ആധാരം നഷ്ടപ്പെട്ടാൽ...

പ്രളയം കവർന്നെടുത്ത രേഖകൾ പലര്‍ക്കും ഉറക്കമില്ലാത്ത രാത്രികളാവും സമ്മാനിക്കുക. സ്ഥലത്തിന്റെ ഉടമസ്ഥതയെ സംബന്ധിച്ചുള്ള പ്രധാന രേഖയാണ് ആധാരം. പ്രളയക്കെടുതിയിൽ ആധാരം നഷ്ടപ്പെട്ടവർ ഭയപ്പെടേണ്ടതില്ല. അവയ്ക്കുള്ള പരിഹാര മാർഗങ്ങൾ ചുവടെ.

ആധാരം നഷ്ടപ്പെട്ടാൽ... 

ആധാരം നഷ്ടപ്പെട്ടാൽ അതിന്റെ സർട്ടിഫൈഡ് കോപ്പി സബ് റജിസ്ട്രാർ ഓഫീസില്‍ നിന്ന് ലഭിക്കും. ആധാരം രജിസ്ട്രർ ചെയ്ത തീയതിയും നമ്പരും കിട്ടിയാൽ സൗകര്യം. ഇല്ലെങ്കിലും ചില ജില്ലകളിലെ സബ് റജിസ്ട്രാർ ഓഫീസുകളിൽ 1992 ജനുവരി ഒന്നു മുതലുള്ള ആധാരങ്ങളുടെ ഡിജിറ്റൽ പതിപ്പ് ലഭ്യമാണ്. പഴയ ആധാരമാണെങ്കിൽ പേരിന്റെ ആദ്യാക്ഷരം വച്ചോ വില്ലേജ് അംശം ദേശം എന്നിവ വച്ചോ പരിശോധിക്കാൻ റിക്കോർഡ് ബുക്കും ഉണ്ട്.