Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ ഗൾഫ് പാർപ്പിടം എക്സ്പോ 2018ന് ഇന്ന് സമാപനം

gulf-parpidam കുറഞ്ഞ വിലയിലുള്ള ബജറ്റ് വീടുകൾ/ഫ്ലാറ്റുകൾ തുടങ്ങി അത്യാഢംബര പ്രൊജെക്ടുകൾ വരെ പ്രദർശനത്തിനുണ്ട്...

ഈ അവധിക്ക്‌ നാട്ടിലെത്തും മുൻപേ പ്രവാസി മലയാളികൾക്ക് അവരുടെ അനുയോജ്യമായ സ്വപ്നഭവനം കണ്ടെത്താൻ മലയാള മനോരമ ഒരുക്കുന്ന കേരള റിയൽ എസ്റ്റേറ്റ് എക്സ്പോ -ഗൾഫ് പാർപ്പിടം 2018ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മനോരമ ഗൾഫ് പാർപ്പിടത്തിന്റെ ആദ്യ ദിവസമായ ഇന്നലെ നിരവധി മലയാളികളാണ് കുടുംബസമേതം പ്രദർശനം കാണാൻ എത്തിയത്.

gulf-parpidam-inauguration

ഫ്ലാറ്റ്, വില്ലാസ്, ഹൗസിംഗ് പ്രോജക്ട്, ബഡ്ജറ്റ് ഹോംസ്, NRI ഹൗസിംഗ് ലോൺ സ്കീമുകൾ തുടങ്ങിയവ നേരിട്ട് കണ്ട് മനസ്സിലാക്കാൻ തിരുവനന്തപുരം, തൃശ്ശൂർ, കൊച്ചി, കണ്ണൂർ, മുംബൈ, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള പ്രമുഖ ബിൽഡർമാർ, ബാങ്കിംഗ് സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. പണി കഴിഞ്ഞതും നടന്നുകൊണ്ടിരിക്കുന്നതുമായ വിവിധ പ്രോജക്ടുകളെക്കുറിച്ചു നേരിട്ട് കണ്ട് മനസിലാക്കാനും, ബുക്ക് ചെയ്യുവാനും മേളയിൽ സൗകര്യമുണ്ട്. കുറഞ്ഞ വിലയിലുള്ള ബഡ്ജറ്റഡ് വീടുകൾ/ഫ്ലാറ്റുകൾ തുടങ്ങി അത്യാഢംബര പ്രൊജെക്ടുകൾ വരെ പ്രദർശനത്തിനുണ്ട്.ഷാർജ ചേംബർ ഓഫ് കോമേഴ്‌സിൽ വെച്ച് നടക്കുന്ന പ്രദർശനത്തിന്റെ സമയം രാവിലെ 10 മുതൽ വൈകിട്ട് 8  വരെയാണ്. 

gulf-expo

ഷാർജ പാർപ്പിടം സന്ദർശിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 10 ഭാഗ്യശാലികൾക്കു ഓക്സിജൻ ഡിജിറ്റൽ ഷോപ്പീ നൽകുന്ന ഫിറ്റ് ബാൻഡ് സമ്മാനം. സന്ദർശകരുടെ ബന്തുക്കൾക്കു കേരളത്തിലുള്ള ഓക്സിജന്റെ ഷോറൂമുകളിൽ നിന്നും സമ്മാനം കൈപറ്റാവുന്നതാണ്.

കേരളത്തിലെ ഏറ്റവും വലിയ മാട്രിമോണിയൽ വെബ്സൈറ്റായ എം ഫോർ മാരി ഡോട്ട് കോം മേളയിൽ

പത്തു ലക്ഷത്തിലേറെ പ്രൊഫൈലുകളുമായി കേരളത്തിലെ ഏറ്റവും വലിയ മാട്രിമോണിയൽ വെബ്സൈറ്റായ എം ഫോർ മാരി ഡോട്ട് കോം മേളയിൽ റജിസ്ട്രേഷന് അവസരമൊരുക്കുന്നു. പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ റജിസ്റ്റർ ചെയ്തിട്ടുള്ള വൈവാഹിക വെബ്‍സൈറ്റായ എംഫോർ മാരി വഴി ഇതിനോടകം അനേകം പ്രവാസികൾ ജീവിതപങ്കാളികളെ കണ്ടെത്തിയിട്ടുണ്ട്. ആവശ്യക്കാർ നേരിട്ടെത്തി വിവരങ്ങൾ നൽകുകയും ആശയവിനിമയം നടത്തുകയും ചെയ്യുക വഴി അനുയോജ്യമായ പ്രൊഫൈലുകൾ എളുപ്പത്തിൽ കണ്ടെത്താനുള്ള സുവർണാവസരമാണ് ഒരുങ്ങുന്നത്. കൂടാതെ m4marry.com ൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്കു 4 ഫിറ്റ് ബാൻഡ് സമ്മാനം. മേളയിൽ വെച്ച് സബ്സ്ക്രിപ്ഷൻ എടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 2 പേർക്ക്  ദി സൂറി കുമരകം കേരള റിസോർട് ആൻഡ് സ്പാ നൽകുന്ന സൗജന്യ താമസം.