Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാവെൽസ് വീട് = സുരക്ഷിതമായ വീട്

havells-safe-home

ഒരായുസ്സിന്റെ അധ്വാനവും സ്വപ്നങ്ങളുമാണ് ഓരോ വീടുകളും. പണിതുയർത്തുന്ന നിങ്ങളുടെ സ്വർഗം സുരക്ഷിതമാക്കാൻ ഏറ്റവും മികച്ച നിർമാണ സാമഗ്രികൾ ഉപയോഗിക്കാൻ നിങ്ങൾ ശ്രമിക്കും. മികച്ച സാനിറ്ററി ഫിറ്റിങ്, തടിപ്പണികൾ, ഗ്ലാസ് വർക്കുകൾ..എല്ലാം ഉപയോഗിക്കും...പക്ഷേ വീട്ടിൽ പ്രകാശം നിറയ്ക്കുന്ന വയറിങ്ങിനെ കുറിച്ചോ വൈദ്യുത ഉപാധികളുടെ ഗുണനിലവാരത്തെ കുറിച്ചോ നിങ്ങൾ എത്രത്തോളം ബോധവാനാണ്? ചിന്തിച്ചു നോക്കൂ...

ഇനി ആകുലതകൾ വേണ്ട. ഹാവെൽസ് അവതരിപ്പിക്കുന്നു ഏറ്റവും മികച്ച വൈദ്യുത ഉപകരണങ്ങളുടെ ശേഖരം, നിങ്ങളുടെ വീടുകൾക്കായി. വയർ, കേബിൾ, സ്വിച്ച്, സർക്യൂട് ബ്രേക്കർ, എനർജി സേവറുകൾ, വൈദ്യുത പമ്പുകൾ, മോട്ടറുകൾ, സോളർ ലൈറ്റുകൾ തുടങ്ങി നിങ്ങളുടെ ഗൃഹ-വാണിജ്യ ആവശ്യങ്ങൾക്കുളള പിന്തുണ ഹാവെൽസ് നൽകുന്നു.

പകരം വയ്ക്കാനില്ലാത്ത നൂതന സാങ്കേതികവിദ്യയിൽ രൂപം കൊള്ളുന്ന വൈദ്യുത ഉപാധികൾ മികച്ച ഗുണനിലവാരം പുലർത്തുന്നതിനൊപ്പം ദീർഘ കാലം ഈടുനിൽക്കുകയും ചെയ്യുന്നു. 'തീപിടിക്കാത്ത വയറുകൾ' എന്ന വാചകത്തിൽ ഹാവെൽസിന്റെ ഗുണമേന്മയുടെ രഹസ്യം സംക്ഷിപ്തമാക്കിയിരിക്കുന്നു.

havells-for-home

സ്‌റ്റൈലും സുരക്ഷയും സമ്മേളിക്കുന്ന മോഡുലാർ സ്വിച്ചുകളാണ് ഹാവെൽസിന്റെ മറ്റൊരു സവിശേഷത. എംസിബി, ആർസിബി, സർജ് പ്രൊട്ടക്ഷൻ ഉപാധികൾ, ഡിസ്ട്രിബ്യൂഷൻ ബോർഡുകൾ, പമ്പുകൾ, മോട്ടറുകൾ...ഹാവെൽസിന്റെ സാന്നിധ്യം നീളുന്നു.

പ്രളയത്തിൽ തകർന്നു പോയ ആയിരങ്ങളുടെ ഭവനസ്വപ്നങ്ങൾ പുനർനിർമിക്കാൻ ഹാവെൽസ് പിന്തുണ നൽകി. ആ സാമൂഹിക ഉത്തരവാദിത്തം ഓരോ നിമിഷവും ഓർത്തുകൊണ്ട് ഹാവെൽസ് മുന്നോട്ടു നീങ്ങുകയാണ്.

havells-home

ഗുണനിലവാരമില്ലാത്ത വൈദ്യുത ഉപകരണങ്ങൾ ഉപയോഗിച്ചാൽ ജീവിതകാലം മുഴുവൻ ആകുലതയാകും ഫലം. അതുകൊണ്ട് വീടു പണിയുമ്പോൾ ഹാവെൽസിന്റെ സുരക്ഷയും ഭവനത്തിൽ ഉറപ്പുവരുത്തൂ. നിങ്ങളുടെ സ്വപ്നമായ ഭവനത്തിൽ സുരക്ഷിതത്വ ബോധത്തിൽ നിന്നുയരുന്ന സന്തോഷം എന്നും നിറയട്ടെ...ഇനി ഓരോ വീടുകളും 'സുരക്ഷിതവീടുകൾ' ആയിമാറട്ടെ...