Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീശ ചോരാതെ ഫ്ലോറിങ്; പുതിയ ട്രെൻഡ്‌സ് ഇതാണ്...

x-default

പുത്തൻ ആശയങ്ങളും വ്യത്യസ്തമായ ഡിസൈനുകളും ഏറ്റവുമധികം പരീക്ഷിക്കുന്നതും വിജയം കാണുന്നതും ഫ്ലോറിങ്ങിലാണ്. ഫ്ലോറിങ് രംഗത്ത് നിലവിലുള്ള ചില ട്രെൻഡുകൾ പരിചയപ്പെടുത്തുന്ന പംക്തി തുടരുന്നു...

ടെക്സ്ചറിന് അതിരുകളില്ല

x-default

എന്തിന്റെയും ഏതിന്റെയും ടെക്സ്ചർ ലഭ്യമാണെന്നതാണ് ടൈലുകളെ ജനപ്രിയമാക്കുന്നത്. കല്ലിന്റെയും പാറയുടെയും തടിയുടെയും ലോഹപ്രതലങ്ങളുടെയുമെല്ലാം ടെക്സ്ചർ ടൈലുകളിൽ വ്യാപകമാണിന്ന്. തേക്ക്, പൈൻ തുടങ്ങി നാടനും വിദേശയുമായ ഏതു തടിയുടെ ടെക്സ്ചറും ടൈലുകളിൽ ലഭ്യമാണ്. തടിയുടെ പ്രശ്നങ്ങളൊന്നുമില്ലാതെതന്നെ, കണ്ടാൽ അസ്സൽ തടിയാണെന്നു തോന്നുന്ന നിലം കിട്ടും. പ്രകൃതിദത്ത കല്ലുകൾക്കു പകരം അതേ ടെക്സ്ചറുള്ള ടൈലുകൾ വാങ്ങാം. ചെലവും കറ ആഗിരണം ചെയ്യുന്നതുമെല്ലാം കല്ലിനെ അപേക്ഷിച്ച് കുറവാണ്.

ബ്ലാക്ക് & വൈറ്റ് കോമ്പിനേഷൻ

digital-flooring

ഇറ്റാലിയൻ ടൈൽ പതിച്ച നിലങ്ങളെ ഓർമിപ്പിക്കുന്ന, കറുപ്പും വെളുപ്പും ടൈലുകൾ പാകിയ ഫ്ലോർ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. ഏതെങ്കിലും ഒരു മുറിയിൽ അല്ലെങ്കിൽ ഏരിയയിൽ ബ്ലാക്ക് & വൈറ്റ് കോമ്പിനേഷൻ കൊടുക്കാം. ഫാം ഹൗസുകളിലും ഹോട്ടലുകളിലുമെല്ലാം വളരെ പ്രചാരത്തിലായ ഈ ഡിസൈൻ വീടുകളിലെത്തിയിട്ട് അധിക നാളായിട്ടില്ല. പ്രകൃതിദത്ത കല്ലുകളുടെ ടെക്സ്ചറുള്ള കറുപ്പും വെളുപ്പും കല്ലുകളാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്. ഒരടിയോ അതിൽ കുറവോ നീളവും വീതിയുമുള്ള ടൈലുകളാണ് ഈ തരത്തിൽ വിരിക്കാൻ അനുയോജ്യം. ടൈൽ അടുക്കുന്ന പാറ്റേണുകളിലും വ്യത്യസ്തത കൊണ്ടുവരാം. ടൈലുകൾ ഒന്നിനു പിറകേ ഒന്നായോ കോണോടു കോണായോ അടുക്കിയാണ് പാറ്റേണുകൾ സൃഷ്ടിക്കുന്നത്.

ന്യൂട്രൽ നിറങ്ങളോടു താൽപര്യം

x-default

ഐവറി അരങ്ങ് അടക്കിവാണിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഏതു നിറവും നിലത്തിനു യോജിക്കുമെന്ന പക്ഷക്കാരാണ് പുതുതായി വീടുപണിയുന്നവർ. ബെയ്ജ് മുതൽ കറുപ്പുവരെയുള്ള ന്യൂട്രൽ നിറങ്ങൾ നിലത്തിന്റെ ഭാഗമാകുന്നു. ചാരനിറത്തിന്റെ ഏറ്റക്കുറച്ചിലുകളുള്ള ടൈലാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്. വീട് മോഡേണ്‍ ആണെങ്കിലും ട്രെഡീഷനൽ ആണെങ്കിലും ഈ നിറങ്ങളെല്ലാം യോജിക്കുമെന്നതാണ് ഇത്തരം നിറങ്ങളെ ജനകീയമാക്കുന്നത്. മസ്റ്റാർഡ് യെല്ലോ, കോട്ടാ ഗ്രീൻ നിറങ്ങളിലുള്ള ടൈലുകളും തിരഞ്ഞെടുക്കുന്നവരുണ്ട്.