sections
MORE

കോഴിക്കോട് പോർച്ചുഗീസ് സ്റ്റൈൽ വില്ലകളുമായി ശോഭ ലിമിറ്റഡ്

sobha-bela-encosta
SHARE

ഓൾഡ് ഗോവയിലെ ബസലിക്ക ഓഫ് ബോം ജീസസ് എന്ന ലോകപ്രശസ്ത ആരാധനാലയം കണ്ടിട്ടുണ്ടോ? ഇനി ഗോവയിൽ പോയിട്ടില്ലെങ്കിൽ നമ്മുടെ ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് ചർച്ച് എങ്കിലും കണ്ടിട്ടുണ്ടാവില്ലേ? ഇവയിലൊക്കെ പ്രൗഢഗംഭീരമായി തെളിഞ്ഞു നിൽക്കുന്ന പോർച്ചുഗീസ് വാസ്തുശിൽപകലാവൈഭവം കണ്ട് അമ്പരപ്പോടെ കണ്ണ് മിഴിച്ച് നിന്നിട്ടുണ്ടോ?

യൂറോപ്യൻ ആർക്കിടെക്ച്ചറിന്റെ ഈ മാന്ത്രിക സ്പർശം നമ്മുടെ വീടുകളിലും ഒന്ന് പ്രതിഫലിച്ചിരുന്നെങ്കിൽ എന്ന് കൊതിക്കാത്തവരുണ്ടാകില്ല. എന്നാലിനി ആ മോഹം ചുമ്മാ മനസ്സിലിട്ട് നടക്കണ്ട. വാസ്കോഡ ഗാമ ഇന്ത്യയിൽ ആദ്യമായി വന്നിറങ്ങിയ കോഴിക്കോട് ആ പോർച്ചുഗീസ് നിർമ്മാണ വൈഭവം നൂറ്റാണ്ടുകൾക്ക് ശേഷം പുനസൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ശോഭ ലിമിറ്റഡിന്റെ ബെല എൻകോസ്റ്റ ലക്ഷ്വറി വില്ലകളിലൂടെ. കേരളത്തിലാദ്യമായി പോർച്ചുഗീസ് വാസ്തുശില്പമാതൃകയിൽ നിർമ്മിച്ച ആഡംബര വില്ലകൾ ആണ് ശോഭ ബെല എൻകോസ്റ്റ കാഴ്ചവയ്ക്കുന്നത്.

sobha-bela-encosta-villa

ബെല എൻകോസ്റ്റ എന്ന പോർച്ചുഗീസ് വാക്കിന്റെ അർത്ഥം മനോഹരമായ താഴ്‌വര എന്നാണ്. പേരിനെ അന്വർത്ഥമാക്കുന്ന കാൽപനിക സൗന്ദര്യമാണ് കോഴിക്കോട് വെള്ളിപ്പറമ്പയിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ശോഭ ബെല എൻകോസ്റ്റ വില്ലകൾ ഒരുക്കുന്നത്. 2019 സെപ്റ്റംബറിൽ ഉപഭോക്താക്കൾക്ക് കൈമാറാനാകുന്ന വിധത്തിലാണ് 41 വില്ലകൾ അടങ്ങുന്ന ഈ ആഢംബര സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.

sobha-bela-encosta-site

സിൻഡ്രല്ല കഥയിലേതുപോലെ മനോഹാരിത തുളുമ്പുന്ന വീട്, യൂറോപ്യൻ വാസ്തുശിൽപകലയുടെ സൗന്ദര്യം നുരഞ്ഞ് പൊന്തുന്ന ബാൽക്കണികൾ, പുലരി മഞ്ഞ് പെയ്യുന്ന താഴ്‌വരയിലേക്ക് മിഴി തുറക്കുന്ന ജാലകങ്ങൾ... വെള്ളിപ്പറമ്പയുടെ പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ താഴ്‌വരയുടെ സൗന്ദര്യം പൂർണ്ണമായും ഉൾക്കൊണ്ട് ഏറെ പുതുമകളോടെയാണ് ഈ പ്രോജക്ടിന്റെ നിർമ്മാണം.

sobha-bela-encosta-aerial

വെള്ളിപ്പറമ്പയുടെ പ്രകൃതി സൗന്ദര്യം മുഴുവൻ ആവാഹിച്ചുകൊണ്ട് ഒരു കുന്നിൻ ചെരുവിൽ സ്ഥിതിചെയ്യുന്ന ഈ വാസ്തു വിസ്മയം അത്യാധുനിക സൗകര്യങ്ങളിൽ മറ്റേത് വില്ലയെയും കടത്തിവെട്ടും. പത്ത് ഏക്കർ വിസ്തൃതിയിൽ 3647.97 മുതൽ 5325 ചതുരശ്ര അടി വരെയുള്ള 4-5 ബെഡ്റൂം വില്ലകൾ ഉൾക്കൊള്ളുന്നതാണ് ബെല എൻകോസ്റ്റ.

sobha-bela-encosta-driveway

ഡിസൈനർ ലാൻഡ്സ്കേപ്പ്, 12 മീറ്റർ വീതിയുള്ള റോഡുകൾ, 6000 ചതുരശ്രഅടി വിസ്തീർണ്ണമുള്ള ക്ലബ് ഹൗസ്, മൾട്ടിപർപ്പസ് റൂം, ജിംനേഷ്യം, ബാഡ്മിന്റൺ കോർട്ട്, ടേബിൾ ടെന്നിസ്, പൂൾ ടേബിൾ റൂം, അസോസിയേഷൻ റൂം, പ്രൊവിഷൻ സ്റ്റോർ, സ്വിമ്മിങ് പൂൾ, ഒബ്സർവേഷൻ ഡെക്ക്, ചിൽഡ്രൻസ് പ്ലേ ഏരിയ, ഹാഫ് ബാസ്കറ്റ്ബാൾ കോർട്ട്, ടെന്നിസ് കോർട്ട് എന്നിങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്ര സൗകര്യങ്ങൾ ഈ പ്രോജക്ടിനെ അനുപമമാക്കുന്നു.

sobha-bela-encosta-pool

എൻ എച്ച് ബൈപാസ്, തീർത്ഥാടന കേന്ദ്രങ്ങൾ, കോഴിക്കോട് എയർപോർട്ട് എന്നിവിടങ്ങളിലേക്ക് വളരെയെളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുമെന്നതും ബെല എൻകോസ്റ്റയുടെ ജനപ്രിയത വർദ്ധിപ്പിക്കുന്നു.

ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിൽ ആഢംബരപൂർണ്ണമായ ഒരു ജീവിതം ആഗ്രഹിക്കുന്നവർക്ക് ഈ സ്വപ്നഭവനത്തിൽ കൂടുകൂട്ടാനെത്താം.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ: 96330 07070 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA