Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടുകളുടെയും സ്ഥാപനങ്ങളുടെയും സ്ഥിതി അറിയാൻ മൊബൈൽ ആപ്പ്

Rain Havoc Alappuzha

പ്രളയദുരിതത്തിലായ വീടുകളുടെയും കടകളുടെയും സ്ഥാപനങ്ങളുടെയും കണക്കെടുപ്പു തദ്ദേശ വകുപ്പ് നടത്തും. ഡിജിറ്റൽ അടിസ്ഥാനത്തിലാണു വിവരശേഖരണം. ദുരന്തബാധിത വീടുകളുടെ നിലവിലുള്ള സ്ഥിതി മൊബൈൽ ആപ്പ് വഴി കെട്ടിടത്തിന്റെ ചിത്രങ്ങളടക്കം രേഖപ്പെടുത്തും. മൊബൈൽ ആപ്പ് തയാറാക്കുകയാണ്.

വിവരങ്ങൾ തദ്ദേശ  സ്ഥാപനങ്ങളിലെ  എൻജിനീയർമാരും പ്രാദേശിക സാങ്കേതിക വിദഗ്ധരും അടങ്ങുന്ന പാനലിനെ ഏൽപിക്കും. ഇവർ നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം അനുവദിക്കും. 

രീതി ഇപ്രകാരം

∙കാറ്റഗറി ഒന്ന്: 15 ശതമാനം നാശനഷ്ടം, മുട്ടൊപ്പം പൊക്കത്തിൽ (50 സെന്റിമീറ്റർ) വെള്ളം കയറി ചെറിയ കേടുപാടുകൾ വരിക. 

അല്ലെങ്കിൽ 10 ശതമാനത്തിൽ താഴെ മേച്ചിൽ ഓടുകൾ നഷ്ടമാകുക.

∙കാറ്റഗറി രണ്ട്: 16 –29% വെള്ളം കയറിയതുകൊണ്ടു തറയ്ക്കു കേടുപാടുകൾ വന്നു. ഇലക്ട്രിക്കൽ, പ്ലമിങ് തകരാറുകൾ വന്നു. അല്ലെങ്കിൽ 25% വരെ മേച്ചിൽ ഓടുകൾ നഷ്ടമായി, ഇലക്ട്രിക്കൽ, പ്ലമിങ് തകരാറുകൾ വന്നു.

∙കാറ്റഗറി മൂന്ന്: 30–59% ജനലും വാതിലും മുങ്ങുന്ന പൊക്കത്തിൽ വെള്ളം കയറിയതുമൂലം ചുമർ ദുർബലമായി പൊട്ടലുകൾ ഉണ്ടായത്. 

അല്ലെങ്കിൽ 50 ശതമാനത്തിൽ ഏറെ മേച്ചിൽ ഓടുകൾ നഷ്ടമായി, എന്നാൽ മേച്ചിൽക്കൂടിന്റെ സ്ട്രക്ച്ചറിനു തകരാറില്ല.

∙കാറ്റഗറി നാല്: 60–74 % ഒന്നോ അതിലധികമോ ചുമരുകൾ തകർന്നു, എന്നാൽ മേച്ചിൽ ഓടുകൾ നഷ്ടപ്പെട്ടതല്ലാതെ മേൽക്കൂരയുടെ സ്ട്രക്ച്ചറിനു തകരാറില്ല. 

∙കാറ്റഗറി ആറ്: 75 ശതമാനത്തിലധികം: മേൽക്കൂര തകർന്നു.

നടപടികളിൽ തർക്കമുണ്ടായാൽ കലക്ടർമാർക്ക് അപ്പീൽ നൽകാം. 

സാങ്കേതിക വിലയിരുത്തൽ നടത്തുന്നതിനു പൊതുമരാമത്ത് കെട്ടിടവിഭാഗം, ഹൗസിങ് ബോർഡ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ തസ്തികയിൽ കുറയാത്ത രണ്ടു പേർ അടങ്ങുന്ന പാനൽ രൂപീകരിക്കും.