Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭവന വായ്പ; ബാങ്ക് പലിശകൾ എവിടെ നിൽക്കുന്നു?

കഴിഞ്ഞ രണ്ടു വർഷത്തിനിടെ റിസർവ് ബാങ്ക് റീപ്പോ നിരക്കിൽ പല തവണയായി രണ്ടു ശതമാനം വരെ പലിശനിരക്ക് കുറച്ചിട്ടുണ്ട്. ബാങ്കുകൾ നൽകുന്ന വായ്പകളുടെ പലിശ ഈ നിരക്കുകുറവിന്റെ തോതിൽ കുറഞ്ഞിട്ടില്ല. എങ്കിലും അൽപമൊക്കെ കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഭവന വായ്പയുടെ പലിശ ഭൂരിപക്ഷം ബാങ്കുകൾക്കും ഏകദേശം 8.5 ശതമാനമോ അതിനരികെയോ എത്തിനിൽക്കുന്നു.

ഭവന വായ്പ

x-default

ഫ്ലോട്ടിങ് നിരക്കിൽ ഭൂരിപക്ഷം ബാങ്കുകൾക്കും 75 ലക്ഷം വരെയുള്ള വായ്പകൾക്ക് നിരക്ക് 8.5%. എച്ച്ഡിഎഫ്സി, കാനറ, വിജയ, അലഹബാദ്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയ്ക്ക് ഈ നിരക്കാണ്. എസ്ബിഐക്ക് 8.65%.

ഐസിഐസിഐ ബാങ്ക് സ്റ്റെപ്അപ് ഭവനവായ്പകൾ നൽകുന്നുണ്ട്. എത്ര തുക ഭവന വായ്പയെടുക്കാം എന്നതു ശമ്പളക്കാരുടെ വരുമാനം അനുസരിച്ചാണ്. എന്നാൽ ഭാവിയിലെ വരുമാനവർധന കൂടി കണക്കിലെടുത്ത് അർഹതയുള്ള തുകയേക്കാൾ 20% വരെ കൂടുതൽ നൽകുന്നതാണ് സ്റ്റെപ്അപ് വായ്പകൾ. എന്നാൽ ഐസിഐസിഐയുടെ സ്ഥിരം നിരക്കിലുള്ള ഭവന വായ്പയ്ക്ക് 9.85% മുതൽ 10% വരെയാണു നിരക്കുകൾ. സ്ഥിരനിരക്കിലുള്ള വായ്പകൾക്കു സ്വാഭാവികമായും നിരക്കു കൂടുതലായിരിക്കും. 30 ലക്ഷത്തിനു മേലുള്ള വായ്പയ്ക്കുള്ള നിരക്കാണിത്.

ഇങ്ങനെ വിവിധ നിരക്കുകൾ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ വീടു വയ്ക്കുന്നവർക്കു നിരവധി ബാങ്കുകളിൽ അന്വേഷിച്ച് ഏറ്റവും കുറഞ്ഞ പലിശനിരക്കും തിരിച്ചടവു തവണയുമുള്ള ബാങ്കിനെ തിരഞ്ഞെടുക്കാവുന്നതാണ്.

വ്യക്തിഗത വായ്പയ്ക്കു വമ്പൻ പലിശ

x-default

പലിശനിരക്ക്  ഏറ്റവും കൂടിയിരിക്കുന്നതു വ്യക്തിഗത വായ്പകൾക്കാണ്. എന്തെങ്കിലും ഉപഭോഗ സാധനങ്ങൾ വാങ്ങുന്നതിനോ, വിദേശയാത്രയ്ക്കോ മറ്റെന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്കോ വ്യക്തിഗത വായ്പയെടുക്കാം. പക്ഷേ, നിരക്കു കൂടുതലാണെന്നു മാത്രം. ക്രെഡിറ്റ് കാർഡും ഉപഭോക്തൃ വായ്പകളും വേറേയുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു വാങ്ങുമ്പോൾ ഒരു മാസം ചിലപ്പോൾ അതിലേറെയും തുക തിരിച്ചടയ്ക്കാൻ പലിശയില്ലാത്ത കാലാവധിയുണ്ട്.

എന്നാൽ അതുകഴിഞ്ഞു തിരിച്ചടയ്ക്കാതിരുന്നാൽ മാസം 2.5% മുതൽ 3.5% വരെ ആ തുകയ്ക്കു പലിശ ഈടാക്കും. നേരത്തേപറഞ്ഞ പലിശകളെല്ലാം വാർഷികാടിസ്ഥാനത്തിലുള്ളതാണെങ്കിൽ ഈ നിരക്ക് മാസ അടിസ്ഥാനത്തിലുള്ളതാണെന്നു ശ്രദ്ധിക്കുക. മാസം 2.5% എന്നാൽ 12 മാസത്തേക്കു 30% പലിശ നിരക്കാണ്. 3.5% മാസം പലിശയെങ്കിൽ വർഷം 42% പലിശ. തുക തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ പിഴപ്പലിശയും ഉണ്ടാവാം. മൂന്നു മാസത്തിനകം തിരിച്ചടയ്ക്കുന്ന ഉപഭോക്തൃസാധനം വാങ്ങാനുള്ള വ്യക്തിഗത വായ്പകൾക്കു സഹായ നിരക്ക് ചില ബാങ്കുകൾ നൽകുന്നുണ്ട്.

വ്യക്തിഗത വായ്പകൾക്കു പ്രോസസിങ് ഫീസ് ഉണ്ടാവും. നിലവിൽ ഫ്ലോട്ടിങ് നിരക്കിൽ വ്യക്തിഗത വായ്പകളുടെ പലിശ വിവിധ ബാങ്കുകൾക്കു 11% മുതൽ 24% വരെയാണ്. എസ്ബിഐക്ക് 11.4% മുതൽ 16.55% വരെ. ചെറിയ കാലയളവിലേക്കു പലിശ കുറഞ്ഞിരിക്കും.

Read more on Home Loan Home Plan Kerala