ADVERTISEMENT

വീടിന്റെ പ്ലാനിങ് ഘട്ടത്തിൽതന്നെ വയറിങ് േല ഔട്ട് തയാറാക്കണം. വീടിന്റെ ഫ്ളോർ പ്ലാൻ തയാറാക്കിയതിനു ശേഷം ബെഡ് കോട്ട് അടക്കമുള്ള ഫർണിച്ചറുകളുടെ ക്രമീകരണം ചെയ്തതിനുശേഷമാണ് വൈദ്യുതിയുടെ സ്വിച്ച് പോയിന്റുകൾ തീരുമാനിക്കേണ്ടത്. ബെഡ്കോട്ടിൽ തല വയ്ക്കേണ്ട ഇടം കിഴക്കോട്ടോ, തെക്കോട്ടോ, പടിഞ്ഞാറോട്ടോ ആയിരിക്കണം. ഭൂമിയുടെ കാന്തിക ദിശയനുസരിച്ച് വടക്കോട്ടു തല വച്ചു കിടക്കുന്നതൊഴിവാക്കണം.

ഇലക്ട്രിഫിക്കേഷൻ േല ഔട്ട്

wiring-layout

കതക് തുറന്നാലുടൻ കാണുന്ന സ്വിച്ച് ബോർഡിൽ മുറിയിലുള്ള രണ്ട് ലൈറ്റുകളും, ഫാൻ, ഒരു പ്ലഗ് പോയിന്റ് എന്നിങ്ങനെയുള്ള സ്വിച്ചുകളാണ് നൽകുന്നത്. ബെഡിന്റെ വശത്തായി ഒരു ലൈറ്റും, ഫാനും, റഗുലേറ്ററും, ടു വേ സ്വിച്ചായും ഫുട് ലാമ്പ് വൺവേ സ്വിച്ചായും നൽകണം. ബെഡിന്റെ വശത്തായി നൽകുന്ന എ.സി. യുടെ സ്വിച്ചും ബെഡിനരികിൽ നൽകണം. കൂടാതെ റൂമിനുള്ളിലെ കബോർഡിനോടനുബന്ധിച്ച് വർക്ക് ടേബിൾ നൽകുന്നുവെങ്കിൽ അവിടെയും ലാപ് ടോപ്പ്, റീഡിങ് ലൈറ്റ് എന്നിവയ്ക്കായി പ്ലഗ് പോയിന്റ് നിശ്ചയമായും നൽകണം.

ടോയ്‍ലെറ്റിനോടനുബന്ധിച്ചുള്ള ഡ്രസ് ഏരിയായിൽ മിറർ ലാമ്പിനും, ഹെയർ ഡ്രയർ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിനുമുള്ള പ്ലഗ് പോയിന്റും നൽകണം. ബാത്റൂമിന് പുറത്ത് അകത്തെ ലൈറ്റിന്റെയും എക്സ്ഹോസ്റ്റ് ഫാനിന്റെയും ഹീറ്ററിന്റെയും സ്വിച്ചുകൾ നൽകണം. ബാത്റൂമിനകത്ത് മിറർ ലാമ്പും, ഇലക്ട്രിക് ഷവറിനുള്ള പ്ലഗ് പോയിന്റും മാർക്ക് ചെയ്തിരിക്കണം.

ഫോർമൽ ലിവിങ്ങിൽ ലൈറ്റുകളുടെയും, ഫാനിന്റെയും കൂടാതെ ടി.വി, ഡി.വി.ഡി, ഹോം തിയറ്റർ/ മ്യൂസിക് സിസ്റ്റം ഇവയുടെയും പോയിന്റുകൾ ഉൾപ്പെടുത്തേണ്ടതാണ്. അടുക്കളയിൽ കുക്കിങ് റേഞ്ച്, ഹോബ് ചിമ്മിനി, ഡിഷ് വാഷർ, മിക്സർ ഗ്രൈൻഡർ, ഓവന്‍, ടോസ്റ്റർ, റൈസ് കുക്കർ തുടങ്ങിയവയ്ക്കെല്ലാം ആവശ്യമനുസരിച്ചുള്ള പോയിന്റുകൾ നൽകണം. പൊതുവായ ഇടങ്ങളിലെല്ലാം സീലിങ് എൽഇഡി, നീഷ് എൽഇഡി ഇവയും നേരത്തേ പ്ലാനിൽതന്നെ മാർക്ക് ചെയ്ത് നൽകിയാൽ പിന്നീടുള്ള ഭിത്തി വെട്ടിപ്പൊളിക്കൽ ഒഴിവാക്കാം.

മെയിൻ ലൈൻ വരുന്ന വീടിന്റെ വശം നേരത്തേ കണക്കാക്കി അതിനു കഴിവതും അടുത്തായി വേണം ഡിസ്ട്രിബ്യൂഷൻ ബോർഡ് നൽകേണ്ടത്. മാത്രമല്ല കൂടുതൽ പവർ ലൈൻ വരുന്ന സ്ഥലത്തിനടുത്ത് ഡി.ബി നൽകിയാൽ വൈദ്യുതി ചെലവ് വളരെയധികം ലാഭിക്കാം. മെയിൻ ലൈൻ വരുന്ന മീറ്റർ ബോർഡിൽ നിന്നും ഡിബിയിലേക്കുള്ള വയറിങ് ഇലക്ട്രിസിറ്റി ബോർഡിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ചെയ്യേണ്ടത്.

മെയിന്‍ ഹാളിലെ ഒരു ലൈറ്റും, പുറത്തെ ഗേറ്റ് ലൈറ്റും, വീടിനു പുറത്തുള്ള ലൈറ്റുകളും തെളിയുന്ന രീതിയിൽ മാസ്റ്റർ ബെഡ് റൂമിൽതന്നെ മാസ്റ്റർ കൺട്രോൾ സ്വിച്ച് നൽകണം. ഈ രീതിയിൽ ഓരോ മുറിയിലും വരുന്ന വൈദ്യുതി പോയിന്റുകൾ മുൻകൂട്ടി കണക്കാക്കി ലേബർ ചാർജും, മെറ്റീരിയൽ ചാർജും മുൻകൂട്ടി മനസ്സിലാക്കാവുന്നതും, ബജറ്റ് പ്ലാനിങ്ങിലൂടെ വൈദ്യുതീകരണത്തിന്റെ അധികച്ചെലവ് നിയന്ത്രിക്കാവുന്നതുമാണ്.

വിവരങ്ങൾക്ക് കടപ്പാട്- ശ്രീകാന്ത് പാങ്ങപ്പാട് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com