Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന് ഇനി വേണ്ടത് ദുരന്തമേഖലാ മാപ്...

kerala-flood-map

കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തെ രണ്ടു മൂന്നു രീതിയിൽ വിശകലനം ചെയ്യാം. ഒന്നാമത്തേത്, സർക്കാർ തലത്തിൽ നടക്കേണ്ട കാര്യങ്ങളാണ്. ദുരന്തബാധിത പ്രദേശങ്ങൾ മാപ് ചെയ്യുക എന്നതാണത്. ദുരന്തം, അതെന്തുമായിക്കൊള്ളട്ടെ, വെള്ളപ്പൊക്കമോ ഭൂമികുലുക്കമോ സുനാമിയോ ഉരുൾപൊട്ടലോ എന്തായാലും അവയ്ക്കു സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി അടയാളപ്പെടുത്തുക എന്നതാണ് ഗൗരവതരമായി ചെയ്യേണ്ട കാര്യം. മാപ്പിങ് ചെയ്യുമ്പോൾ ഓരോന്നിന്റെയും തീവ്രത അനുസരിച്ച് സോൺ 1, സോൺ 2, സോൺ 3 എന്ന് കണ്ടെത്തുകയും വേണം. ഇതനുസരിച്ച് അനുവദനീയമായതും അല്ലാത്തതുമായ കാര്യങ്ങളുടെ പട്ടികയും കൃത്യമായി ഉണ്ടാക്കേണ്ടതാണ്.

സംസ്ഥാനം മൊത്തമായി ഒറ്റയടിക്ക് ഇത് നടപ്പാക്കുന്നത് ശ്രമകരമായ ജോലിയാണ്. ജില്ലകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കുന്നതാണ് പ്രായോഗികം. ഓരോ ഏരിയയും കൃത്യമായി നിർവചിച്ചെടുക്കുക എന്നതാണ് മാപ്പിങ്ങിന്റെ അടിസ്ഥാനം. അതനുസരിച്ചു മാത്രം ഓരോയിടത്തുമുള്ള വലിയ നിക്ഷേപപദ്ധതികൾ ആസൂത്രണം ചെയ്യാം. ഭാവിയിൽ നടപ്പാക്കുന്ന വികസനപദ്ധതികളും ഈ മാപ്പിങ്ങിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം. വികസിത രാജ്യങ്ങളിലേതുപോലെ ഓരോ സ്ഥലങ്ങളുടെയും കൃത്യമായ വിവരങ്ങളുടെ ആധികാരികമായ കണക്കുകളും വസ്തുതകളും സർക്കാർ രേഖകളിൽ ഉണ്ടായിരിക്കണം. ഇതിനുവേണ്ടി സർവേകൾ നടത്താം. ഓരോ ജില്ലകളിലേക്കുമുള്ള ലാൻഡ് യൂസ് മാപ് ചെയ്യാവുന്നതാണ്. ഇത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സർക്കാരിനും കൂടുതല്‍ സഹായകമാകും.

rain-havoc

ഒരു ദുരന്തമോ അടിയന്തിര ഘട്ടമോ ഉണ്ടായാൽ സാധ്യമാകുന്ന സേഫ്റ്റി സോണുകളെപ്പറ്റിയുള്ള വിവരങ്ങളും തയാറാക്കി വയ്ക്കാം എന്നതാണ് മറ്റൊരു കാര്യം. ആളുകളെ മാറ്റിപാർപ്പിക്കാൻ പറ്റിയ സ്ഥലങ്ങൾ, കെട്ടിടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു വയ്ക്കാം. അടിയന്തര ഘട്ടത്തിൽ ഇത്തരം വിവരങ്ങള്‍ സഹായകമാകും. അത്തരം കെട്ടിടങ്ങളിൽ നല്ല ശുചിമുറികൾ, ജലവിതരണം, ആശുപത്രി സേവനങ്ങൾ എന്നിവ ഉണ്ടെന്ന് ഇടയ്ക്കിടെ ഉറപ്പുവരുത്തിയാൽ അവശ്യഘട്ടങ്ങളിൽ ഇത്തരം കെട്ടിടങ്ങളിൽ ആളുകളെ മാറ്റി പാർപ്പിക്കാനാവും. സ്കൂളുകൾ, കോളജുകൾ എന്നിങ്ങനെയുള്ള കെട്ടിടങ്ങളാവും ഇവയ്ക്ക് കൂടുതല്‍ ഉചിതമാവുക. ഇവയുടെ കാന്റീനുകളും ആളുകൾക്ക് ഭക്ഷണം തയാറാക്കുന്ന രീതിയിൽ ഉപയോഗപ്പെടുത്താനാവും.

Rain Havoc

സ്ഥലവും വീടും നഷ്ടപ്പെട്ട ആളുകൾക്ക് ആശ്വാസദായകമാകുന്ന റിഹാബിലിറ്റേഷൻ സെന്ററുകളും ഏരിയകളും മുൻകൂട്ടി കാണണം.

എല്ലാം നഷ്ടപ്പെട്ടവരെ മാറ്റി പാർപ്പിക്കാൻ ചില ഏരിയകൾ ഉപയോഗപ്പെടുത്താം. ആളുകൾക്ക് ദുരന്തത്തെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തണം. ദുരന്തങ്ങളെക്കുറിച്ചുള്ള പ്രാഥമിക പാഠങ്ങളും അവയെ അതിജീവിക്കാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളും പാഠ്യപദ്ധതി മുതൽ നടപ്പിലാക്കണം. കുട്ടികളെയും മുതിർന്നവരെയും ബോധവൽക്കരണം നടത്തണം.

himachal-rain-havoc

ദുരന്തസാധ്യതയുള്ള സ്ഥലങ്ങൾ കഴിവതും ഒഴിവാക്കുക. ഇത്തരം സ്ഥലങ്ങളിൽ അപാർട്മെന്റുകൾ പണിയുന്നതും വാങ്ങുന്നതും ഒഴിവാക്കുക തന്നെ വേണം. ആളുകൾ കൂടുതലായി ഇത്തരം സ്ഥലങ്ങള്‍ ഒഴിവാക്കുമ്പോൾ ബിൽഡർമാരും നിക്ഷേപസാധ്യതകൾ ഒഴിവാക്കും.