Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ കാഴ്ചകള്‍, പുതിയ ഉയരങ്ങള്‍... അര്‍ബന്‍സ്കെയ്പ് പ്രോപ്പർടീസ്; ഭീമയില്‍ നിന്നും

bhima-urbanscapes

ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിങ്ങനെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളെ തിരിച്ചറിഞ്ഞു മുന്നോട്ടുപോകുന്ന ഏത് നിക്ഷേപകനും പാര്‍പ്പിടമേഖലയില്‍ വ്യക്തമായ മുന്നേറ്റം നടത്താന്‍ യത്നിക്കും.

ഇന്ത്യയിലും വിദേശത്തുമായി നിലകൊള്ളുന്ന ഏറ്റവും മുന്തിയ ബ്രാൻഡുകളിൽ ഒന്നാണ് ഭീമ എന്നത് നിസ്സംശയം പറയാവുന്ന കാര്യമാണ്. ഭീമയുടെ അടിസ്ഥാന മൂല്യങ്ങളില്‍ അന്തര്‍ലീനമാണ് പരിശുദ്ധി. ഭീമയെ സംബന്ധിച്ചിടത്തോളം പരിശുദ്ധി എന്നത് കേവലം ബാഹ്യമായ ഒരു സവിശേഷതയല്ല, സ്ഥാപനത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തി തന്നെയാണ്. പരിശുദ്ധിയും വിശ്വാസ്യതയും എക്കാലവും കാംഷിക്കുന്ന ജനലക്ഷങ്ങളുടെ സുപ്രധാന തിരഞ്ഞെടുപ്പായി ഭീമ മാറാന്‍ കാരണം കറ കളഞ്ഞ ഈ ഉള്‍ക്കാമ്പ് തന്നെ.

സ്വര്‍ണ്ണാഭരണ വിപണിയില്‍ 93 വര്‍ഷങ്ങളായി പരിശുദ്ധിയുടെ ഔന്നത്യങ്ങള്‍ തേടിയ ഭീമ ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലേക്ക് കൂടി ചുവടുവയ്ക്കുകയാണ്. അര്‍ബന്‍സ്കെയ്പ് പ്രോപ്പർടീസ് എന്ന പേരില്‍.

bhima-dynasty

കേരളത്തിലുടനീളം അപ്പാർട്മെന്റുകൾ‍, വില്ലകള്‍, കമേഴ്‌സ്യൽ കോംപ്ലക്സ്, ഓഫീസ് കോംപ്ലക്സ് എന്നിങ്ങനെ ഏറ്റവും ആധുനികമായ കെട്ടിട സമുച്ചയങ്ങള്‍, നിർമിക്കുന്നതിനായുള്ള ഭീമയുടെ ബൃഹത്തായ ഉദ്യമം. മലയാളിക്ക് സുവര്‍ണ്ണ നിമിഷങ്ങള്‍ വാഗ്ദാനം ചെയ്ത് പുതിയൊരു ജീവിത ശൈലി ഒരുക്കുവാനായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളവയാണ് ഈ സംരംഭം. അര്‍ബന്‍സ്കെയ്പ്പിന്റെ ആദ്യ പ്രോപ്പർട്ടികൾ തിരുവനന്തപുരത്ത് കുറവന്‍കോണത്തും കുന്നുകുഴിയിലും ആയി പൂര്‍ത്തിയാവുകയാണ്.

അര്‍ബന്‍സ്കെയ്പ് ഡൈനസ്ടി, അര്‍ബന്‍സ്കെയ്പ് ഗ്ലോറി എന്നീ ഹൈറൈസ് 3 BHK അപ്പാർട്മെന്റുകളില്‍ ഏറ്റവും മികച്ച ജീവിതശൈലിക്കിണങ്ങിയ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഒരുമിച്ചു ചേരുന്നു.

ഏറെ വൈകാതെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും റെസിഡെന്‍ഷ്യല്‍ കോംപ്ലക്സുകൾ‍, കമേഴ്‌സ്യൽ കോംപ്ലക്സുകൾ തുടങ്ങി വിവിധ തരത്തിലുള്ള കെട്ടിടങ്ങള്‍ വിപുലവും വിസ്തൃതവുമായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ആണ് വിഭാവനം ചെയ്യുന്നത്.

നിലവില്‍ 200 കോടി മുതല്‍മുടക്കുള്ള പ്രോജക്‌ട് വരുംവര്‍ഷത്തില്‍ 500 കോടിയുടെ നിക്ഷേപമായി ഉയര്‍ത്താനാണ് ഭീമയുടെ പദ്ധതി. മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ ഏതും ആവട്ടെ, അവയുമായെല്ലാം താദാത്മ്യം പ്രാപിക്കുവാനും പ്രതികൂല സാഹചര്യങ്ങള്‍ പോലും മറികടക്കുവാനുമുള്ള ഇച്ഛാശക്തിയും കൈമുതലായുള്ള ഭീമ അതുകൊണ്ടുതന്നെ ദീര്‍ഘകാല നിക്ഷേപമാണ് അര്‍ബന്‍സ്കെയ്പ്പിനു വേണ്ടി വിഭാവനം ചെയ്യുന്നത്. എക്കാലത്തെയും പോലെ നീതിയുക്തവും തത്വാതിഷ്ഠിതവുമായ പ്രവര്‍ത്തന ശൈലി പിന്തുടരാന്‍ ഭീമ പ്രതിജ്ഞാബദ്ധരാണ്.

ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിൽ അതിന്റേതായ ചില പ്രത്യേകതകള്‍ തീര്‍ച്ചയായും ഏവരും പ്രതീക്ഷിക്കാം. ഹരിതാഭമായ ചുറ്റുപാടുകള്‍ ആണ് അവയില്‍ ഒന്ന്. തിരുവനന്തപുരത്തെ പ്രധാന റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഒന്നായ കുറവന്‍കോണത്ത് ആണ് അര്‍ബന്‍സ്കെയ്പ് ഡൈനസ്റ്റി സ്ഥിതി ചെയ്യുന്നത്. കുറവന്‍കോണത്തിന്റെ പ്രത്യേകതകള്‍ ഇവിടം കൊണ്ടവസാനിക്കുന്നില്ല. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വാസസ്ഥാനമായ കവടിയാര്‍ കൊട്ടാരത്തിന്റെ സാന്നിധ്യം ആണ് ഡൈനസ്റ്റിയുടെ അനേകസവിശേഷതകളിൽ ഒന്ന്. രാജകീയ സാന്നിധ്യത്തില്‍ രാജകീയ ജീവിതം.

ലോകോത്തര ജീവിതസൗകര്യങ്ങള്‍ സമ്മേളിക്കുന്ന മഹാസൗധം തന്നെയാണ് അക്ഷരാര്‍ഥത്തില്‍ ഡൈനസ്റ്റി. കൊട്ടാരസദൃശ്യമായ അകത്തളങ്ങള്‍. സമാനതകളില്ലാത്ത നിര്‍മ്മാണ ചാതുരി. ഇൻഫിനിറ്റി സ്വിമ്മിംഗ് പൂള്‍, എല്ലാ സൗകര്യങ്ങളോടും കൂടിയ യൂണിസെക്സ് ജിം, സ്കൈ ബാര്‍, ഓര്‍ഗാനിക് ഗാര്‍ഡന്‍, പാര്‍ട്ടി ഹാൾ, സെന്ട്രലൈസ്ഡ് ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം, ലാൻഡ്സ്കേപ്പിങ്ങോടുകൂടിയ പാര്‍ട്ടി ഏരിയ, ഇവയെല്ലാം അടങ്ങിയതാണ് അര്‍ബന്‍സ്കെയ്പ്പ് ഡൈനസ്റ്റി.

x-default

നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും തൊട്ടടുത്ത് ഒരുക്കുന്ന പ്രോജക്‌ട് ആണ് കുന്നുകുഴിയില്‍ സ്ഥിതി ചെയുന്ന അര്‍ബന്‍സ്കെയ്പ് ഗ്ലോറി. നഗരഹൃദയം ആയതുകൊണ്ട് ഭാവിയിലേക്ക് ഏറ്റവും മികച്ച ഒരു നിക്ഷേപം ആവും എന്നതില്‍ തര്‍ക്കമില്ല. സ്ഥലവിലയില്‍ ഉണ്ടാകാവുന്ന മാറ്റങ്ങള്‍ ഭാവിയില്‍ ഏറ്റവും ഗുണകരം ആവുന്ന സ്ഥലത്താണ് ഗ്ലോറി, പേര് പോലെ പ്രഭയോടെ തലയുയര്‍ത്തി നില്‍ക്കുന്നത്.

x-default

ഡൈനസ്റ്റി പോലെ തന്നെ മികവുറ്റ സൗകര്യങ്ങളോടെയാണ് ഗ്ലോറിയും തയ്യാറാവുന്നത്. ആധുനിക അഗ്നിപ്രതിരോധ സംവിധാനങ്ങള്‍, അതിഥിക്ക് പ്രത്യേക സ്യൂട്ട് റൂം, ടെറസ്സില്‍ ലാൻഡ്സ്കേപ് ചെയ്ത പാര്‍ട്ടി ഏരിയ കൂടാതെ മറ്റ് അനവധി സൗകര്യങ്ങളും അര്‍ബന്‍സ്കെയ്പ്പ് ഗ്ലോറിയെ വേറിട്ട്‌ നിർത്തുന്നു.

ഭീമയുടെ ഈ പുതിയ ഉദ്യമം ഭീമയുടെ പോന്നുപോലെതന്നെ കാലങ്ങള്‍ പിന്നിടുന്ന വിശ്വാസ്യതയില്‍ അധിഷ്ഠിതമാകും എന്നതില്‍ തര്‍ക്കമില്ല...

കൂടുതൽ വിവരങ്ങൾക്ക്

Website : www.urbanscapeproperties.com

Contact No:  + 91 944 700 0677 , + 91 944 612 2777

Email Id :marketing@urbanscapeproperties.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.