Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട് നന്നാക്കാൻ വേണം ചുരുങ്ങിയത് ഒരുലക്ഷം; ശുചീകരണം മാത്രം ശരാശരി 15,000 രൂപ

∙ ഭൂമിക്കടിയിലുള്ള വാട്ടർ ടാങ്ക്, ഡ്രെയ്നേജ് ലൈൻ, സെപ്റ്റിക് ടാങ്കുകൾ എന്നിവിടങ്ങളിലെ മാലിന്യം നീക്കാൻ വിദഗ്ധ തൊഴിലാളികളുടെ സേവനം തേടണം. ക്ലോസറ്റ് ഉൾപ്പെടെയുള്ളവയിൽ നിന്നു ചെളി നീക്കേണ്ടിവന്നേക്കാം.സെപ്റ്റിക് ടാങ്കുകളിൽ ചോർച്ചയുണ്ടെങ്കിൽ അത് പരിഹരിക്കുക.

∙ ഇലക്ട്രിക് ലൈൻ സുരക്ഷ പരിശോധിക്കുമ്പോൾ എർത്തിങ് പ്രവർത്തിക്കുന്നുണ്ടോ എന്നു പ്രത്യേകം നോക്കണം.

∙ പ്ലൈവുഡ് ഉപയോഗിച്ചുള്ള ഫർണിച്ചറുകൾ പുതുക്കുമ്പോൾ വെള്ളത്തിൽ നശിക്കാത്ത മറൈൻ പ്ലൈവുഡ് പോലുള്ളവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

∙ വെള്ളത്തിലായ കെട്ടിടത്തിനു ബലക്ഷയത്തിനു സാധ്യതയുണ്ട്. അസ്തിവാരത്തിലും ഭിത്തിയിലുമുള്ള വിള്ളലുകൾ വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിക്കണം. മേൽക്കൂരയിൽ ചോർച്ചയുണ്ടാകാനിടയുണ്ട്.

∙ ചുമരിൽ ഈർപ്പം നിലനിൽക്കുന്നുണ്ടെങ്കിൽ അതു മാറിയതിനുശേഷം മാത്രം അറ്റകുറ്റപ്പണി നടത്തുക.

∙ വായുസഞ്ചാരത്തിനും ഈർപ്പം ഒഴിവാക്കാനും ജനലുകളും വാതിലുകളും പരമാവധി തുറന്നിടുക.

∙ ഇടത്തരം വീട് അറ്റുകുറ്റപ്പണി നടത്തി ശരിയാക്കിയെടുക്കാൻ ഏറ്റവും ചുരുങ്ങിയത് ഒരുലക്ഷം രൂപ. ശുചീകരണം മാത്രം ശരാശരി 15,000 രൂപ.

വിവരങ്ങൾക്കു കടപ്പാട്

ജി ശങ്കർ 

ആർക്കിടെക്ട്