Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിൽ മുങ്ങിയ ടിവിയും ഫ്രിജും ഉൾപ്പെടെ വീണ്ടെടുക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

tv-fridge-flood പ്രളയമിറങ്ങി വീട്ടിലെത്തുമ്പോൾ ആദ്യം മെയിൻ സ്വിച്ച് ഓഫാക്കണം. എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും പ്ലഗ് പോയിന്റിൽ നിന്ന് ഊരിമാറ്റുക

പ്രളയജലത്തിൽ മുങ്ങിയ ഇലക്ട്രോണിക് ഉപകണങ്ങൾ വീണ്ടും ഉപയോഗിക്കാനാകുമോ? സാധിക്കും എന്നാണ് വിദഗ്ധരുടെ ഉത്തരം. പക്ഷേ നാം ശ്രദ്ധയോടെ ചില കാര്യങ്ങൾ ചെയ്യണമെന്നു മാത്രം. വെള്ളം കയറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വീണ്ടെടുക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം?

∙ ടിവി, ഫ്രിജ്, വാഷിങ് മെഷീൻ, മൈക്രോവേവ് അവ്ൻ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വെള്ളത്തിലായാലും ശരിയാക്കാം.

∙ പ്രളയമിറങ്ങി വീട്ടിലെത്തുമ്പോൾ ആദ്യം മെയിൻ സ്വിച്ച് ഓഫാക്കണം

∙ എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും പ്ലഗ് പോയിന്റിൽ നിന്ന് ഊരിമാറ്റുക

∙ ഒരു കാരണവശാലും ഉപകരണങ്ങൾ ഓണാക്കി നോക്കരുത്. അങ്ങനെയെങ്കിൽ ഇവ വീണ്ടെടുക്കാൻ 70-80% വരെ സാധ്യത

∙ ഉപകരണങ്ങള്‍ വെയിലുള്ള ഭാഗത്ത് സൂക്ഷിക്കുക

∙ തുരുമ്പ് കയറാൻ സാധ്യത; എത്രയും പെട്ടെന്ന് സർവീസ് സെന്ററിൽ അറിയിക്കുക

∙ വീട്ടിൽ ആളെത്തി സർവീസും പല സ്ഥാപനങ്ങളും നൽകുന്നുണ്ട്

∙ വെള്ളം കയറിയതിന്റെ പേരിൽ റീപ്ലേസ്മെന്റ് ലഭിക്കാതിരിക്കില്ല; ഉപകരണങ്ങള്‍ മാറ്റിയെടുക്കാം

∙ വെള്ളം കയറിയുള്ള പ്രശ്നം ചിലപ്പോൾ വാറന്റി സർവീസിൽ ഉൾപ്പെടില്ല

∙ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ ഹൗസ് ഹോൾഡേഴ്സ് പോളിസി പോലുള്ള ഇൻഷുറൻസ് ഉറപ്പാക്കുക

വിവരങ്ങൾക്കു കടപ്പാട്: ജോസഫ് മാത്യു

(സർവീസ് മാനേജർ, ഷാർപ് സർവീസ്, കോട്ടയം (ഫോൺ: 94978 22629)