sections
MORE

നിങ്ങളുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കാൻ മോണ്ട് പാരഡൈസൊ വില്ലകൾ

HIGHLIGHTS
  • 2.5 എക്കറിന്റെ ഹരിതാഭയിൽ 29 കോർട്‌യാർഡ് വില്ലകൾ ഉൾക്കൊള്ളുന്നതാണ് ഈ പ്രൊജക്ട്.
mont-paradiso-kottayam
SHARE

ഒരിക്കലും വരച്ചുതീരാത്ത ഒരു ചിത്രമാണ് മലയാളിക്ക് വീട്. ഇടയ്ക്കിടെ ചില വരകൾ, ചില കൂട്ടിച്ചേർക്കലുകൾ, പുതിയ ചില ചായക്കൂട്ടുകൾ...വീടിനായി സ്ഥലം തിരഞ്ഞെടുക്കുമ്പോൾ തുടങ്ങുന്ന ഈ വരകൾ പണികഴിഞ്ഞ് താമസം തുടങ്ങിയാലും തുടർന്നുകൊണ്ടിരിക്കും. വർഷങ്ങളുടെ പ്രവാസജീവിതത്തിൽ ഒതുങ്ങിപ്പോയവർക്ക് വീട് ഗൃഹാതുരത്വമുണർത്തുന്ന ഒരു ഓർമയും സ്വാതന്ത്യ്രപ്രഖ്യാപനവുമാണ്.

club-house

വീട് എന്നതിന്റെ ഏറ്റവും പരിഷ്കൃതവും മനോഹരവുമായ പേരാണ് വില്ല. ഉന്നതനിലവാരവും ആധുനികസൗകര്യങ്ങളുമാണ് ഒരു വില്ല തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ഉറപ്പുവരുത്തുന്നത്. അസറ്റ് ഹോംസ് എന്ന പേര് നമ്മുടെ മനസ്സിലേക്കോടിയെത്തുന്നതും ഇതുകൊണ്ടുതന്നെയാണ്. അസറ്റ് ഹോംസിന്റെ കോട്ടയത്ത് മാധവൻപടിയിലെ മോണ്ട് പാരഡൈസൊ കാണുമ്പോൾ മനസ്സിൽ ഒരുപാട് തവണ വരച്ച് വീട് ഇതുതന്നെയെന്ന് നമ്മൾ തിരിച്ചറിയുന്നു.

individual-villa

പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ, ഒരു കുന്നിൻ ചെരിവിന്റെ മനോഹാരിത മുഴുവൻ ഉൾക്കൊള്ളുന്ന ഛായാചിത്രം പോലെയാണിത്. 2.5 എക്കറിന്റെ ഹരിതാഭയിൽ ഒരുക്കിയിരിക്കുന്ന 29 കോർട്‌യാർഡ് വില്ലകൾ ഉൾക്കൊള്ളുന്നതാണ് ഈ പ്രൊജക്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമിച്ച 1971 മുതൽ 2390 സ്ക്വയർഫീറ്റ് വരെ വരുന്ന 3 ബെഡ്റൂം ലിമിറ്റഡ് എഡിഷൻ വില്ലകൾ ഉൾക്കൊള്ളുന്നതാണ് മോണ്ട് പാരഡൈസൊ. ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയുടെ എല്ലാ സവിശേഷതകളുമുൾക്കൊള്ളുന്ന വിധത്തിലാണ് മോണ്ട് പാരഡൈസൊയുടെ നിർമ്മാണം.

mont-paradiso-aerial

നഗരത്തിലെ എല്ലാ പ്രധാനസ്ഥലങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന അകലത്തിൽ സ്വച്ഛമായ അന്തരീക്ഷത്തിലാണ് ഈ പ്രൊജക്ട് സ്ഥിതി ചെയ്യുന്നത്. പ്രകൃതിദത്തമായ ശുദ്ധജലസംവിധാനം ഇവിടേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. പ്രീമിയം ബ്രാൻഡഡ് നിർമാണസാമഗ്രികളുടെ ഉപയോഗം ഗുണനിലവാരത്തിനൊപ്പം പ്രൗഢിയും ഉറപ്പുനൽകുന്നു.

dining
association-hall

ലാൻഡ്സ്കേപ്പ്ഡ് ഓപ്പൺ റിക്രിയേഷൻ ഏരിയയും ചിൽഡ്രൻസ് പ്ലേ ഏരിയയും കമ്മ്യൂണിറ്റി ലിവിങ്ങിന് അവസരമൊരുക്കുന്നു. ഇൻഡോർ ഗെയിംസിന് വേണ്ടി ഒരുക്കിയിരിക്കുന്ന മൾട്ടിപർപ്പസ് ഹാളിലെ റീഡിങ് കോർണർ വിനോദത്തിനൊപ്പം വിജ്ഞാനത്തിനും തുല്യ പ്രാധാന്യം നൽകിയിരിക്കുന്നതിന്റെ ഉദാഹരണമാണ്.

barbique-counter
mont-paradiso-gym

ബാർബിക്യൂ കൗണ്ടറോടുകൂടിയ സ്വിമ്മിങ് പൂൾ ഡെക്കും പാർട്ടി ഏരിയയും സൈനേജ് വാൾ ഉൾക്കൊള്ളുന്ന ഗ്രാൻഡ് എൻട്രി പോർട്ടലും പ്രൊജക്ടിന്റെ പ്രൗഢി ഉയർത്തിപ്പിടിക്കുന്നവയാണ്. കോട്ടയത്തെ പ്രധാന ആരാധനാ കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, റെയിൽവേ സ്റ്റേഷൻ, ഹോസ്പിറ്റലുകൾ എന്നിവയോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന മോണ്ട ് പാരഡൈസൊ ശാന്തമായ അന്തരീക്ഷത്തോടൊപ്പം ഊർജസ്വലമായ ഒരു സാമൂഹികജീവിതം കൂടി ഉറപ്പു നൽകുന്നു. 25 വർഷത്തെ സൗജന്യ ഇൻഷുറൻസ്, ഫ്രീ ട്രാൻസിറ്റ് ഹോം ഫെസിലിറ്റി എന്നിവ ഉൾപ്പെടെ 17 എക്സ്ക്ലൂസീവ് കസ്റ്റമർ കെയർ സേവനങ്ങളാണ് ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്- www.assethomes.in/montparadiso

Mob- +91 99465 99999

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA