വീട് മലയാളിക്ക് ഒരു സ്വപ്നസാക്ഷാത്കാരമാണ്. നേരിട്ടും കരാറുകൾ മുഖേനയും വീട് പണിയുന്നവരുണ്ട്. ഇതിനിടയിൽ സ്വന്തം കീശ ചോരുന്നത് പലരും അറിയാറില്ല. ഇഷ്ടികയും, മണലും, കമ്പിയും, സിമന്റും, പെയിന്റും...അങ്ങനെ വിവിധ കെട്ടിടനിർമാണ സാമഗ്രികൾ വാങ്ങുമ്പോഴുണ്ടാകുന്ന ചില്ലറ നഷ്ടങ്ങൾ. പക്ഷേ വീട് പൂർത്തിയാകുമ്പോൾ ആ നഷ്ടം ചിലപ്പോൾ ലക്ഷങ്ങൾ ആയേക്കാം. ഇവിടെയാണ് ബിൽഡ് നെക്സ്റ്റ് എന്ന ഓൺലൈൻ സംരംഭത്തിന്റെ പ്രസക്തി.
കെട്ടിടനിർമാണ സാമഗ്രികളുടെ ഓൺലൈൻ വില്പന, അതും കണ്ടും സാങ്കേതികമായി പരിചയിച്ചും വാങ്ങാനുള്ള ഒരു അവസരമൊരുക്കുന്നു ബിൽഡ് നെക്സ്റ്റ്. ഐഐടി യിൽ നിന്നും ഐഐഎമിൽ നിന്നും പഠിച്ചിറങ്ങിയ ഗോപീകൃഷ്ണൻ, ഫിനാസ് നഹ എന്നിവരാണ് ഈ നവസംരംഭത്തിന്റെ പ്രായോജകർ.
ബിൽഡ് നെക്സ്റ്റിന്റെ വെബ്സൈറ്റിലെത്തിയാൽ ഇഷ്ടികയും, മണലും, കമ്പിയും, സിമന്റും, പെയിന്റുമെല്ലാം നിങ്ങൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. സാധാരണ പല കടകൾ കയറിയിറങ്ങിയാണ് ഉപഭോക്താവ് വീടുപണിക്കുള്ള സാധനങ്ങൾ വാങ്ങുന്നത്. എന്നാൽ വിപണിയിൽ ലഭ്യമായ എല്ലാ നിർമാണസാമഗ്രികളെയും ബിൽഡ് നെക്സ്റ്റ് വെബ്സൈറ്റിൽ പരിചയപ്പെടാം. വ്യത്യസ്തത വിലയിലുള്ള സാമഗ്രികൾ പരസ്പരം താരതമ്യം ചെയ്തു വാങ്ങാനുള്ള സംവിധാനവുമുണ്ട്.
തീർന്നില്ല, വാങ്ങാൻ ആഗ്രഹിക്കുന്ന സാമഗ്രികൾ തന്റെ ഭാവി വീട്ടിൽ ഉൾപ്പെടുത്തിയാൽ എങ്ങനെ ഉണ്ടാകുമെന്നു വിർച്വൽ റിയാലിറ്റി സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭാവനയില് ചിത്രീകരിക്കാനും സാധിക്കും. സാധാരണ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്നതിനേക്കാൾ ലാഭത്തിൽ ബിൽഡ് നെക്സ്റ്റിൽ നിന്നും സാമഗ്രികൾ വാങ്ങാൻ കഴിയുമെന്ന് ഫിനാസും ഗോപികൃഷ്ണനും അവകാശപ്പെടുന്നു.
Read more Building Materials Online നിർമാണസാമഗ്രികളും ഓൺലൈനിൽ വാങ്ങാം