sections
MORE

കൊച്ചിയിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ പങ്കാളിയാകുവാൻ സുവർണ്ണാവസരം! ഒപ്പം ഉറപ്പായ ആനുകൂല്യങ്ങളും...

nucleus-project-main-view
SHARE

കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ പറുദീസയാണ് ഫോർട്ട്‌ കൊച്ചി. എറണാകുളം കേരളത്തിന്റെ വ്യാപാര സിരാകേന്ദ്രവും. ഇവ രണ്ടിനെയും ബന്ധിപ്പിക്കുന്നത് മാത്രമല്ല വില്ലിങ്ടൻ ഐലൻഡിനെ സവിശേഷമാക്കുന്നത്. എയർപോർട്ടും റെയിൽവേ സ്റ്റേഷനും ബോട്ട് ജെട്ടികളും ഷിപ്പ് ടെർമിനലും അടങ്ങിയ ഈ മനുഷ്യനിർമിതദ്വീപ് എന്നും സഞ്ചാരികൾക്ക് ഒരു കൗതുകം തന്നെയാണ്. വേമ്പനാട് കായലിന്റെയും അറബിക്കടലിന്റെയും അറ്റമില്ലാത്ത നയനസുന്ദരകാഴ്ചയും ഈ ദ്വീപിനെ താരതമ്യമില്ലാത്തതാക്കുന്നു.

കൊച്ചി തുറമുഖവും നിർമാണത്തിലിരിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ക്രൂയിസ് ടെർമിനലും താജ് മലബാർ അടക്കം 3 പഞ്ചനക്ഷത്ര ഹോട്ടലുകളും തുറമുഖ മ്യൂസിയവും ലോകവിനോദസഞ്ചാര വാണിജ്യ ഭൂപടത്തിൽ വില്ലിങ്ടൻ ദ്വീപിനു ചെറുതല്ലാത്ത ഒരു സ്ഥാനം നൽകുന്നു.

പൂർണമായും കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിന്റെ അധീനതയിൽ ഉള്ള വില്ലിങ്ടൻ ദ്വീപിന്റെ വടക്കുപടിഞ്ഞാറ് മുനമ്പ് ഒരു ആസൂത്രിത നഗരമാണ്. കടലും കായലും പൈതൃകവും നാഗരികതയും കോർത്തിണക്കിയുള്ള വിനോദ സഞ്ചാരമേഖലയുടെ അനന്തസാധ്യത ഉപയോഗപ്പെടുത്താൻ ന്യൂക്ലിയസ് ഹോട്ടൽസ് ആൻഡ് റിസോർട്സ് ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഐലൻഡിലെ മലബാർ റോഡിനോട് ചേർന്നുള്ള ഈ വസ്തുവിനോളം മികച്ച മറ്റൊന്ന് ഇല്ലായിരുന്നു.

പദ്ധതി മുതൽമുടക്കിന്റെ 25 ശതമാനം ന്യൂക്ലിയസ് നേരിട്ടും ബാക്കി തുക ന്യൂക്ലിയസ് പ്രൊജക്ടുകളിലെ കസ്റ്റമേഴ്സും സമാന ചിന്താഗതിക്കാരും ചേർന്ന് സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നത്. 12 ലക്ഷം മുതലുള്ള നിക്ഷേപം കൊണ്ട് ഏതൊരാൾക്കും ഈ പ്രോജക്ടിൽ ഒരു പാർട്ണറാവാം. ഈ പ്രോപ്പർട്ടിയെ ന്യൂക്ലിയസ് ഹോട്ടൽസ് ആൻഡ് റിസോർട്ട് ദീർഘകാലത്തേക്ക് പാട്ട വാടകക്ക് എടുത്ത് നിശ്ചിത മാസവാടക നൽകും. പന്ത്രണ്ട് ലക്ഷം നിക്ഷേപിക്കുന്ന ഒരു പാർട്ണർക്ക് വർഷംതോറും ഒരു ലക്ഷം രൂപ നിശ്ചിത വാടക അടക്കം 2.1 ലക്ഷത്തിന്റെ വാർഷിക ആനുകൂല്യങ്ങൾ ലഭിക്കും.

Restaurant-view

വേമ്പനാട് കായലിനു സമാന്തരമായി 430 അടി നീളത്തിൽ 120000 ചതുരശ്ര അടിയിൽ ന്യൂക്ലിയസ് അണിയിച്ചൊരുക്കുന്ന ഈ ഹോട്ടലിനു 120 കോടി രൂപയാണ് മുതൽമുടക്ക് പ്രതീക്ഷിക്കുന്നത്.

Banquet-hall

8000 ചതുരശ്രഅടി ലോബിയും 19,000 ചതുരശ്രഅടി വിവാഹ - വിരുന്ന് വേദിയും, സ്വിമ്മിങ് പൂളും, സോനയും, ജക്കൂസിയും, ആയുർവേദ സുഖ ചികിത്സയും, യോഗയും, ജിമ്മും, ഇൻഡോർ ഗെയിംസും ഉൾക്കൊള്ളുന്ന 15000 ചതുരശ്ര അടിയോളം വരുന്ന വെൽനെസ്സ് സ്‌ക്വയർ, നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപിന്റെ പ്രകൃതിഭംഗി ആവോളം ആസ്വദിക്കാൻ പാകത്തിൽ കെട്ടിടത്തിന്റെ എട്ടാം നിലയിൽ 10000 ചതുരശ്രഅടിയിൽ തീർക്കുന്ന മൂന്നു വ്യത്യസ്ത റസ്റ്ററന്റുകൾ, 411 മുതൽ 2000 ചതുരശ്ര അടിവരെയുള്ള വിശാലമായ 53 താമസമുറികൾ എന്നിവ ആഡംബരത്തിന്റെ അനന്തസാധ്യതകൾ തുറന്നിടുന്നു.

Lounge

എറണാകുളത്തും തിരുവനന്തപുരത്തും കോട്ടയത്തും ഒമാനിലെ സലാലയിലുമായി നിർമാണം പൂർത്തീകരിച്ചു കൈമാറിയ പന്ത്രണ്ടും അടുത്ത ഒരു വർഷത്തിൽ പൂർത്തീകരിക്കുന്ന ഒൻപതും ഗാർഹിക- വാണിജ്യ പദ്ധതികളുമായി ന്യൂക്ലിയസ്, റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവ സാന്നിധ്യമായി തുടരുന്നു. വരുംവർഷങ്ങളിൽ ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി റിയൽ എസ്റ്റേറ്റ് പദ്ധതികൾ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് തയ്യാറാക്കി വരുന്നു.

Suite-room

തേക്കടിയിൽ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു റിസോർട്ട് ഇതിനകം ന്യൂക്ലിയസ് ഗ്രൂപ്പ്‌ ഏറ്റെടുത്തു കഴിഞ്ഞു. നവീകരണങ്ങൾക്ക് ശേഷം ഈ വർഷം തന്നെ 'ദ ന്യൂക്ലിയസ്' എന്ന ബ്രാൻഡിൽ തുറക്കാനാണ് തീരുമാനം. കൂടാതെ മസ്കറ്റ്, സലാല, മാലിദ്വീപ് എന്നിവിടങ്ങളിലെ റിസോർട്ടുകൾ ഈ വർഷം തന്നെ നിർമ്മാണം ആരംഭിക്കും.

Lobby-view

1500 കോടി രൂപയുടെ നിക്ഷേപത്തിലൂടെ രണ്ടായിരത്തിഇരുപത്തഞ്ചോടുകൂടി 'ദ ന്യൂക്ലിയസ്' എന്ന ബ്രാൻഡിൽ 25 ഫോർ സ്റ്റാർ/ ഫൈവ് സ്റ്റാർ ഹോട്ടലുകൾ നിർമ്മിക്കാനുള്ള ലക്ഷ്യവുമായി മുന്നേറുന്ന ന്യൂക്ലിയസ് ഹോട്ടൽസ് ആൻഡ് റിസോർട്സിന്റെ വയനാട് മേപ്പാടിയിലെ റിസോർട്ട് നിർമാണം പുരോഗമിക്കുന്നു. ഈ വർഷം തന്നെ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന ഈ റിസോർട്ടിലും പാർട്ണർഷിപ്പ് എടുക്കാൻ കമ്പനി അവസരം നൽകുന്നുണ്ട്.

glass-restaurant

ന്യൂക്ലിയസ്സിന്റെ വിവിധ ഹോട്ടൽ, റിസോർട്ട് പദ്ധതികളിൽ പങ്കാളികളാവാൻ താൽപര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ കമ്പനിയുടെ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റുമായി സംസാരിക്കാം. Mob- +91-9020300100

With-AlphonsK

email- rahid.nucleus@gmail.com

Info@nucleushotelsandresorts.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA