Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ലാറ്റ് പോലെയല്ല വില്ല; ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക

green-villa-calicut

വില്ലകളോട് മലയാളികൾക്കു പ്രിയം കൂടി വരുകയാണ്. നേരത്തേ അത്യാഡംബരത്തിന്റെ ഭാഗമായാണ് വില്ലകളെ കണ്ടിരുന്നതെങ്കിൽ ഇന്നതിനു മാറ്റം വന്നിട്ടുണ്ട്. പലതരം സൗകര്യങ്ങളുമായി അനവധി വില്ലാ പ്രോജക്ടുകൾ നാട്ടിൽ ഉണ്ട്. വില്ലകൾ വാങ്ങുന്നതിന് മുൻപു നാം ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ ടൗൺ പ്ലാനിങ് വിഭാഗത്തിൽനിന്ന് ലേഔട്ട് അപ്രൂവൽ ലഭിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണം.

∙ റോഡ്, ഡ്രൈനേജ്, റിക്രിയേഷൻ സ്‌പേയ്‌സ് എന്നിവ ലേഔട്ടിൽ കാണിച്ചിട്ടുണ്ടാകും.

∙ വീടുകൾ കൃത്യമായി പരിശോധിക്കണം. 

∙ വീടിന്റെ പരിസരം, കുടിവെള്ള ലഭ്യത, മാലിന്യ സംസ്‌കരണം തുടങ്ങി വീടിന്റെ ഓരോ കാര്യവും പരിശോധിക്കണം

∙ ലഭ്യമായിട്ടുള്ള സൗകര്യങ്ങൾക്കനുസരിച്ചാണ് വില്ലകളുടെ വില.

കടപ്പാട്: എൻജിനീയർ കെ. സലീം 

(ലെൻസ്‌ഫെഡ് ബിൽഡിങ് റൂൾസ് കമ്മിറ്റി ചെയർമാൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.