Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ പാചകവാതക സിലിണ്ടർ ചോർന്നാൽ എന്തുചെയ്യും?

gas-cylinder ഗ്യാസ് കുറ്റിക്കു തീ പിടിച്ചു പുറത്തേക്കു ശക്തിയായി കത്തിയാൽ പൊട്ടിത്തെറിക്കില്ല. എന്നാൽ ചെറിയ രീതിയിൽ അകത്തേക്കാണു തീ ഉണ്ടാകുന്നതെങ്കിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.

ഗ്യാസ് ചോർച്ചയും തീപടരുന്നതും തടയാൻ എന്തു ചെയ്യണമെന്നു ജനത്തിനു കൃത്യമായ ധാരണയില്ല. ഗ്യാസ് നൽകുന്ന കമ്പനികളും ഇതിനെക്കുറിച്ച് അവബോധം നൽകാറില്ല. എന്നാൽ ഗ്യാസ് ചോർച്ച ഉണ്ടായാൽ ആദ്യം ചെയ്യേണ്ടത് ഉപയോഗത്തിലുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ഓഫ് ചെയ്യാതിരിക്കുകയും പുതുതായി സ്വിച്ച് ഇടാതിരിക്കയുമാണെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. 

ലായനി രൂപത്തിലാണു കുറ്റിയിൽ ഗ്യാസ് നിറച്ചിട്ടുള്ളത്. ഇതിനു മണമില്ല. എന്നാൽ ചോർച്ച അറിയാനായി മണം നൽകിയിരിക്കുകയാണ്. ഗ്യാസ് ചോർച്ച ഉണ്ടെന്നു ബോധ്യപ്പെട്ടാൽ റെഗുലേറ്റർ ഓഫ് ചെയ്താൽത്തന്നെ ഭൂരിപക്ഷം പ്രശ്നങ്ങൾക്കും പരിഹാരമാകും. 

അടച്ചിട്ടിട്ടുള്ള വെന്റിലേറ്ററുകൾ, വാതിലുകൾ എന്നിവ തുറന്നിടണം. ചെറിയ തീ പടർന്നാൽത്തന്നെ കട്ടിയുള്ള പുതപ്പോ, ചാക്കോ വെള്ളത്തിൽ നനച്ചു കുറ്റിക്കു മുകളിലേക്ക് ഇട്ടാൽ മതിയാകും. ഗ്യാസ് ചോർച്ച ഉള്ള ഭാഗത്തും ഇങ്ങനെ ചെയ്താൽ തീ പിടിക്കുന്നത് ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 

destroyed-house

ലിക്വിഡ് പെട്രോളിയം പുറത്തുവന്ന് ഓക്സിജന്റെ സഹായത്തോടെയാണു കത്തുന്നത്. അതിനാൽ ഓക്സിജന്റെ സാന്നിധ്യം ഒഴിവാക്കാൻ നനഞ്ഞ തുണിയോ ചാക്കോ ഇട്ട് കുറ്റി തണുപ്പിച്ചതിനുശേഷം എടുത്തു പുറത്തു വച്ചാൽ മതിയാകും. ചോർച്ച ഉണ്ടായ ഗ്യാസ് ഒരിക്കലും വലിച്ചിഴച്ചു കൊണ്ടുപോകരുത്. ഉയർത്തി മാത്രമേ കൊണ്ടുപോകാവൂ. അടുക്കളയുടെ സ്ലാബിനു താഴെ മാത്രമേ ഗ്യാസ് സ്ഥാപിക്കാവൂ. ഗ്യാസ് ചോർച്ചയിൽ വാൽവിൽനിന്നോ കുഴലിലോ ആകും ഭൂരിപക്ഷം ലീക്കും ഉണ്ടാകുക. റെഗുലേറ്റർ ഓഫ് ചെയ്താൽ പ്രശ്നം പരിഹരിക്കാം. 

gas-cylinder-fire

ഗ്യാസ് കുറ്റിക്കു തീ പിടിച്ചു പുറത്തേക്കു ശക്തിയായി കത്തിയാൽ പൊട്ടിത്തെറിക്കില്ല. എന്നാൽ ചെറിയ രീതിയിൽ അകത്തേക്കാണു തീ ഉണ്ടാകുന്നതെങ്കിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. ഗ്യാസ് അടുപ്പുകൾ അടുക്കളയിൽ സ്ഥാപിക്കുമ്പോൾ ഗ്യാസ് പുറത്തു വയ്ക്കുകയും അവിടെനിന്നു പൈപ്പ് വഴി കണക്‌ഷൻ അടുപ്പിലേക്കു നൽകുകയും ചെയ്യുകയാണു സുരക്ഷിതമായ മുൻകരുതൽ.

ഇങ്ങനെ ചെയ്താൽ ഗ്യാസ് ലീക്ക് ഉണ്ടായാൽത്തന്നെ പുറത്തു പോയി റെഗുലേറ്റർ ഓഫ് ചെയ്താൽ പ്രശ്നപരിഹാരമാകും. ഏറ്റവും സുരക്ഷിതമായി ഗ്യാസ് ഉപയോഗിക്കാൻ ഇതു ഗുണപ്രദമാണെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.

∙ റഗുലേറ്റർ ഓഫ് ചെയ്യുക

∙ ഉപയോഗത്തിലുള്ള ഇലക്ട്രിക് 

ഉപകരണങ്ങൾ ഓഫ് ചെയ്യരുത്

∙ വൈദ്യുതി സ്വിച്ചുകൾ ഇടരുത്

∙ വാതിലുകൾ തുറന്നിടുക