Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

22 ലക്ഷം, 8 മാസം; ബജറ്റ് വീടുകൾക്ക് ഒരു വഴികാട്ടി! പ്ലാൻ

22-lakh-house-exterior അഞ്ച് സെന്റിൽ 1250 ചതുരശ്രയടിയിലാണ് ഈ വീട്. വെറും എട്ടുമാസം കൊണ്ടാണ് വീട് നിർമിച്ചത്.

പരിമിതമായ ബജറ്റിലൊതുങ്ങുന്ന കേരള സ്‌റ്റൈലിലുള്ള ഒറ്റനില വീട് വേണം എന്നായിരുന്നു ഉടമസ്ഥൻ രാജേഷ് വാര്യരുടെ ആഗ്രഹം. ഇതിനനുസൃതമായി അതിശയിപ്പിക്കുന്ന വേഗത്തിൽ ഡിസൈനർ സജീന്ദ്രൻ കൊമ്മേരി മനോഹരമായ ഈ വീട് നിർമിച്ചു നൽകി. കോഴിക്കോട് ഈസ്റ്റ്ഹില്ലിൽ അഞ്ച് സെന്റിൽ 1250 ചതുരശ്രയടിയിലാണ് ഈ വീട്. വെറും എട്ടുമാസം കൊണ്ടാണ് വീട് നിർമിച്ചത്. മൂന്ന് കിടപ്പുമുറികൾ, ലിവിങ്-ഡൈനിങ്, ബാത്റൂം, അടുക്കള എന്നിവയാണ് ഈ വീട്ടിൽ ഉള്ളത്. 

22-lakh-house-elevation

ആദ്യം വരവേൽക്കുന്നത് കേരള തറവാടുകളുടെ പ്രൗഢിയിലുള്ള പൂമുഖമാണ്. വീടിനു വിശാലമായ വരാന്ത വേണം എന്ന ഉടമസ്ഥന്റെ ആഗ്രഹമനുസരിച്ച് നീളൻ വരാന്തയാണ് നൽകിയത്.

22-lakh-house-sitout

പൂമുഖം കോൺക്രീറ്റ് ചെയ്ത് വുഡൻ ഫിനിഷുള്ള പ്ലാസ്റ്ററിങ്ങും പെയിന്റും ചെയ്തു. ഒറ്റനോട്ടത്തിൽ തടിയിൽ കടഞ്ഞെടുത്തതാണെന്നേ പറയൂ. ഫ്ലാറ്റ് റൂഫിൽ ട്രസിട്ട് ഓട് വിരിക്കുകയായിരുന്നു. അതിനാൽ അകത്തളങ്ങളിൽ ചൂട് കുറവാണ്.

22-lakh-house-living

അനാവശ്യമായ ആഡംബരങ്ങളൊന്നും ഇന്റീരിയറിൽ കാണിച്ചിട്ടില്ല. എന്നാൽ കലാപരമായ ചില വിന്യാസങ്ങൾ ശ്രദ്ധേയമാണുതാനും. ഇന്റീരിയറിൽ എല്ലാ മുറികളിലും ഒരു ഭിത്തിയിൽ ഹൈലൈറ്റർ നിറങ്ങൾ നൽകിയതാണ് അതിൽ പ്രധാനം. ലിവിങ്ങിൽ പ്ലൈവുഡ് മൈക്ക ബോർഡിൽ തീർത്ത ഷോകേയ്‌സ്. ഇതിൽ ടിവി യൂണിറ്റ് നൽകി. ലിവിങ്ങിലെ മഞ്ഞ ഹൈലൈറ്റർ ഭിത്തി ഇന്റീരിയറിനു പൊലിമ നൽകുന്നു.

22-lakh-house-interior

ലിവിങ്- ഡൈനിങ് ഓപ്പൺ ശൈലിയിലാണ്. നാലുപേർക്കിരിക്കാവുന്ന വൃത്താകൃതിയിലുള്ള അതിലളിതമായ ഊണുമേശ. ഇതിന്റെ വശത്തായി ചെറിയൊരു പ്രെയർ സ്‌പേസ് ക്രമീകരിച്ചു. ചെലവുകുറഞ്ഞ വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. ഫർണിച്ചറുകൾ വാങ്ങിയവയാണ്. അനാവശ്യ ഭിത്തികൾ ഒഴിവാക്കിയത് അകത്തളത്തിനു വിശാലത നൽകുന്നു. 

22-lakh-house-kitchen

വൈറ്റ് - മെറൂൺ തീമിലുള്ള ലളിതമായ കിച്ചൻ. ഗ്രാനൈറ്റാണ് കൗണ്ടർ ടോപ്പിൽ ഉപയോഗിച്ചത്. പ്ലൈവുഡ് കൊണ്ടാണ് സ്‌റ്റോറേജ് യൂണിറ്റുകൾ

22-lakh-house-bedroom

മൂന്ന് കിടപ്പുമുറികളിൽ മാസ്റ്റർ ബെഡ്റൂമിന് അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകി. ഒരു മുറിയുടെ ഭിത്തിയിൽ മെറൂൺ നിറമാണ് ഹൈലൈറ്റ്  ചെയ്യുന്നത്. കുട്ടികളുടെ മുറിയിലെ വാഡ്രോബ് ഇളംനീല നിറത്തിൽ ഹൈലൈറ്റ് ചെയ്തു നൽകി.

22-lakh-house-bed

തുറന്ന ശൈലിയായതു കൊണ്ട് അകത്തളങ്ങളിൽ വിശാലത തോന്നിക്കുന്നു. മാത്രമല്ല കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്നതുകൊണ്ട് ചൂടും കുറവാണ്.

22-lakh-house-plan

ചെലവ് കുറയ്ക്കാനായി നിരവധി മാർഗങ്ങൾ ഉപയോഗിച്ചു

  • ആദ്യം മുതൽ വ്യക്തമായ പ്ലാനിങ്
  • 8 മാസം തുടർച്ചയായി നിർമാണം നടന്നു
  • ഉറച്ച പ്ലോട്ടായിരുന്നു എന്നതിനാൽ അടിത്തറ ഉറപ്പിക്കാൻ അധികം പണം ചെലവായില്ല
  • ഇന്റീരിയറിൽ പരമാവധി തടി ഒഴിവാക്കി വുഡൻ ഫിനിഷ് നൽകി
  • അനാവശ്യ ഭിത്തികൾ ഒഴിവാക്കി 
  • ഫോൾസ് സീലിംഗ് ഒഴിവാക്കി, നേരിട്ടുള്ള എൽഇഡി പോയിന്റുകൾ നൽകി

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Place- East Hill, Calicut

Area- 1250 SFT

Plot- 5 cents

Owner- Rajesh Warrier

Construction, Design- Sajeendran Kommeri

Blue Pearl Constructions, Calicut

email- sajeendrankommeri1@gmail.com

Mob- 9388338833

Read more- Modern House Plan with Photos Kerala House Plans