Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനുള്ളിൽ പച്ചപ്പ് നല്ലതുതന്നെ, പക്ഷേ...

vasthu-veedu

ഒരു വീടിനെ അതിന്റെ ചുറ്റുപാടുമുള്ള ഭൂപ്രകൃതിയോട് സ്വാഭാവിക തനിമ നഷ്ടപ്പെടാതെ ചേർത്തുനിർത്തുന്നത് ലാൻഡ്സ്കേപ് ഡിസൈനാണ്. ഇവിടെ ഉപയോഗിക്കുന്ന ചെടികളും മരങ്ങളും സാധാരണഗതിയിൽ വീട്ടുവാതിൽക്കൽ മാത്രമേ എത്തിനിൽക്കാറുള്ളൂ. അതിനപ്പുറത്തേക്ക് ഒന്നോ രണ്ടോ ഇന്റീരിയർ ചെടികൾക്കു മാത്രമാണ് സാധാരണഗതിയിൽ പ്രവേശനം ലഭിക്കുന്നത്. കൂടാതെ നടുമുറ്റങ്ങളിലും വെർട്ടിക്കൽ ഗാർഡനുകളിലും. അകത്തളങ്ങളില്‍ ചെടികൾ വളർത്തുന്നവരുണ്ട്. പക്ഷേ അത്തരം ഗാർഡനുകൾ പലതും കുറച്ചു കഴിയുമ്പോള്‍ അഴിച്ചു മാറ്റപ്പെടുകയോ കൃത്യമായ പരിചരണം ലഭിക്കാതെ വികൃതമാക്കപ്പെടുകയോ ചെയ്യുന്ന കാഴ്ചയാണു കാണുന്നത്.

green-home-2

കേവലം ഒരു ട്രെൻഡിനെ അന്ധമായി അനുകരിക്കുന്നതിന്റെ അനന്തരഫലമാണ് ഇത്തരം അബദ്ധങ്ങളില്‍ ചെന്നു ചാടാനുള്ള പ്രധാന കാരണം. കൂടാതെ, ഒട്ടുമിക്ക ഇന്റീരിയർ ചെടികൾക്കും കൃത്യമായ പരിചരണവും ശ്രദ്ധയും ആവശ്യമാണ്. അതിലുപരിയായി വീട്ടുകാരുടെ വ്യക്തിപരമായ താൽപര്യത്തിനും വളരെ പ്രാധാന്യമുണ്ട്.

green-home-3

എന്നാൽ അലങ്കാരച്ചെടി എന്നതിൽ കവി‍ഞ്ഞ് വീട്ടിലെ അംഗങ്ങളെപ്പോലെ വീടിനുള്ളിൽ അമിതമായ രീതിയിൽ ചെടികൾ വളർത്തുന്നവ‌രുമുണ്ട്. ജംഗിൾ അപാർട്മെന്റ്സ്, ജംഗിൾ ഹോംസ് എന്നീ ഓമന പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. വീടിന്റെ സീലിങ്, ഫ്ലോർ, ചുമർ തുടങ്ങി സാധ്യമായ എല്ലാ കോണിലും വളരെ കലാപരമായാണ് ഇത്തരം ചെടികൾ വളർത്തുന്നത്.