sections
MORE

മുടക്കുന്ന പണത്തിന് ഏറ്റവും ഉയർന്ന മൂല്യം! സ്‌പെഷൽ എഡിഷൻ വീടുകളുമായി ക്രെസന്റ് ബിൽഡേഴ്സ്

Pearl
SHARE

മലയാളിയെ സംബന്ധിച്ചിടത്തോളം ഒരായുഷ്ക്കാലത്തിന്റെ സ്വപ്നവും സമ്പാദ്യവും അദ്ധ്വാനവുമാണ് വീട്. ഒാരോരുത്തർക്കും വീടിനേക്കുറിച്ച് ഒരോ സ്വപ്നസങ്കൽപമുണ്ട്. സ്വന്തമാക്കുന്ന വീട് തന്റെ സങ്കൽപത്തിലുള്ളതുപോലെയാകണം എന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഇതിനായി ഉപഭോക്താക്കളുടെ താൽപര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കി  രൂപകൽപന ചെയ്ത സ്പെഷ്യൽ എഡീഷൻ ഹോംസ് അവതരിപ്പിക്കുകയാണ് കോഴിക്കോട്ടുകാരുടെ വിശ്വസ്ത ഭവനനിർമ്മാതാക്കളായ ക്രെസന്റ് ബിൽഡേർസ്. 

തികച്ചും ആകർഷണീയമായ രീതിയിൽ  പൂർണമായും ഫർണീഷ് ചെയ്തതുമായ ലക്ഷ്വറി അപ്പാർട്ട്മെന്റുകൾ ആണ് സ്പെഷ്യൽ എഡിഷൻ ഹോംസിന്റെ സവിശേഷത. 

ക്രെസന്റ് ലാവൻഡർ ഹോംസ്

Lavender

കോഴിക്കോട് പുതിയങ്ങാടിയിലെ ക്രെസന്റ് ലാവൻഡറിൽ ഒരുക്കിയിരിക്കുന്ന,  സ്പെഷ്യൽ എഡിഷൻ ഹോംസിൽ ഇന്റീരിയറും ഫർണീച്ചറുകളും പ്രത്യേകം വിഭാവനം ചെയ്തിട്ടുണ്ട്. ഫർണീച്ചർ വാങ്ങാൻ ഒാടി നടക്കേണ്ടതില്ല. ഇന്റീരിയർ ഡിസൈനർമാരെ തേടി അലയേണ്ടതില്ല. അവരുടെ നിർമ്മിതി എത്രമാത്രം ഉപഭോക്താക്കളുടെ സ്വപ്നവുമായി യോജിക്കും എന്ന് ആശങ്കപ്പെടേണ്ടതുമില്ല.

ക്രെസന്റ് ലാവൻഡറിൽ 16 നിലകളിലായി 65 പ്രീമിയം അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. അതിൽ 2 ബെഡ്റൂം, 3 ബെഡ്റൂം അപ്പാർട്ട്മെന്റുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഒാരോരുത്തരുടെയും അഭിരുചിയ്ക്കും ജീവിതശൈലിക്കും ഇണങ്ങിയവ സ്വന്തമാക്കാം.

സ്വിമ്മിംഗ് പൂൾ, റൂഫ് ടോപ് പാർട്ടി ഏരിയ, ഗെയിംസ് റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, മീറ്റിംഗ് റൂം, സി സിടിവി സർവെയിലൻസ് എന്നിവ ഇൗ പ്രോജക്റ്റിന്റെ സവിശേഷതകളിൽ ചിലതുമാത്രമാണ്. 

പേൾ സിഗ്നേച്ചർ വില്ലകൾ

പുതുപുത്തൻ ജീവിതശൈലി സമ്മാനിക്കുന്ന റെഡി ടു മൂവ് ഇൻ ലക്ഷ്വറി ഭവനങ്ങൾ മാത്രമല്ല.  നിക്ഷപം, ലക്ഷ്വറി, ലൊക്കേഷൻ മികവ് എന്നിവ കൃത്യമായി സമന്വയിക്കുന്ന സിഗ്നേച്ചർ വില്ലകളും ക്രെസന്റ് ബിൽഡേർസിനുണ്ട്. 

നഗരഹൃദയത്തിൽ നിന്നും അല്പം അകലെ പ്രശാന്തസുന്ദരമായ ഗ്രാമീണ അന്തരീക്ഷത്തിൽ  വെള്ളിപറമ്പിൽ സദ്ഭാവന സ്കൂളിന് സമീപം ഉയർന്നുവരുന്ന പേൾ സിഗ്നേച്ചർ വില്ലകൾ ആഢംബര ജീവിതശൈലിക്ക്  ഒരു മുതൽക്കൂട്ടായിരിക്കും. നാട്ടിൻപുറത്തിന്റെ സ്വച്ഛതയും ശാന്തതയും നൈർമല്യവും  നിറയുന്ന പേൾ സിഗ്നേച്ചർ വില്ലകൾ ആധുനിക ജീവിതശൈലിയുടെ ബെഞ്ച്മാർക്കായിരിക്കും. 

നഗരത്തിന്റെ സൗകര്യങ്ങൾ ആസ്വദിച്ചുകൊണ്ടുതന്നെ ഗ്രാമത്തിന്റെ വശ്യതയും നന്മയും നുകരാനാകുമെന്നതാണ് സിഗ്നേച്ചർ വില്ലകളുടെ പ്രത്യേകത. ഡിസൈൻ മികവിന്റെയും നിർമ്മാണ ചാതുരിയുടെയും  പ്രതിരൂപമായ 15 പ്രീമിയം ലക്ഷ്വറി വില്ലകളാണ് പേൾ സിഗ്നേച്ചർ വില്ല പ്രോജക്റ്റിലുള്ളത്. 

കോഴിക്കോട് നഗരത്തിൽ ക്രെസന്റ് ബിൽഡേർസിന്റെ വിവിധ ലൊക്കേഷനുകളിലുള്ള പ്രോജക്റ്റുകളിലായി 2 ബെഡ്റൂം മുതൽ 4 ബെഡ്റൂം വരെയുള്ള അപ്പാർട്ട്മെന്റുകളും പെന്റ്ഹൗസുകളും ലഭ്യമാണ്. ഉപഭോക്താക്കളുടെ  ബഡ്ജറ്റിനും  അഭിരുചിക്കും ഇണങ്ങുന്ന സൗകര്യങ്ങളുള്ള   ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് ഒാരോ പ്രോജക്റ്റിലുമുള്ളത്. 

Interior

സ്കൂളുകൾ, ആശുപത്രികൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവയോടുള്ള സാമിപ്യവും, യാത്രസൗകര്യവും അതിവേഗം വികസിക്കുന്ന ലൊക്കേഷനും ഡിസൈനിംഗിലെ അനന്യതയും ക്രെസന്റ് ഭവനങ്ങളുടെ നിക്ഷേപസാധ്യത ഉയർത്തുന്നു. 

മുടക്കുന്ന പണത്തിന് ഏറ്റവും ഉയർന്ന മൂല്യം സമ്മാനിക്കുന്നതിലും ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കുന്നതിനും നിലനിർത്തുന്നതിനും  ക്രെസന്റ് ബിൽഡേർസ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നു. അതുകൊണ്ടാണ് ക്രെസന്റ് ബിൽഡേഴ്സ് ഒരുക്കുന്ന ഒാരോ ഭവനവും ഏറ്റവും സുരക്ഷിതമായ നിക്ഷേപപവും ജിവിക്കാൻ ഏറ്റവും ഉചിതവുമാണെന്ന് ഉപഭോക്താക്കൾ ഉറച്ചുവിശ്വസിക്കുന്നത്.

കോഴിക്കോട് നഗരത്തിലെ ഏറ്റവും മികച്ച ഭവനങ്ങൾ സ്വന്ത മാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് : 9744 999 888  +971 5522 32942 (UAE) 

കൂടുതൽ വിവരങ്ങൾക്ക്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA