Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകൽവീടിനു സ്ഥലം വിറ്റാൽ നികുതിയുണ്ടോ?

x-default

പഞ്ചായത്തിന്റെ പകൽവീട് പദ്ധതിക്കായി എന്റെയും ഭാര്യയുടെയും പേരിലുള്ള പന്ത്രണ്ടര സെന്റ് ഭൂമി മാർച്ച് 28ന് റജിസ്റ്റർ ചെയ്തു കൊടുത്തയിനത്തിൽ കിട്ടിയ 5 ലക്ഷം രൂപയ്ക്ക് നികുതി ഒഴിവിന് അർഹതയുണ്ടോ? നേരത്തേ, ഭാര്യയുടെ പേരിലുള്ള പഴയ വീട് പൊളിച്ചു പുതുക്കി നിർമിച്ചതിനായി 5 ലക്ഷം രൂപ ചെലവായിട്ടുണ്ട്. 

ഉത്തരം: ഭൂമി താങ്കളുടെയും ഭാര്യയുടെയും പേരിലാകയാൽ താങ്കളുടെ വിഹിതമായ (50 ശതമാനം) 2.5 ലക്ഷം രൂപയ്ക്കാണ് മൂലധന ലാഭം. രണ്ടു വർഷത്തിലധികം കൈവശം വച്ചശേഷമാണ് വിൽപനയെങ്കിൽ, വാങ്ങിയപ്പോൾ നൽകിയ വില ഇൻഡക്സ് ചെയ്ത് ലാഭം കണക്കാക്കാം. (ഓരോ വർഷത്തിനും സർക്കാർ കോസ്റ്റ് ഇൻഫ്ലേഷൻ ഇൻഡക്സ് നൽകിയിട്ടുണ്ട്.) 2001ന് മുൻപ് വാങ്ങിയ ഭൂമിയാണെങ്കിൽ 2001–ലെ വിപണി വില പരിഗണിച്ച് ഇൻഡക്സ് ചെയ്തു ലാഭം കണക്കാക്കി 20 ശതമാനമാണ് നികുതി നിരക്ക്.

വാങ്ങിയത് ഏതു വർഷമാണെന്ന് ചോദ്യത്തിൽ വ്യക്തമാക്കിയിട്ടില്ല. എങ്കിലും കാര്യമായ നികുതി ബാധ്യത ഉണ്ടാകാൻ സാധ്യതയില്ല എന്നു കരുതുന്നു. 

ഭാര്യയ്ക്ക് മറ്റു വരുമാനമില്ലെങ്കിൽ രണ്ടര ലക്ഷം രൂപ വരെ നികുതി ഒഴിവുണ്ട്. (60 വയസ് തികഞ്ഞെങ്കിൽ 3 ലക്ഷം വരെ ഒഴിവ്). ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് പുതിയ വീട് പണിതത് ഭൂമി വിൽപനയ്ക്കു മുൻപായതിനാൽ 54–എഫ് വകുപ്പ് പ്രകാരമുള്ള ആദായ നികുതി ഒഴിവിന് അർഹതയില്ല. പകൽവീട് പദ്ധതിക്കായി വിട്ടുകൊടുക്കുന്ന ഭൂമിക്ക് ആദായനികുതി ഒഴിവ് നൽകിക്കൊണ്ടുള്ള തരത്തിലുള്ള സർക്കുലർ ഇറങ്ങിയതായി അറിവില്ല.