sections
MORE

മികച്ച ലൊക്കേഷൻ, സൗകര്യങ്ങൾ...കോട്ടയത്ത് ഇരട്ടിമൂല്യമുള്ള ഫ്ളാറ്റുകളുമായി ദേശായി ഹോംസ്

desai-homes
SHARE

ഏതൊരു മനുഷ്യന്റെയും സ്വപ്‍നമാണ് സ്വന്തമായി ഒരു വീട്. അതിൽത്തന്നെ നഗരവാസികൾ മുൻ‌തൂക്കം നൽകുക ഫ്‌ളാറ്റിനായിരിക്കും. പരിപാലന സൗകര്യം, സുരക്ഷ എന്നിവയാണ് ഫ്ലാറ്റുകൾ പ്രിയങ്കരമാക്കുന്നത്. അതിനുമപ്പുറം മികച്ചൊരു നിക്ഷേപ അവസരമാണ് ഫ്ലാറ്റുകൾ പ്രദാനം ചെയ്യുന്നത്. വാടക ഇനത്തിൽ മികച്ച ആദായവും മറിച്ചു വിറ്റാൽ മികച്ച മൂല്യവും ലഭിക്കും എന്നതാണ് ഇതിനുകാരണം.

കോട്ടയത്ത് റസിഡൻഷ്യൽ ഏരിയയിൽ മനസ്സിനിണങ്ങിയ അപ്പാർട്ട്മെന്റുകൾ തേടുകയാണോ നിങ്ങൾ? എങ്കിൽ നാഗമ്പടത്ത് എസ്. എച്ച്. മൗണ്ടിൽ എംസി റോഡിന് വളരെയടുത്തായി ദേശായ് ഹോംസ് നിർമിക്കുന്ന ഡിഡി മജസ്റ്റിക് മൗണ്ട് മികച്ചൊരു ചോയ്സായിരിക്കും.

ഭവനനിർമാണരംഗത്ത് 25 വര്‍ഷത്തെ പാരമ്പര്യമുള്ള ദേശായ് ഹോംസ് കൊച്ചിയിലും കോട്ടയത്തും തൃശൂരിലും തിരുവനന്തപുരത്തുമായി ലക്ഷ്വറി, പ്രീമിയം വിഭാഗത്തിൽ 52 ലേറെ പ്രോജക്ടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ കോട്ടയത്ത് മൂന്ന് പ്രോജക്ടുകളുണ്ട്. ഇതിൽ രണ്ടാമത്തെ പ്രോജക്ടാണ് പ്രീമിയം വിഭാഗത്തിലുള്ള ഡിഡി മജസ്റ്റിക് മൗണ്ട്. 2020 ഡിസംബറിൽ പൂർത്തിയാകുന്ന വിധത്തിൽ ഇതിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. 

AC-Home-Theater
desai-dine

കോട്ടയത്തെ പ്രൈം ലൊക്കേഷനുകളിലൊന്നായ എസ് എച്ച് മൗണ്ടിലാണ് ഈ പ്രോജക്ട് ഉയരുന്നത്. യാത്രാ സൗകര്യമേറെയുള്ള ലൊക്കേഷനാണിത്. മജസ്റ്റിക് മൗണ്ടിൽ നിന്നും വെറും 20 മീറ്റർ നടന്നാൽ എംസി റോഡിലെത്തും. രണ്ടു മിനിറ്റ് നടന്നാൽ ബസ് സ്റ്റോപ്പിലും ഒരു കിലോമീറ്റർ പോയാൽ റെയിൽവേ സ്റ്റേഷനിലുമെത്തും. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഷോപ്പിങ് സെന്റർ...എല്ലാം ഈ പ്രോജക്ടിന്റെ അടുത്തായുണ്ട്. 

Health-Club
desai-home-interiors

പ്രൗഢിയാർന്ന രൂപകൽപനയിൽ ആധുനിക സൗകര്യങ്ങളോടെ നവീനമാതൃകയിൽ ഒരുക്കുന്ന ഡിഡി മജസ്റ്റിക് മൗണ്ടിൽ 144 യൂണിറ്റുകളുണ്ട്. 1121 മുതൽ 1126 വരെ സ്ക്വയർ ഫീറ്റിലുള്ള 2 BHK അപ്പാർട്ട്മെന്റുകളും, 1344 മുതൽ 1459 വരെ സ്ക്വയർ ഫീറ്റിലുള്ള 3 BHK അപ്പാർട്ട്മെന്റുകളും ഇക്കൂട്ടത്തിലുണ്ട്. ഹെൽത്ത് ക്ലബ്, ഹോം തീയേറ്റർ കം ഓഡിറ്റോറിയം, സ്വിമ്മിങ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, പൂൾ ടേബിൾ, ഗെയിം സോൺ, ലോക്കിങ് സൗകര്യത്തോടുകൂടിയ പ്രത്യേക മെയിൽ ബോക്സ്, മൂന്ന് ലിഫ്റ്റുകൾ, സെൻട്രലൈസ്ഡ് ഗ്യാസ് കണക്ഷൻ, ജനറേറ്റർ ബായ്ക്കപ്പ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിൽ ഉണ്ടായിരിക്കും. 

desai-kitchen
desai-homes-bed

ജിഎസ്ടിയും കാർപാർക്കിങ്ങും ഉൾപ്പെടെ മജസ്റ്റിക് മൗണ്ടിലെ 2BHK ഫ്ളാറ്റുകൾക്ക് 42 ലക്ഷം രൂപ മുതലും 3BHK ഫ്ളാറ്റുകൾ 49 ലക്ഷം രൂപ മുതലും ലഭ്യമാണ്. കോട്ടയത്ത് ഇത്രയും സൗകര്യങ്ങളുള്ള ഫ്ളാറ്റുകളിൽ ഏറ്റവും മത്സരക്ഷമമായ തുകയാണിതെന്നു പറയാം. ലോഞ്ചിങ് പ്രൈസായ ഈ വിലയ്ക്ക് ഇപ്പോൾ ബുക്ക് ചെയ്താൽ നിർമാണം പൂർത്തിയാകുമ്പോൾ മാർക്കറ്റ് വിലയ്ക്ക് വിറ്റാൽ പോലും ലാഭം നേടാനാകും. 

Swimming-pool
Childrens-Play-Area

ഈ സുവർണാവസരം വിനിയോഗിക്കൂ... ദേശായ് ഹോംസിന്റെ ഡിഡി മജസ്റ്റിക് മൗണ്ട് ബുക്ക് ചെയ്യൂ, ജീവിതം പുതിയ ഉയരങ്ങൾ കീഴടക്കട്ടെ.... 

കൂടുതൽ വിവരങ്ങൾക്ക് 

Contact - +91 98475 28000/+91 81291 89595

Website : http://desaihomes.com/ddmajesticmount/

Email : alex@desaihomes.com 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA