Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മണ്ടൻ എന്ന് വിളിച്ചവരോടുള്ള എന്റെ മറുപടി ഇതാണ്'; പോസ്റ്റ് വൈറൽ

fb-home

പ്രതിസന്ധികളെയും ദാരിദ്ര്യത്തെയും  അധ്വാനം കൊണ്ടും ശുഭാപ്തി വിശ്വാസം കൊണ്ടും മറികടന്ന അനന്തുവിന്റെ ജീവിതകഥ ഏവർക്കും ഒരു പ്രചോദനമാണ്. ചോർന്നൊലിച്ചു കൊണ്ടിരുന്ന വീട്ടിൽ നിന്നും സ്വന്തം അധ്വാനം കൊണ്ട് കെട്ടിപ്പൊക്കിയ വീട്ടിലേക്ക് അടുത്തിടെയാണ് അനന്തുവും കുടുംബവും താമസം മാറിയത്...ആ കഥ അനന്തുവിന്റെ വാക്കുകളിൽ വായിക്കാം....

ചോർന്നൊലിച്ചു കൊണ്ടിരുന്ന വീട്ടിൽ നിന്നും എന്റെ ഈ കൊട്ടാരത്തിലേക്കുള്ള യാത്രയ്ക്കു എടുത്തത് ഏകദേശം 600 ദിവസത്തോളമാണ്. ഉറുമ്പ് കൂടുകൂട്ടുന്നത് പോലെ ഉണ്ടാക്കിയെടുത്തതാണ് ഇത്....91 റാങ്ക് വാങ്ങി ആലപ്പുഴ മെഡിക്കൽ കോളേജിൽ ചേർന്ന മണ്ടൻ ആണ് ഞാൻ എന്ന് പറഞ്ഞവരോട് എനിക്കുള്ള ഒരു മറുപടി ഇതാണ്.. ആ ആലപ്പുഴ മെഡിക്കൽ കോളേജിൽ പഠിച്ചുകൊണ്ട് ഞാൻ ഉണ്ടാക്കിയതാ ഇത്....

എസ്. അനന്തു.   ചിത്രം: ജാക്സൺ ആറാട്ടുകുളം

MBBS വിദ്യാർത്ഥി

Physics- Chemistry അദ്ധ്യാപകൻ

ഹോസ്റ്റൽ warden

Architect

Engineer

ഇന്റീരിയർ ഡിസൈനർ

അങ്ങനെ ഒരുപാട് റോളുകൾ കഴിഞ്ഞ 2 വർഷമായി കെട്ടിയാടിയത് ഇതിനുംകൂടെ വേണ്ടിയാണ്. ഒരു എഞ്ചിനീയറോ, അർക്കിടെക്റ്റോ ഇല്ലാതെ... പ്രോപ്പർ പ്ലാൻ പോലും വരയ്ക്കാതെയാണ് ഈ വീട് പണിതത്.. ഓരോ ക്ലാസുകളിലും ഇരിക്കുമ്പോൾ മനസ്സിൽ വിരിഞ്ഞ ആശയങ്ങൾ അതാണ് ഈ കൊച്ചു വീട്...

ദിവസവും ഒരു ഓട്ടം ആയിരുന്നു...

വീട്‌-ഹോസ്റ്റൽ-TDMC-ആൽഫ

ഇതിനിടയ്ക്കുള്ള പാച്ചിലിൽ ഒരു കൂട്ട് അത്യാവശ്യമായി തോന്നിയപ്പോൾ മറിച്ചൊന്നും ചിന്തിച്ചില്ല....എക്കാലത്തെയും എന്റെ സ്വപ്നമായ എൻഫീൽഡ് അത് തന്നെ അങ്ങ് എടുത്തു...

ഈ 600 ദിവസത്തെ കാര്യങ്ങൾ പറഞ്ഞാൽ ഒരു സിനിമ കഥ പോലെ നീണ്ടുനില്ക്കുന്നതാണ്. 600sqft വെക്കാൻ ഉദ്ദേശിച്ചു തുടങ്ങിയ വീട്‌ 1900 sqft എത്തി ഫിനിഷ് ചെയ്ത കഥ പറഞ്ഞാൽ..ഒരു പോസ്റ്റിൽ അത് ഒതുങ്ങില്ല...

നന്ദി പറയാൻ തുടങ്ങിയാൽ അതും തീരില്ല. ഈ വീട് വെക്കുന്നതിനു IAS ഉദ്യോഗസ്ഥൻ മുതൽ ബംഗാളി പണിക്കാരൻ വരെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പക്ഷെ, ആ ലിസ്റ്റ് ശരിയാവില്ല...

എന്റെ വീട്ടുകാർ!!!

വീടുപണി തുടങ്ങിയ അന്ന് മുതൽ ഇത്രയും നാൾ, പണിതുകൊണ്ടിരിക്കുന്ന വീട്ടിൽ...ഒരു മുറിയിൽ നിന്ന് അടുത്ത മുറിയിലേക്ക് മാറി മാറി... പുറത്തൊരു ഷെഡിൽ ചോർന്നൊലിക്കുന്ന മഴയത്തും അടുപ്പുകൂട്ടി ഭക്ഷണം ഉണ്ടാക്കി...

സിമന്റിലും പൊടിയിലും എല്ലാം സഹിച്ചും ഷമിച്ചും ജീവിച്ച എന്നെ പൂർണ്ണമായി പിന്തുണച്ച എന്റെ വീട്ടുകാർക്കും...സർവ്വേശ്വരനായ ദൈവത്തിനും എന്റെ ഒരായിരം നന്ദിയും കെട്ടിപ്പിടുത്തങ്ങളും!!

ഒരുപാട് സന്തോഷത്തോടെ,

അനന്തു എസ്.

ananthu-home

സ്വപ്നവീട് പൂർത്തിയായെങ്കിലും വിശ്രമിക്കാതെ അടുത്ത ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിലാണ് അനന്തു. എം ബി ബി എസ് നല്ല രീതിയിൽ പൂർത്തിയാക്കണം. ഉപരി പഠനം ചെയ്യണം. ചേട്ടനൊരു നല്ല ജോലി ലഭിക്കണം. ബാക്കിയുള്ള കടങ്ങൾ വീട്ടണം. ഇതിനൊക്കെ പുറമെ കഷ്ടപ്പെട്ട് പണിത വീട്ടിൽ കുറച്ചു ദിവസങ്ങൾ സ്വസ്ഥമായി താമസിക്കണം. ഇതൊക്കെയാണ് അനന്തുവിന്റെ ഇനിയുള്ള സ്വപ്നങ്ങൾ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.