodi-dining-table
budget-house-kakkodi-dining

ഗോവണി കയറി ചെല്ലുമ്പോൾ മുകൾനിലയിലെ ഭിത്തിയിൽ മഞ്ഞ ഹൈലൈറ്റർ നിറം നൽകിയിട്ടുണ്ട്. സ്വാഭാവിക പ്രകാശത്തെ സ്വാഗതം ചെയ്യുന്നതിനായി സ്‌കൈലൈറ്റുകളും സീലിങ്ങിൽ നൽകിയിട്ടുണ്ട്. മുകൾനിലയിൽ ഒരു ഓപ്പൺ ടെറസും നൽകിയിട്ടുണ്ട്.

budget-house-kakkodi-upper-living

പർപ്പിൾ- വൈറ്റ് തീമിലാണ് അടുക്കള. ഗ്രാനൈറ്റ് കൊണ്ട് കൗണ്ടർടോപ്പ് നൽകി. അടുക്കളയ്ക്ക് സമീപം ചെറിയ വർക് ഏരിയയും നൽകി.

budget-house-kakkodi-kitchen

മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. താഴെ ഒന്നും മുകളിൽ രണ്ടും. എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം നൽകിയിട്ടുണ്ട്. 

budget-house-kakkodi-bedroom
budget-house-kakkodi-bed

പ്രധാന മുറ്റത്ത് വീടിന്റെ തീമിലുള്ള വൈറ്റ് ഇന്റർലോക്ക് ടൈലുകൾ വിരിച്ചു. ജിഐ ഫ്രയിമിൽ ഗ്രേ പെയിന്റ് നൽകി ഗെയ്റ്റ്. ചുറ്റുമതിലിലും വൈറ്റ് പെയിന്റ് നൽകി. ഒൻപതു മാസം തുടർച്ചയായി പണി നടന്നു. ഇതും ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിച്ചു. വെറും 28 ലക്ഷം രൂപയാണ് വീടിനു ചെലവായത്.

budget-house-kakkodi-elevation

ചിത്രങ്ങൾ- അജീബ് കൊമാച്ചി

ചെലവ് കുറച്ച ഘടകങ്ങൾ 

  • ഏരിയ പരമാവധി കുറച്ചു. ഉള്ള സ്‌പേസ് പരമാവധി ഉപയോഗിച്ചു.
  • ഇന്റീരിയറിൽ അനാവശ്യ ആഡംബരങ്ങൾ കാണിച്ചിട്ടില്ല. 
  • അനാവശ്യഭിത്തികൾ ഒഴിവാക്കി. 
  • ഫോൾസ് സീലിങ് ചെയ്യാതെ നേരിട്ട് എൽഇഡി ലൈറ്റിങ് നൽകി.
  • ഉടമസ്ഥന്റെയും പണിക്കാരുടെയും സഹകരണവും പിന്തുണയും. ഒൻപതു മാസം തുടർച്ചയായി പണി നടന്നു.

Project Facts

Location-kakkodi, Calicut

Area- 1490 SFT

Plot- 5 cent

Owner- Feroz Khan

Construction, Design- Sajeendran Kommeri

Blue Pearl Constructions, Calicut

email- sajeendrankommeri1@gmail.com

Mob- 9388338833

Read more- Budget House Kerala നാലര ലക്ഷത്തിന് ഉഗ്രൻ വീട്