Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രദ്ധിക്കൂ! ചെലവു ചുരുക്കി നല്ല വീടു പണിയാം!

4.5lakh-house-thalassery കൃത്യമായ പ്ലാനിങ്ങോടു കൂടി വീടു പണിതാൽ ചെലവു ഗണ്യമായി കുറയ്ക്കാം.

വീടുപണി എന്നാല്‍ ചെലവുകളുടെ കാലമാണ്. കയ്യിൽനിന്ന് പൈസ പോകുന്ന വഴി അറിയില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത്. കൃത്യമായ പ്ലാനിങ്ങോടു കൂടി വീടു പണിതാൽ ചെലവു ഗണ്യമായി കുറയ്ക്കാം. ചെലവു ചുരുക്കുക എന്നതുകൊണ്ട് സൗകര്യങ്ങൾ വേണ്ടെന്നു വയ്ക്കുക എന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച് എല്ലാ സൗകര്യങ്ങളും അവരവരുടെ ബജറ്റിനനുസരിച്ച് ചെയ്യുക എന്നതാണ്.

x-default
  • വീടുപണിക്കു മുമ്പേ തീരുമാനം എടുക്കേണ്ട പ്രധാന കാര്യമാണ് ബജറ്റിങ്. മൊത്തം എത്ര തുക വീടുപണിക്കായി ചെലവാക്കാം, എങ്ങനെ, എപ്പോൾ ലഭ്യമാക്കാം എന്നിവയ്ക്കനുസരിച്ചു മാത്രമേ നിർമാണ പ്രവര്‍ത്തനങ്ങൾ തുടങ്ങുകയും തുടർന്നു പോവുകയും ചെയ്യാവൂ. 
  • പരിചയസമ്പന്നനായ ആർക്കിടെക്ടിനെയോ എൻജിനീയറെയോ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പൂർണമായും തൃപ്തിയാകുന്നതു വരെ പ്ലാനിൽ മാറ്റങ്ങൾ വരുത്താം. പ്ലാൻ അന്തിമമായി തയാറായതിനു ശേഷം മാത്രം പണിയാരംഭിക്കുക. പണി തുടങ്ങിയതിനു ശേഷം പ്ലാനിൽ മാറ്റങ്ങൾ വരുത്താതിരിക്കുകയാണ് ഉചിതം.
  • വീടു പണിയാനിറങ്ങുമ്പോൾ ഒരു കണക്കുപുസ്തകം സൂക്ഷിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. വീടുപണിയുടെ ആദ്യദിനം മുതൽ അതാതു ദിവസത്തെ ചെലവുകൾ എഴുതിയിടാൻ മറക്കരുത്. അപ്പോൾ ചെലവിൽ ഒരു നിയന്ത്രണം വരും.
home
  • വീടുപണിക്കു മുമ്പേ തീരുമാനം എടുക്കേണ്ട പ്രധാന കാര്യമാണ് ബജറ്റിങ്. മൊത്തം എത്ര തുക വീടുപണിക്കായി ചെലവാക്കാം, എങ്ങനെ, എപ്പോൾ ലഭ്യമാക്കാം എന്നിവയ്ക്കനുസരിച്ചു മാത്രമേ നിർമാണ പ്രവര്‍ത്തനങ്ങൾ തുടങ്ങുകയും തുടർന്നു പോവുകയും ചെയ്യാവൂ. 
  • വീടുപണിക്കിടയിൽ തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതു മുൻകൂട്ടികണ്ട്, ഓരോ ദിവസത്തെയും ജോലികൾ, ഏതു ജോലി കഴിഞ്ഞാല്‍ ഏതൊക്കെ പണികൾ ആരംഭിക്കാം, ഏതൊക്കെ പണികൾ ഒരുമിച്ചു നടത്താം എന്നുമൊക്കെ കൃത്യമായി പ്ലാൻ ചെയ്തു വയ്ക്കണം. അപ്പോൾ ഓരോ ഘട്ടത്തിലും എത്ര രൂപ കൈയിൽ വയ്ക്കണമെന്നതിനെക്കുറിച്ച് ഒരു ധാരണ ലഭിക്കും. സമയബന്ധിതമായി പണി തീരുന്നുണ്ടോ ഇല്ലയോ എന്നും മനസ്സിലാക്കാം.