Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മാസം, ചെലവ് അഞ്ചു ലക്ഷം! വീട് തകർന്നവർക്ക് പ്രതീക്ഷയേകി പദ്ധതി

fero-cement ഫെറോസിമന്റ് സാങ്കേതികവിദ്യയിൽ ഒരു പതിറ്റാണ്ടു മുൻപ് നെല്ലങ്കരയിൽ എൻജിനീയർ ജിജി ഫ്രാൻസിസ് നിർമിച്ച വീട്...

450 ചതുരശ്ര അടിയിൽ രണ്ടുകിടപ്പുമുറിയും അടുക്കളയും സ്വീകരണമുറിയുമുള്ള വീട് അഞ്ചുലക്ഷത്തിൽ താഴെ ചെലവിൽ നിർമിക്കാൻ സാങ്കേതിക വിദ്യയുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ്(ഐഐഎ) , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനിങ് (ഐഐഐഡി) സംഘടനകൾ

ഫെറോസിമന്റ് സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന വീടിന് പ്രകൃതിദുരന്തങ്ങളിൽ മറ്റു കെട്ടിടങ്ങളേക്കാൾ പിടിച്ചുനിൽക്കാൻ കഴിയുമെന്ന് സാങ്കേതിക വിദഗ്ധർ പറയുന്നു. അയൺ മെഷ്, സ്റ്റീൽബാർ, സിമന്റ് – മണൽ മിശ്രിതം ഇവ ചേർത്താണു വീട് നിർമിക്കുക.  സ്വകാര്യ, സർക്കാർ ഏജൻസികൾ ചെലവുതുക കണ്ടെത്തി മുന്നോട്ടുവന്നാൽ സാങ്കേതികസഹായവും മേൽനോട്ടവും സൗജന്യമായി നൽകാമെന്ന് ഐഐഎ തൃശൂർ സെന്റർ ചെയർമാൻ ആർക്കിടെക്ട് രഞ്ജിത് റോയി പറഞ്ഞു.

ഒരുമാസം കൊണ്ടു നിർമാണം പൂർത്തിയാക്കാവുന്ന സാങ്കേതിക വിദ്യയായതിനാൽ പുനരധിവാസ പദ്ധതികൾക്കു പ്രായോഗികമാണ്. ക്യാംപിൽ അധികനാൾ കഴിയേണ്ടിവരില്ല. ചതുരശ്രയടിക്ക് 1000 രൂപയോളം ചെലവിൽ നിർമാണം പൂർത്തിയാക്കാം.  ഈ സാങ്കേതിക വിദ്യയിൽ ഒരുപതിറ്റാണ്ടുമുൻപ് നിർമിച്ച വീടുകൾ തൃശൂരിലുണ്ട്.

ഫെറോസിമന്റ് ടെക്നോളജിയിൽ വീടു നിർമിക്കുന്നതിൽ വിദഗ്ധനായ എൻജിനീയർ ജിജി ഫ്രാൻസിസും പദ്ധതിയുമായി സഹകരിക്കും. വീട് നിർമിച്ചു നൽകാൻ തയാറായ ഏജൻസികൾ മുന്നോട്ടുവന്നാൽ പദ്ധതി ഇവർ ഏറ്റെടുക്കും. ഇതിനായി എൻജിനീയറിങ്, ആർക്കിടെക്ചർ വിദഗ്ധരുടെ ടാസ്ക്ഫോഴ്സും സംഘടനകൾ രൂപീകരിക്കുന്നുണ്ട്. ഫോൺ – 9447038455.