സെനറ്റർ ബൈ സെറ ക്രെഡായ് കാലിക്കറ്റ് പ്രോപ്പർട്ടി ഷോ ജനുവരി 11 മുതൽ

credai-property-show-2019
SHARE

കോഴിക്കോട്: കോൺഫെഡറേഷൻ ഒാഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേർസ് അസോസിയേഷൻ ഒാഫ് ഇന്ത്യയുടെ (CREDAI), കോഴിക്കോട് ചാപ്റ്റർ സംഘടിപ്പിക്കുന്ന 27–ാമത് സെനറ്റർ ബൈ സെറ ക്രെഡായ് കാലിക്കറ്റ് പ്രോപ്പര്‍ട്ടി ഷോ കോഴിക്കോട് സരോവരത്തിന് എതിർവശമുള്ള പി വി കെ ഗ്രൗണ്ടിൽ ജനുവരി 11, 12, 13 തീയതികളിൽ നടക്കും. സെനറ്റർ ബൈ സെറ പ്രധാന സ്പോൺസറും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സഹസ്പോൺസറുമാണ്.

കേരളത്തിലെ വിശ്വാസ്യതയുടെ പര്യായങ്ങളും ക്രെഡായ് അംഗങ്ങളുമായ ഭവനനിർമ്മാതാക്കളും ഭവനവായ്പാദാതാക്കളും ബിൽഡിങ് മെറ്റീരിയൽസ് രംഗത്തെ മുൻനിര ബ്രാൻഡുകളും ഒരു കുടക്കീഴിൽ അണിനിരക്കുന്നു. പ്രോപ്പർട്ടി ഷോയിൽ കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള ബിൽഡർമാർ ഒരുക്കുന്ന വിശ്വസ്ത ഭവനങ്ങൾ സ്വന്തമാക്കാം. വില്ലകൾ, അപ്പാർട്ട്മെന്റുകൾ, കൊമേഴ്സ്യൽ സ്പേസ്, എന്നിവ സുഗമമായി തിരഞ്ഞെടുക്കാം. 

ഒപ്പം പ്രമുഖ ഭവനവായ്പാദാതാക്കൾ ഒരുക്കുന്ന സുതാര്യവും ആകർഷകവുമായ വായ്പാപദ്ധതികളും. കൂടാതെ, ബിൽഡിങ് മെറ്റീരിയൽ രംഗത്തെ പ്രമുഖ ബ്രാൻഡുകളെ നേരിൽ പരിചയപ്പെടുകയും ചെയ്യാം.

ഇന്ത്യയിലെ ജീവിക്കുവാൻ അനുയോജ്യമായ നഗരങ്ങളിൽ ഒന്നായ കോഴിക്കോട് ഒരു ഭവനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ പ്രമുഖ ബിൽഡർമാരുടെ പുതിയ പ്രൊജക്ടുകളെക്കുറിച്ച് നേരിട്ടറിയുന്നതിനും ബുക്ക് ചെയ്യാനും ഒരു അസുലഭ അവസരമാണിത്.

കേരളത്തിലെ അതിവേഗം വളരുന്ന നഗരമാണ് കോഴിക്കോട്. ഐടി നഗരമെന്ന നിലയിലും, ടൂറിസ്റ്റുകളുടെ പറുദീസ എന്ന നിലയിലും അറിവിന്റെ നഗരമെന്ന നിലയിലും ആതുരസേവനരംഗത്തും ഏറെ പ്രശസ്തമാണ് കോഴിക്കോട്. മെട്രോനഗരങ്ങളുമായുള്ള സാമീപ്യവും ഗതാഗതസൗകര്യങ്ങളും അടിസ്ഥാനസൗകര്യരംഗത്തെ വളർച്ചയും ഭാവിയിലെ ഏറ്റവും മികച്ച നഗരമെന്ന ഖ്യാതിയും കോഴിക്കോടിന് സ്വന്തമായതിനാൽ കേരളത്തിലെ പ്രമുഖ ബിൽഡർമാരുടെ നിരവധി ഭവന നിര്‍മ്മാണ പദ്ധതികൾ കോഴിക്കോട് ഉയർന്നുവരുന്നു. ഭവനനിർമ്മാണരംഗത്ത് ബിസിനസ് മൂല്യങ്ങളും ഉന്നതഗുണനിലവാരവും ഉറപ്പുവരുത്തുന്നതോടൊപ്പം സമൂഹത്തിന്റെ നന്മയും വികസനവുമാണ് CREDAI ‌യുടെ ലക്ഷ്യം. 

കൂടുതൽ വിവരങ്ങൾക്ക്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA