Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയ വീട് വാങ്ങുമ്പോൾ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കുക!

x-default ഭവനവായ്പയെടുത്ത് വീടു വാങ്ങണമെങ്കിൽ ഫോർ വീലർ കയറുന്ന വഴി സൗകര്യവും വേണം.

∙ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതും ഉപയോഗിച്ചുവരുന്നതോ പൂട്ടിയിട്ടിരിക്കുന്നതോ ആയ വീടു വാങ്ങുമ്പോൾ ചോർച്ച, ചരിവ് പോലുള്ളവ ഉണ്ടോയെന്ന് സ്ട്രക്ചറൽ എൻജിനിയറുടെ സഹായത്തോടെ പരിശോധിക്കുക.

∙ പ്ലംബിങ്– ഇലക്ട്രിക്കൽ ഫിറ്റിങ്ങുകൾ, വയറിങ് തുടങ്ങിയവ സുരക്ഷിതവും ഗുണമേന്മയുള്ളതുമാണെന്ന് ഉറപ്പാക്കുക.

∙ സ്ഥലത്തിന്റെ രേഖകൾ പരിശോധിക്കുന്നതിനൊപ്പം തന്നെ നികുതികൾ, വൈദ്യുതി ബിൽ, വെള്ളത്തിന്റെ ബിൽ എന്നിവ കൃത്യമായി അടിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.

∙ വീടിരിക്കുന്ന സ്ഥലം റോഡ് വീതികൂട്ടലിനോ മറ്റോ ഏറ്റെടുക്കാൻ സാധ്യതയുള്ളതല്ലെന്ന് ഉറപ്പാക്കണം.

∙ ആകെ വില നിശ്ചയിക്കുമ്പോൾ വീടിന്റെ വിലയും പ്രധാനമാണ്. വീടിന്റെ പഴക്കവും ഡിപ്രീസിയേഷനും നോക്കിവേണം വില കണക്കാക്കാൻ.

∙ ഭവനവായ്പയെടുത്ത് വീടു വാങ്ങണമെങ്കിൽ ഫോർ വീലർ കയറുന്ന വഴി സൗകര്യവും വേണം.

∙ പുതുക്കിപണിയുന്നതിനോ എക്സ്റ്റൻഷനോ പ്ലാനുണ്ടെങ്കിൽ അതിനു സാധ്യമായ വിധത്തിലാണ് ഫൗണ്ടേഷനും രൂപകൽപനയുമെന്ന് ഉറപ്പാക്കണം. പുതിയ രൂപരേഖ, ലൊക്കേഷൻ സ്കെച്ച്, കൈവശാവകാശ സർട്ടിഫിക്കറ്റ്, അസ്സൽ ആധാരം, കെട്ടിട നികുതി, സ്ഥലനികുതി എന്നിവയടച്ച രസീത് സഹിതം തദ്ദേശഭരണ സ്ഥാപനത്തിൽ അപേക്ഷിക്കണം.