Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട് നിർമാണത്തിന് പുത്തൻ അറിവുകളുമായി വനിത വീട് പ്രദർശനം നാളെ മുതൽ

vanita-veedu

വീടു നിർമാണത്തിന് ആവശ്യമായ ഉൽപന്നങ്ങളുടെ വൻ ശേഖരവുമായി വനിത വീട് പ്രദർശനം എരഞ്ഞിപ്പാലം സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റർ ഹാളിൽ നാളെ തുടങ്ങും. ഡിസംബർ 18 വരെയാണ് പ്രദര്‍ശനം. പ്രമുഖ സാനിറ്ററിവെയർ ബ്രാൻഡായ സെറ ആണ് മുഖ്യ പ്രായോജകർ. ലോക പ്രശസ്ത ഡിസൈനർമാർ രൂപകൽപന ചെയ്ത സെനറ്റർ കളക്ഷൻ ശ്രേണിയാണ് സെറ സ്റ്റാളിലെ പ്രധാന ആകർഷണം.

മുൻനിര കമ്പനികളുടെ അൻപത് സ്റ്റാളുകൾ പ്രദർശനത്തിനുണ്ടാകും. വീട് പണിയുന്നവർക്കും പണിയാൻ ആഗ്രഹിക്കുന്നവർക്കും ഫ്ലോറിങ് മെറ്റീരിയൽ, മോഡുലർ കിച്ചൻ, ലൈറ്റ്ഫിറ്റിങ്സ് എന്നിവയുടെ ഏറ്റവും പുതിയ മോഡലുകൾ പ്രദർശനത്തിൽ പരിചയപ്പെടാം.

പുതിയ പ്രോജക്ടുകളുമായി ക്രസന്റ്, കോൺഫിഡന്റ് ബിൽഡർമാർ, ഫർണിച്ചറിലെ പുതിയ ട്രെൻഡുകളുമായി ക്ലാസ്സി, ആകർഷകമായ ഭവന വായ്പാ പദ്ധതികളുമായി എസ്ബിഐ തുടങ്ങിയവർ പ്രദര്‍ശനത്തിനെത്തും. ഡോറുകളിലെ പുതുമകളുമായി ക്യുറാസ്, ടാറ്റ പ്രവേശ്, ഐലീഫ് എന്നിവരും ലാമിറ്റ്, മോണിയർ, ക്യുറാടെക് എന്നിവയുടെ റൂഫിങ് മെറ്റീരിയലുകളും പ്രദര്‍ശനത്തിനുണ്ട്. ടൈലുകൾ, സോളർ പ്രോഡക്ട്സുകൾ, സാനിറ്ററി മെറ്റീരിയൽസ്, വാട്ടർ ടാങ്ക്, യുപിവിസി ജനൽ തുടങ്ങി വീടിനാവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്നു. പൂര്‍ണമായും ശീതീകരിച്ച പവലിയനിൽ സജ്ജമാക്കിയ പ്രദർശനത്തിന് പ്രവേശനം സൗജന്യമാണ്. കാർപാർക്കിങ് സൗകര്യം, ഫുഡ്കോർട് എന്നിവയും ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെ 11 മുതൽ രാത്രി 8.30 വരെയാണ് പ്രദർശനം.

നാളെ വൈകുന്നേരം 5.30 ന് ‘3000 ചതുരശ്രയടിയിൽ താഴെ വീടുകളുടെ നിർമാണം’ എന്ന വിഷയത്തിൽ ആർക്കിടെക്ട് സിന്ധു നയിക്കുന്ന സെമിനാർ.