Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി വൃത്തിയാക്കാൻ 3008 വീടുകൾ 25,343 കിണറുകൾ

flood-house പ്രളയജലം കയറിയിറങ്ങിപ്പോയ ചെങ്ങന്നൂർ ഇടനാട്ടിൽ പലയതേത്ത് ദീപയുടെ വീട്ടിലെ അവസ്ഥ ഇതാണ്. ചെളി കഴുകിയിറക്കാൻ മാത്രം ഇതുവരെ 35000 രൂപയ‍ിലധികം ചെലവായി. കേടായ ഉപകരണങ്ങൾക്കു പകരം പുതിയവ വാങ്ങുകയും വീട് പെയിന്റ് ചെയ്തു വെടിപ്പാക്കുകയും ഉൾപ്പെടെ ഒട്ടേറെ ജോലികൾ ഇനിയും തീരാനുണ്ട്.

പ്രളയത്തെത്തുടർന്നു മാലിന്യം നിറഞ്ഞ വീടുകളുടെയും കിണറുകളുടെയും സ്ഥാപനങ്ങളുടെയും ശുചീകരണം പൂർത്തിയാകുന്നു. തദ്ദേശഭരണവകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും സഹകരണത്തോടെയാണു ശുചീകരണം. 379 തദ്ദേശസ്ഥാപനങ്ങളിലായി 6,93,287 വീടുകളാണു പ്രളയത്തിൽപ്പെട്ടത്. ഇതിൽ 6,90,783 വീടുകളുടെ ശുചീകരണം പൂർത്തിയായെന്നാണു സർക്കാരിന്റെ കണക്ക്. 3008 വീടുകൾ ബാക്കിയുണ്ട്. 4773 പൊതുസ്ഥാപനങ്ങളിൽ 4416 എണ്ണം വൃത്തിയാക്കി. 2.66 ലക്ഷം കിണറുകളിൽ 25,343 എണ്ണം വൃത്തിയാക്കാൻ ബാക്കിയുണ്ട്. 

2099 ടൺ ജൈവമാലിന്യമാണു ശേഖരിച്ചത്. ഇതിൽ 1924 ടൺ സംസ്കരിച്ചു. പ്രളയത്തിൽ ചത്ത 5352 വലിയമൃഗങ്ങളെയും 6935 ചെറിയമൃഗങ്ങളെയും 8 ലക്ഷത്തിലേറെ പക്ഷികളെയും മറവുചെയ്തു. 1813 ടൺ അജൈവമാലിന്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവ സംസ്കരണത്തിനായി സ്വകാര്യസ്ഥാപനങ്ങൾക്കു കൈമാറും.